Global block

bissplus@gmail.com

Global Menu

ഭവനസങ്കല്‌പങ്ങള്‍ക്ക്‌ വിശ്വാസ്യതയുടെ പര്യായമായി നികുഞ്‌ജം

വീട്‌ എന്ന സങ്കല്‌പത്തിന്റെ കെട്ടിലും മട്ടിലും കാല-ദേശങ്ങള്‍ക്ക്‌ അനുസൃതമായ മാറ്റങ്ങള്‍ സാധാരണയാണ്‌. അത്‌ ആവശ്യവുമാണ്‌. 1960-70 കാലഘട്ടത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്‌ വലിയ മുന്നേറ്റങ്ങളുണ്ടായി. തത്‌ഫലമായി നിരവധി അഭ്യസ്‌തവിദ്യര്‍ തൊഴില്‍തേടി ഗള്‍ഫ്‌ ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളിലേക്ക്‌ ചേക്കേറി. പ്രവാസി ജീവിതം അവരുടെ ജീവിതശൈലിയും കാഴ്‌ചപ്പാടുകളും മാറ്റി. തങ്ങളുടെ അസാന്നിധ്യത്തിലും കുടുംബത്തിന്‌ സുരക്ഷിതമായതും എല്ലാ ആധുനിക സൗകര്യങ്ങളും ഉളള വീട്‌ എന്നത്‌ പ്രവാസിയുടെ ആവശ്യമായി മാറി. പതിയെപ്പതിയെ മക്കളുടെ വിദ്യാഭ്യാസാര്‍ത്ഥം ഗ്രാമങ്ങള്‍ വിട്ട്‌ പ്രവാസി കുടുംബങ്ങള്‍ നഗരങ്ങളിലേക്ക്‌ ചേക്കേറാന്‍ തുടങ്ങി. അതെത്തുടര്‍ന്ന്‌ 1980കളിലാണ്‌ കേരളത്തില്‍ ഫ്‌ളാറ്റ്‌ സംസ്‌കാരം രൂപപ്പെടുന്നത്‌.

1999 ജനുവരിയിലാണ്‌ എസ്‌.കൃഷ്‌ണകുമാര്‍ തന്റെ സ്വപ്‌നത്തിന്‌ സമാംരംഭം കുറിച്ചത്‌. തിരുവനന്തപുരം പളളിമുക്കില്‍ നികുഞ്‌ജം ഹെറിറ്റേജ്‌ എന്ന വേറിട്ട ഭവനസമുച്ചയം ഒരുക്കിക്കൊണ്ട്‌ ഈ മേഖലയിലെ തന്റെ ജൈത്രയാത്രയ്‌ക്ക്‌ തുടക്കം കുറിച്ചു. കടുത്ത മത്സരം നിലനില്‍ക്കുന്ന, വെല്ലുവിളികള്‍ നിറഞ്ഞ റിയല്‍എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്‌ച ചെയ്യാതെ സമയബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ട്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ തങ്ങളുടേതായ ഇടം കണ്ടെത്തുകയും വളരുകയും ചെയ്‌തു. അന്നു മുതല്‍ ഇന്നോളം നികുഞ്‌ജത്തിന്റെ ഫ്‌ളാറ്റുകളെല്ലാം നിര്‍മ്മാണം പകുതിയാകുമ്പോഴേക്കും വിറ്റുപോകുന്നു. ഭൂരിപക്ഷം കസ്‌റ്റമേഴ്‌സും സംതൃപ്‌തരാണ്‌. മുമ്പ്‌ വാങ്ങിയവര്‍ തന്നെ വീണ്ടും പുതിയ പ്രൊജക്ടുകളില്‍ ഫ്‌ളാറ്റുകള്‍ വാങ്ങുന്നു. ടോട്ടല്‍ എന്‍ജിനീയറിംഗ്‌ സൊല്യൂഷന്‍സ്‌ എന്നതാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സിന്റെ യുഎസ്‌പി(യുണീക്‌ സെല്ലിംഗ്‌ പോയിന്റ്‌). സേഫ്‌റ്റി, സെക്യുരിറ്റി,ക്വാളിറ്റി, എയ്‌സ്‌തെറ്റിക്‌സ്‌ എല്ലാം അതില്‍പ്പെടും.കേരളം പോലെ സൈസ്‌മിക്‌ സോണ്‍ -3യില്‍ ഉള്‍പ്പെടുന്ന ഒരു സംസ്ഥാനത്തിന്‌ ഇണങ്ങിയ ഡിസൈനുകളാണ്‌ നികുജ്ഞത്തിന്റെ നിര്‍മ്മിതികള്‍ക്കുളളത്‌.

പ്രവാസിവരുമാനത്തിലുളള വര്‍ദ്ധനവ്‌, ഐടി ബൂം, യുവാക്കളുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവ്‌, ഫ്‌ളാറ്റ്‌ ലൈഫിന്റെ സുരക്ഷിതത്വം ഇവ റിയല്‍എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയ്‌ക്ക്‌ തുണയായി. നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സിന്റെയും നല്ലൊരു ശതമാനം കസ്റ്റമേഴ്‌സും പ്രവാസികളാണ്‌. കാലികമായ നിര്‍മ്മിതി ആയതിനാല്‍ യുവതലമുറയും നികുഞ്‌ജത്തിന്റെ പ്രൊജക്ടുകളില്‍ ആകൃഷ്ടരായി. പ്രൈം ലൊക്കേഷനുകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു എന്നതാണ്‌ നികുഞ്‌ജം പ്രൊജക്ടുകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്‌. അതിനാല്‍ തന്നെ നികുജ്ഞം ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും മികച്ച റീസെയില്‍ വാല്യുവും ഉറപ്പാണ്‌.

നികുഞ്‌ജം എന്ന സംസ്‌കൃതപദത്തിന്റെ അര്‍ത്ഥം വളളിക്കുടില്‍ എന്നാണ്‌. ആ പേരിനോടു ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ മനോഹരമായ, പരിസ്ഥിതിസൗഹൃദപരമായ, നിയമാനുസൃതമായ കെട്ടിടസമുച്ചയങ്ങളാണ്‌ ഒരുക്കുന്നത്‌. നികുഞ്‌ജം ഹെറിറ്റേജ്‌, നികുഞ്‌ജം ഫോര്‍ച്യൂണ്‍, നികുഞ്‌ജം ഐപാര്‍ക്ക്‌, നികുഞ്‌ജം മെറിഡിയന്‍, നികുഞ്‌ജം തരംഗിണി തുടങ്ങി കേരളത്തിലെമ്പാടുമായി 25 ല്‍പരം പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത്‌ 21 നിലയില്‍ കൂടുതലുളള കെട്ടിടസമുച്ചയങ്ങള്‍ ആദ്യം ഒരുക്കിയതിന്റെ ക്രെഡിറ്റും നികുഞ്‌ജത്തിനാണ്‌. കഴക്കൂട്ടത്ത്‌ ടെക്‌നോപാര്‍ക്കിന്‌ സമീപം 36 നിലകളിലായി ഒരുക്കിയ നികുഞ്‌ജം ഐ -പാര്‍ക്കാണ്‌ തിരുവനന്തപുരത്തെ ഏറ്റവും വലുതും കേരളത്തിലെ വലിപ്പത്തില്‍ രണ്ടാമത്തേതുമായ ബഹുനിലകെട്ടിടം. തിരുവനനന്തപുരത്ത്‌ കേശവദാസപുരത്ത്‌ ഒരുക്കുന്ന നികുഞ്‌ജം തരംഗിണിയാണ്‌ അനന്തപുരിയിലെ ഏറ്റവും ലക്ഷ്യൂറിയസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയങ്ങളിലൊന്നാണ്‌. കസ്റ്റമറിന്‌ ഏറ്റവും മികച്ച പ്രൊഡക്ട്‌ നല്‍കുക എന്നതാണ്‌ നികുഞ്‌ജത്തിന്റെ ആപ്‌തവാക്യം. നിലവിലെ കസ്റ്റമേഴ്‌സ്‌ തന്നെയാണ്‌ നികുഞ്‌ജത്തിന്റെ കരുത്ത്‌. അവര്‍ തന്നെയാണ്‌ പുതിയ ഫ്‌ളാറ്റുകള്‍ അപ്‌ഗ്രേഡ്‌ ചെയത്‌്‌ വാങ്ങുന്നതും അടുത്തവൃത്തങ്ങളോട്‌ ശുപാര്‍ശ ചെയ്യുന്നതും. നികുഞ്‌ജത്തിന്റെ കസ്റ്റമേഴ്‌സ്‌ തന്നെയാണ്‌ അവരുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍. കസ്റ്റമറിന്റെ പക്ഷത്തുനിന്ന്‌ കാര്യങ്ങള്‍ നോക്കിക്കണ്ടാണ്‌ ഓരോ കെട്ടിടങ്ങളും ഒരുക്കിനല്‍കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ നികുഞ്‌ജം കസ്‌റ്റമേഴ്‌സിന്റെ ആദ്യചോയ്‌സില്‍ വരുന്നത്‌.
എന്റെ നിര്‍മിതി
എന്റെ അഭിമാനം

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തിന്റെ സുരക്ഷിതത്വം വിട്ട്‌ സ്വന്തം സംരംഭമെന്ന സ്വാതന്ത്ര്യത്തിലേക്ക്‌ ഉറച്ചചുവടുകളുമായി പ്രവേശിച്ച വ്യക്തിയാണ്‌ എസ്‌.കൃഷ്‌ണകുമാര്‍ എന്ന ബിസിനസ്‌ വൃത്തങ്ങളിലെ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ ഉടമ നികുഞ്‌ജം കൃഷ്‌ണകുമാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ നിന്ന്‌്‌ ബിസിനസ്‌ പാരമ്പര്യമില്ലാത്ത ഒരാള്‍ ജോലി രാജിവച്ച്‌ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയിലേക്ക്‌ ഇറങ്ങുന്നതിലെ റിസ്‌ക്‌ ഓര്‍ത്തായിരുന്നു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആശങ്ക. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്റെ സ്ഥാപനത്തിന്‌ തുടക്കമിട്ട കൃഷ്‌ണകുമാര്‍ ഇന്ന്‌ ഏതൊരു നവസംരംഭകനും മാതൃകയാണ്‌. 1999-ല്‍ തുടങ്ങി 2021 എത്തുമ്പോഴേക്കും 25ല്‍പരം പ്രൊജക്ടുകളുമായി ജൈത്രയാത്ര തുടരുകയാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌. 30 ലക്ഷം ചതുരശ്ര അടിയില്‍ ലോകോത്തര നിലവാരമുളള പാര്‍പ്പിട-വ്യാപാരസമുച്ചയങ്ങളും വില്ലകളും നിര്‍മ്മിച്ചു കഴിഞ്ഞു. 2019-2021 (മാര്‍ച്ച്‌) വരെ ക്രെഡായ്‌ സംസ്ഥാന ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. നിര്‍മ്മാണരംഗം ഏറ്റവും വെല്ലുവിളി നേരിട്ട ഇക്കാലയളവില്‍ ബില്‍ഡേഴ്‌സിനും സമൂഹത്തിനും ഒരുപോലെ ഗുണകരമായ കാര്യങ്ങള്‍ക്കായി നിലകൊണ്ടു. നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌ കൃഷ്‌ണകുമാറുമായി ബിസിനസ്‌ പ്ലസ്‌ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌......

കടഞഛ യിലെ ഉയര്‍ന്ന ഉദ്യോഗം രാജിവച്ച്‌ ബിസിനസിലേക്ക്‌. അതൊരു അപൂര്‍വ്വതയാണല്ലോ?

തീര്‍ച്ചയായും അക്കാലത്ത്‌ അതൊരു അപൂര്‍വ്വതയായിരുന്നു. 1985ല്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ പാസായി. അതുകഴിഞ്ഞപ്പോള്‍ ഐഎസ്‌ആര്‍ഒയില്‍ ജോലിക്ക്‌ കയറി 1998 ഡിസംബര്‍ വരെ ഐഎസ്‌ആര്‍ഒയില്‍ തുടര്‍ന്നു. എങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റേതായ ഒരു ചട്ടക്കൂട്‌ എനിക്ക്‌ പറ്റിയതല്ല എന്ന്‌ എനിക്കു വളരെ മുമ്പേ തോന്നിയിരുന്നു. ഐഎസ്‌ആര്‍ഒയിലെ ഏറ്റവും വലിയ അഡ്വാന്റേജ്‌ എന്നു പറഞ്ഞാല്‍ ഉയര്‍ന്ന ജഋഋഞ ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിച്ചു എന്നതാണ്‌. അക്കാലത്തും എന്റേതായ ഒരു സംരംഭം എന്ന സ്വപ്‌നം അന്നേ മനസ്സിലുണ്ടായിരുന്നു.

1998 ഡിസംബറില്‍ ജോലി രാജിവച്ചു. 1999 ജനുവരി 8ന്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ ആരംഭിച്ചു. റിയല്‍എസ്‌റ്റേറ്റ്‌ -കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ താല്‌പര്യം തോന്നാന്‍ കാരണം യാത്രകളില്‍ കണ്ട മനോഹരങ്ങളായ കെട്ടിടങ്ങളാണ്‌. ഓരോ കെട്ടിടത്തിനും പിന്നില്‍ ഓരോ കഥയുണ്ട്‌. നാം നിര്‍മ്മിച്ച കെട്ടിടം പിന്നീട്‌ കാണുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടാവുക.

വലിയ ഉദ്യോഗം രാജിവച്ച്‌ ബിസിനസിലേക്കിറങ്ങുന്നത്‌ കുടുംബം പിന്തുണച്ചിരുന്നോ?
ജോലി രാജിവച്ച്‌ ബിസിനസിലേക്കിറങ്ങുന്നതിനെ പിന്തുണച്ച ഏക വ്യക്തി എന്റെ ഭാര്യ സിന്ധുവാണ്‌. എന്റെയും ഭാര്യയുടെയും ബന്ധുക്കളെല്ലാം വിദ്യാസമ്പന്നരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്‌. എന്റെ കുടുംബത്തിലെ മിക്കവാറും പേര്‍ വിഭ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇന്നും ചില സുഹൃത്തുക്കളെങ്കിലും ചോദിക്കാറുണ്ട്‌ ഐഎസ്‌ആര്‍ഒയിലെ ഉയര്‍ന്ന ജോലി രാജിവച്ചത്‌ ശരിയായ തീരുമാനമായി തോന്നുന്നുണ്ടോ എന്ന്‌. തിരിഞ്ഞുനോക്കുമ്പോള്‍ വളരെ ഉചിതമായ തീരുമാനമായിരുന്നു എന്റേതെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.

ബിസിനസ്‌ പാരമ്പര്യം
എന്റെയോ ഭാര്യയുടെയോ കുടുംബത്തില്‍ ആരും തന്നെ ബിസിനസ്‌ രംഗത്തില്ല. ഞങ്ങള്‍ രണ്ടുപേരും കണ്‍സര്‍വേറ്റീവ്‌ ഫാമിലിയില്‍ നിന്നുളളവരാണ്‌. പക്ഷേ, ആരെങ്കിലും ഈ വല പൊട്ടിച്ച്‌ വരണമല്ലോ. അങ്ങനെ ഞാന്‍ ജോലി രാജിവച്ച്‌ ബിസിനസിലേക്കെത്തി.

ജോലിയെക്കാള്‍ വലിയ എക്‌സ്‌പോഷര്‍ ബിസിനസില്‍ നിന്ന്‌ ലഭിച്ചോ?

തീര്‍ച്ചയായും. എക്‌സ്‌പോഷര്‍ മാത്രമല്ല,മറിച്ച്‌ ഏറെ സ്വാതന്ത്ര്യവും ഉണ്ട്‌. എന്റേതായ ഒരു സംരംഭത്തില്‍ എനിക്ക്‌ പൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌ സ്വന്തമായി ഒരു സംരംഭം ഉണ്ടെങ്കിലേ നമുക്ക്‌ വളരാന്‍ കഴിയൂ എന്നാണ്‌. തിരുവനന്തപുരം നഗരത്തിലൂടെ പോകുമ്പോള്‍ ഞാന്‍ നിര്‍മ്മിച്ച കെട്ടിടസമുച്ചയങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന സംതൃപ്‌തി പറഞ്ഞറിയിക്കാനാവില്ല.

നികുഞ്‌ജം എന്ന പേര്‌?

നികുഞ്‌ജം എന്നത്‌ സംസ്‌കൃതപദമാണ്‌. വളളിക്കുടില്‍ എന്നാണ്‌ അര്‍ത്ഥം. നികുഞ്‌ജം എന്ന വാക്കിനോടുളള ഇഷ്ടംകൊണ്ടാണ്‌ എന്റെ സംരംഭത്തിന്‌ ആ പേരിട്ടത്‌.

തുടക്കകാലം എങ്ങനെയായിരുന്നു?

ആദ്യകാലത്ത്‌ പ്ലാന്‍ തയ്യാറാക്കുന്നതും കണ്‍സ്‌ട്രക്ഷന്‍ സൂപ്പര്‍വിഷനും മാര്‍ക്കറ്റിംഗും തുടങ്ങി സകലേജാലികളിലും എന്റെ ഇന്‍വോള്‍വ്‌മെന്റ്‌ ഉണ്ടായിരുന്നു. ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്യുമായിരുന്നു. എത്ര സമയം ജോലിചെയ്യാനും ഇഷ്ടമായിരുന്നു. നികുഞ്‌ജത്തിന്റെ തുടക്കകാലത്ത്‌ (1999-2000) ദിവസം 15-16 മണിക്കൂര്‍ വരെ ജോലിചെയ്‌തു. ഞാന്‍ വരുമ്പോള്‍ ഈ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന കാലമാണ്‌. ഫ്‌ളാറ്റ്‌ സംസ്‌കാരം അടിയുറച്ചു കഴിഞ്ഞു. ആ രംഗത്ത്‌ നിരവധിപേര്‍ ചുവടുറപ്പിക്കുകയും ചെയ്‌തു. വൈകിയാണ്‌ എന്റെ രംഗപ്രവേശം. എന്നിട്ടും എന്റേതായ ഒരിടം എനിക്ക്‌ കണ്ടെത്താനായി. അതിന്‌ കാരണം നികുജ്ഞത്തിന്റെ യുണീക്‌ സെല്ലിംഗ്‌ പോയിന്റ്‌ാണ്‌. ടോട്ടല്‍ എന്‍ജിനീയറിംഗ്‌ സൊല്യൂഷന്‍സ്‌ എന്നതാണ്‌ ഞങ്ങളുടെ യുഎസ്‌പി. ക്വാളിറ്റിയും പറഞ്ഞസമയത്തിനും മുമ്പേയുളള ഡെലിവറിയുമാണ്‌ നികുഞ്‌ജത്തിന്റെ പ്ലസ്‌ പോയിന്റ്‌. ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ ക്ലയന്റ്‌സിന്‌ പറഞ്ഞ സമയത്തിനും വളരെ മുമ്പേ ഫ്‌ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കും.

ഓരോ പ്രൊജക്ടും വ്യത്യസ്‌തമാണല്ലോ?
അതെ.ഓരോ കെട്ടിടത്തിന്റെയും പ്ലാനിംഗിനായി ഞാന്‍ വളരെ സമയം ചെലവഴിക്കുന്നു. ഓരോ നിര്‍മിതിയും ട്രെന്‍ഡിയായിരിക്കാന്‍ ശ്രദ്ധിക്കുന്നു. അതിനായി വിദേശരാജ്യങ്ങള്‍ സഞ്ചരിച്ച്‌ അവിടെയുളള മികച്ച നിര്‍മിതികള്‍ കണ്ട്‌, മനസ്സിലാക്കും. വികസിതമായ മിക്കവാറും എല്ലാ രാജ്യങ്ങളും ഇതിനായി സന്ദര്‍ശിച്ചു. പിന്നെ ചെയ്യുന്നത്‌ എപ്പോഴും കെട്ടിടങ്ങളെ കുറിച്ച്‌ മറ്റുളളവരുമായി സംസാരിക്കും. നിരന്തരമായ ആശയവിനിമയം നടത്തും. ഇങ്ങനെയാണ്‌ ഒരോ കെട്ടിടസമുച്ചയവും ഒരുക്കുന്നതിന്‌ മുന്നോടിയായി ഞാന്‍ എന്റെ ആശയങ്ങള്‍ ഡ്രാഫ്‌റ്റ്‌ ചെയ്യുന്നത്‌. ഞങ്ങളുടെ ഫ്‌ളാറ്റുകളെല്ലാം നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്‌. വൈദ്യുതി, വെളളം, സ്വീവേജ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. അതിനാല്‍ നികുഞ്‌ജം ഫ്‌ളാറ്റുകളും വില്ലകളും കസ്റ്റമേഴ്‌സിന്‌ എക്കാലത്തും മികച്ച നിക്ഷേപം തന്നെയാണ്‌.

ആദ്യ പ്രൊജക്ട്‌?
നികുഞ്‌ജത്തിന്റെ ആദ്യ പ്രൊജക്ട്‌ തിരുവനന്തപുരം പേട്ട പളളിമുക്കിലെ നികുഞ്‌ജം ഹെറിറ്റേജ്‌ ആണ്‌.അതിനുശേഷം നഗരത്തിന്റെ പ്രമുഖ ലൊക്കേഷനുകളിലായി നിരവധി ഫ്‌ളാറ്റുകളും വില്ലകളും വ്യാപാരസമുച്ചയങ്ങളും നിര്‍മ്മിച്ചു. കവടിയാറിലെ നികുഞ്‌ജം ഫോര്‍ച്യൂണ്‍ ഒന്നേകാല്‍ ഏക്കറില്‍ ഒരുക്കിയ പ്രൊജക്ടാണ്‌. ടെക്‌നോപാര്‍ക്കിന്‌ സമീപം കഴക്കൂട്ടത്തെ ഐപാര്‍ക്ക്‌ 36 നിലയാണ്‌. അത്തരത്തിലൊരു പ്രൊജക്ട്‌ തിരുവനന്തപുരത്ത്‌ ആദ്യത്തേതാണ്‌. 36 നിലകളില്‍ ഒരു പ്രൊജക്ട്‌ എന്നത്‌ ഒരു വെല്ലുവിളിയായിരുന്നു. അത്രയ്‌ക്കും ഇന്‍വോള്‍വ്‌ഡ്‌ ആയാണ്‌ ഞങ്ങള്‍ ആ പ്രൊജക്ട്‌ പൂര്‍ത്തിയാക്കിയത്‌. കേശവദാസപുരത്ത്‌ തംരംഗിണി എന്ന 25 നിലയുളള പുതിയ അപ്പാര്‍ട്ട്‌മെന്റ്‌സമുച്ചയം ഒരുങ്ങുകയാണ്‌.

ഇതുവരെ എത്ര പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി?
ഇതുവരെ 25ലേറെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.ഏകദേശം 30 ലക്ഷം ചതുരശ്ര അടിയില്‍ ഫ്‌ളാറ്റ്‌-വ്യാപാരസമുച്ചയങ്ങളും വില്ലകളും നിര്‍മ്മിച്ചു കഴിഞ്ഞു. ഒരു ബില്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കമേഴ്‌സ്യല്‍ സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതും ഞങ്ങളാണ്‌. വില്ലകളുടെ നിര്‍മ്മാണവും കൃത്യതയോടുകൂടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കെട്ടിടസമുച്ചയങ്ങള്‍ ഒരുക്കുമ്പോള്‍ ഓരോന്നും വ്യത്യസ്‌തമായി ചെയ്യണം എന്ന നിര്‍ബന്ധം എനിക്കുണ്ട്‌. അങ്ങനെ തന്നെയാണ്‌ ചെയ്യുന്നതും. തിരുവനന്തപുരത്തെ പ്രമുഖ വസ്‌ത്രവ്യാപാരസമുച്ചയമായ പോത്തീസ്‌ പ്രവര്‍ത്തിക്കുന്ന നികുഞ്‌ജം സിറ്റി സ്‌ക്വയര്‍, പട്ടത്തുളള നികുഞ്‌ജം സരസ്സ്‌, എന്നിവ ഞങ്ങളുടെ സ്വന്തം പ്രൊജക്ടുകളാണ്‌.

ഒരു ഫ്‌ളാറ്റ്‌ വാങ്ങുമ്പോള്‍ ക്ലയന്റ്‌സ്‌ എന്തൊക്കെ ശ്രദ്ധിക്കേണ്ടത്‌?
ഇന്നിപ്പോള്‍ ഒരു ഫ്‌ളാറ്റ്‌ വാങ്ങുമ്പോള്‍ ക്ലയന്റ്‌സ്‌ ശ്രദ്ധിക്കുന്നത്‌ ടൈറ്റില്‍, അപ്രൂവല്‍ തുടങ്ങിയ കാര്യങ്ങളാണ്‌. അതിനൊക്കെ അപ്പുറത്ത്‌ അവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ സ്‌ട്രക്‌ചറാണ്‌. അതായത്‌ ആ കെട്ടിടസമുച്ചയത്തിന്റെ ആയുസ്സ്‌ എത്ര വര്‍ഷമാണ്‌ എന്നത്‌ പ്രധാനമാണ്‌. റീസെയില്‍ വാല്യു ഉണ്ടോ എന്നും ശ്രദ്ധിക്കണം. നികുഞ്‌ജത്തിന്റെ കെട്ടിടസമുച്ചയങ്ങളുടെയെല്ലാം റെക്കോര്‍ഡ്‌ സൂക്ഷിക്കുന്നുണ്ട്‌. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു സ്‌ട്രക്‌ചറല്‍ ക്വാളിറ്റി അനിവാര്യമാണ്‌. അതില്‍ പൈലിംഗ്‌ തുടങ്ങി അടിസ്ഥാനവിവരങ്ങള്‍ വരെ ലഭ്യമാണ്‌. പക്ഷേ, അതെക്കുറിച്ച്‌ ചോദിച്ചറിയുന്ന ക്ലയന്റ്‌സ്‌ വളരെ കുറവാണ്‌. അങ്ങോട്ടുപറഞ്ഞുകൊടുത്താലും ശ്രദ്ധിക്കാത്തവരാണ്‌ അധികവും. എല്ലാവരും ടൈറ്റിലും അപ്രൂവലും മാത്രമാണ്‌ നോക്കുന്നത്‌. സുരക്ഷയെ പറ്റിയോ, 20-25 വര്‍ഷം കഴിഞ്ഞ്‌ തങ്ങള്‍ക്കിത്‌ റീസെയില്‍ ചെയ്യാന്‍ പറ്റുമോ എന്നുളള ചിന്തയൊന്നും പലര്‍ക്കുമില്ല. റെറ(ഞഋഞഅ )യൊക്കെ വന്ന സ്ഥിതിക്ക്‌ ടൈറ്റില്‍, അപ്രൂവല്‍ കാര്യങ്ങളില്‍ വലിയ പ്രശ്‌നമൊന്നും വരില്ല. അതുകൊണ്ടുതന്നെ സുരക്ഷ, സെക്യൂരിറ്റി സംബന്ധിയായ കാര്യങ്ങളില്‍ ക്ലയന്റ്‌സ്‌ കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്നാണ്‌ എനിക്ക്‌ പറയാനുളളത്‌. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി സുരക്ഷയാണ്‌. സുരക്ഷയ്‌ക്കായി എന്തുചെയ്‌താലും വീണ്ടും വീണ്ടും ചെയ്യണമെന്നു തോന്നും.

മാര്‍ക്കറ്റിലെ മത്സരം എങ്ങനെ നേരിടുന്നു?

ഒന്നോ രണ്ടോ വലിയ പ്രൊജക്ട്‌ ഒരേ സമയം എടുത്ത്‌ സമയബന്ധിതമായി മികച്ച ക്വാളിറ്റിയില്‍ പൂര്‍ത്തിയാക്കുക എന്നതാണ്‌ ഞങ്ങളുടെ രീതി. ക്വാളിറ്റി കേവലമൊരു വാക്കല്ല. ഓരോ തവണയും ആള്‍ക്കാരുടെ അഭിരുചി മാറുകയാണ്‌. അതിനനുസരിച്ച്‌ കെട്ടിടത്തിന്റെ ഡീസൈന്‍ മാറ്റണം, മെറ്റീരിയല്‍സ്‌ മാറ്റണം. പിന്നെ മിനിമം അഞ്ചുവര്‍ഷം വാറന്റി എന്നുളളതല്ല ഒരു 20 വര്‍ഷത്തേക്ക്‌ റുട്ടീന്‍ മെയിന്റനന്‍സ്‌ അല്ലാതെ ഒരു മെയിന്റനന്‍സും കെട്ടിടത്തിന്‌ വരാന്‍ പാടില്ല എന്നതാണ്‌ പ്രധാനം. അതിനുളള മെറ്റീരിയല്‍സ്‌ ഇന്ത്യയില്‍ തന്നെ ലഭ്യമാണ്‌. അത്തരത്തില്‍ ആകമാനം മികച്ച ക്വാളിറ്റിയില്‍ നല്‍കുമ്പോള്‍ വില കുറയ്‌ക്കാനാവില്ല.

റെറ നടപ്പിലാക്കിയ ശേഷമുളള മാറ്റങ്ങള്‍?
ഇന്ത്യയില്‍ റെറ 2016 മുതല്‍ വന്നെങ്കിലും കേരളത്തില്‍ 2020 ജനുവരി ഒന്നുമുതലാണ്‌ റെറ നടപ്പിലാക്കിയത്‌. എന്നാല്‍ ഞങ്ങള്‍ 2016 മുതല്‍ റെറ ഇവിടെയും വരുമെന്ന്‌ മുന്‍കൂട്ടിക്കണ്ട്‌ അതിന്‌ അനുസൃതമായി എല്ലാം നടപ്പിലാക്കി. കേരളത്തില്‍ റെറ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ അതനുസരിച്ച്‌ നിര്‍മ്മിച്ച ആദ്യ പ്രൊജക്ട്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സിന്റേതായിരുന്നു. അതിനുളള അംഗീകാരം മുഖ്യമന്ത്രി സമ്മാനിക്കുകയുമുണ്ടായി. സിംഗപൂര്‍, ദുബായ്‌ എന്നിവിടങ്ങളിലും റെറയുണ്ട്‌. അവിടങ്ങളില്‍ അതിന്‌ തക്ക ഇന്‍ഫ്രാസ്‌ട്രക്‌ചറുമുണ്ട്‌. പക്ഷേ ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ പരിതസ്ഥിതി എന്ന്‌ പറയുന്നത്‌ റെറയ്‌ക്ക്‌ വേണ്ടി പാകപ്പെടുത്തിയതല്ല. റെറ ഇന്ത്യയില്‍ വരാന്‍ കാരണം ഉത്തരേന്ത്യയിലെ പല ബില്‍ഡര്‍മാരും 1000-2000 ഫ്‌ളാറ്റുകള്‍ കെട്ടും, കാശും വാങ്ങും. പക്ഷേ ഡെലിവറി ചെയ്യില്ല. ക്ലയന്റ്‌സിന്‌ കാശുപോകുന്നത്‌ മിച്ചം. ഇങ്ങനെ ലക്ഷക്കണക്കിന്‌ പേര്‍ ചതിക്കപ്പെട്ട സാഹചര്യത്തിലാണ്‌ റെറ നടപ്പാക്കിയത്‌. മറുവശത്ത്‌ ഒരു വീടിന്‌ കുറഞ്ഞത്‌ വാട്ടര്‍ കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, സ്വീവറേജ്‌ സവിധാനം ഇത്രയും ആവശ്യമാണ്‌. അതു കൊടുക്കാന്‍ പോലും നമ്മുടെ സംസ്ഥാനത്തിന്‌ കഴിയുന്നില്ല. അതിന്‌ തക്ക ഇന്‍ഫ്രാസ്‌ട്രക്‌ചറില്ല. അതിന്‌ വേണ്ടത്‌ ചെയ്യാതെ നിയമം മാത്രം കൊണ്ടുവന്നിട്ട്‌ കാര്യമില്ല. ബില്‍ഡര്‍മാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്‌. എന്റെ കാഴ്‌ചപ്പാടില്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ഉളളതിന്റെ പകുതി ബില്‍ഡര്‍മാര്‍ പോലും ഉണ്ടാവില്ല. പ്രത്യേകിച്ചും ചെറുകിട ബില്‍ഡര്‍മാര്‍ക്ക്‌ ഈ പരിതസ്ഥിതിയില്‍ നിലനില്‍പ്‌ ബുദ്ധിമുട്ടാണ്‌.

നോട്ടുനിരോധനം മുതല്‍ കൊവിഡ്‌ വരെ കണ്‍സ്‌ട്രക്ഷന്‍ മേഖലയെ എങ്ങനെ ബാധിച്ചു?

നോട്ടുനിരോധനം കേരളത്തില്‍ വലുതായിട്ട്‌ ബാധിച്ചിട്ടില്ല. എന്നാല്‍ ജിഎസ്‌ടി കേരളത്തിലെ ബില്‍ഡേഴ്‌സിനെ സംബന്ധിച്ച്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.ചതുരശ്ര അടിക്ക്‌ 300-400 രൂപയുടെ അധികച്ചെലവുണ്ടെന്ന്‌ മാത്രമല്ല പല ചട്ടങ്ങളിലും വ്യക്തതയില്ല. ജിഎസ്‌ടി വകുപ്പില്‍ ചെന്നുകഴിഞ്ഞാല്‍ 100-200% വരെ ഫൈനും മറ്റുമായി പല ബില്‍ഡര്‍മാര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ബിസിനസ്‌ നിര്‍ത്തിപ്പോകാന്‍ ആലോചിക്കുന്നവര്‍ പോലുമുണ്ട്‌.

കൊവിഡ്‌ എല്ലാവരെയും ബാധിച്ചു. പലരും അതില്‍ നിന്ന്‌ കരകയറിക്കൊണ്ടിരിക്കുന്നു. കൊവിഡനന്തരമുളള അതിജീവനം എത്രത്തോളം വിജയകരമാണെന്നറിയാന്‍ ഇനി ഒരു ആറുമാസം കൂടി കഴിയണം. കാരണം കേരളത്തില്‍ പാറയും വെളളവുമല്ലാതെ ഒന്നും ലഭ്യമല്ല.ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും നമുക്ക്‌ ഗുജറാത്ത്‌, മഹാരാഷ്ട്ര തുടങ്ങി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്‌. അപ്പോള്‍ ഇവിടെ കണ്‍സ്‌ട്രക്ഷന്‍ ചെലവ്‌ കൂടും. ഇതാണ്‌ ഒരു കാരണം. മറ്റൊന്ന്‌ ലേബര്‍ പ്രശ്‌നമാണ്‌. ഇന്ത്യയിലേറ്റവും കൂടുതല്‍ പ്രതിദിന വേതനം കൂടുതലുളള സംസ്ഥാനമാണ്‌ കേരളം.
അതായത്‌ കേരളത്തിലെ മിനിമം ദിവസക്കൂലി 933 രൂപയാണ്‌, തമിഴ്‌നാട്ടില്‍ 452 രൂപയും, കര്‍ണ്ണാടകയില്‍ 512 രൂപയുമാണ്‌. ഇതര സംസ്ഥാനങ്ങളില്‍ ഇതിലും കുറവാണ്‌. മൂന്നാമത്തെ കാരണം വര്‍ഷങ്ങളായി ഫ്‌ളാറ്റുകളുടെ ക്ലയന്റ്‌സ്‌ എന്നുപറയുന്നത്‌ 60 ശതമാനത്തിലേറെ പ്രവാസികളാണ്‌. ഇന്‍വെസ്റ്റ്‌മെന്റ്‌ എന്ന രീതിയിലും കുട്ടികളുടെയും മറ്റും വിദ്യാഭ്യാസസൗകര്യം കണക്കിലെടുത്തുമാണ്‌ അവര്‍ നഗരത്തില്‍ ഫ്‌ളാറ്റുകളും വില്ലകളും മറ്റും വാങ്ങുന്നത്‌. എന്നാല്‍, ഇപ്പോള്‍ അത്‌ വളരെ കുറഞ്ഞു. നാലാമത്തെ കാരണം എന്ന്‌ പറയുന്നത്‌ ഇവിടെ തൊഴിലില്ല എന്നതാണ്‌. ഇന്ത്യയില്‍ ഒരു വര്‍ഷം നടക്കുന്ന മൊത്തം കണ്‍സ്‌ട്രക്ഷനില്‍ ഒരു ശതമാനം മാത്രമാണ്‌ കേരളത്തിന്റെ പങ്ക്‌. ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന്‌ അഫോര്‍ഡബിള്‍ ഹൗസിംഗ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ നടന്നു. കാരണം അവിടെ ധാരാളം ഫാക്ടറി തൊഴിലാളികളുണ്ട്‌. അവര്‍ക്കെല്ലാം കുടുംബസമേതം താമസിക്കാന്‍ വീട്‌ വേണം. അപ്പോള്‍ തൊഴിലുണ്ടെങ്കിലേ ബിസിനസുളളു. കേരളത്തെ സംബന്ധിച്ച്‌ പ്രവാസികള്‍ കഴിഞ്ഞാല്‍ ക്‌ളയന്റ്‌സ്‌ അധികവും ഐടി സെക്ടറില്‍ നിന്നുളളവരാണ്‌. അത്‌ കഴിഞ്ഞുളള ചെറിയ ശതമാനം മാത്രമാണ്‌ ബാങ്ക്‌, സര്‍ക്കാര്‍ ജീവനക്കാര്‍.

കൊവിഡനന്തരം സ്റ്റീല്‍, സിമന്റ്‌ തുടങ്ങി സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്‌. സ്ഥലവിലയും കേരളത്തിലെങ്ങും ബാഗ്ലൂര്‍, ഡല്‍ഹി, കല്‍ക്കട്ട നഗരങ്ങളിലേതിന്‌ സമാനമാണ്‌. ഇന്‍ഫ്രാസ്‌ട്‌കചറുളള സ്ഥലലഭ്യതയും കുറവാണ്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ ഏറ്റവും കൂടുതലാണ്‌ കേരളത്തില്‍. പത്ത്‌ ശതമാനമാണ്‌ ഇവിടെ ഈടാക്കുന്നത്‌. പല സംസ്ഥാനങ്ങളിലും ഇത്‌ 6.5 ശതമാനമാണ്‌. കെട്ടിടനികുതിയും മറ്റുമായി നോക്കുമ്പോള്‍ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണചെലവിന്റെ 30% ഫീസായും ടാക്‌്‌സായും ഡെപ്പോസിറ്റായും സര്‍ക്കാരില്‍ അടയ്‌ക്കേണ്ടി വരുന്നു. അതായത്‌ ഒരു കോടി രൂപയുടെ കെട്ടിടം കെട്ടുമ്പോള്‍ 30 ലക്ഷം രൂപ സര്‍ക്കാരിലേക്ക്‌ പോകുന്നു. അപ്പോള്‍ ഇങ്ങനെയുളള കാര്യങ്ങളില്‍ സര്‍ക്കാര്‍ ചില ഇളവുകളൊക്കെ അനുവദിച്ചാലേ ഈ മേഖലയ്‌ക്ക്‌ മുന്നോട്ടുപോകാനാകൂ.

റിയല്‍ എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയ്‌ക്ക്‌ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമാണോ?
കേരളത്തെ സംബന്ധിച്ച്‌ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍ ടൂറിസവും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുമാണ്‌. ഇന്ത്യയില്‍ ഏറ്റവും തൊഴില്‍ സൃഷ്ടിക്കുന്നത്‌ കാര്‍ഷികമേഖലയാണ്‌. രണ്ടാം സ്ഥാനത്ത്‌ റിയല്‍എസ്റ്റേറ്റ്‌ -കണ്‍സ്‌ട്രക്ഷന്‍ മേഖലയാണ്‌. റിയല്‍എസ്റ്റേറ്റ്‌ മേഖലയില്‍ 50 ശതമാനത്തിലേറെ തൊഴിലാളികളും താഴേക്കിടയില്‍ നിന്നുളളവരാണ്‌. അധികൃതര്‍ മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. സാധാരണക്കാര്‍ക്ക്‌ തൊഴില്‍ ഉറപ്പുനല്‍കുന്ന ഈ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ സര്‍ക്കാരാണ്‌. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ നാല്‌ ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ ആള്‍ക്കാര്‍ പണിയെടുക്കുന്നുണ്ട്‌. അതിലും കൂടുതലാണ്‌ ഈ മേഖലയെ പരോക്ഷമായി ആശ്രയിക്കുന്നവര്‍. അതായത്‌ സിമന്റ്‌ സപ്ലൈ ചെയ്യുന്നവര്‍, സ്റ്റീല്‍ സപ്ലൈ ചെയ്യുന്നവര്‍, ഹാര്‍ഡ്‌ വെയര്‍, മണല്‍ തുടങ്ങി പരോക്ഷമായി ആശ്രയിച്ചുപോരുന്നവരുടെ എണ്ണം പത്തുലക്ഷത്തോളം വരും. അതിനോടനുബന്ധമേഖലയിലുളളവരും പരോക്ഷമായി റിയല്‍ എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയെ ആശ്രയിച്ച്‌ പുലരുന്നവരാണ്‌. അത്തരത്തില്‍ നോക്കുമ്പോള്‍ എത്ര കുടുംബങ്ങളാണ്‌ ഈ രംഗത്തെ ആശ്രയിച്ചു ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വികസനത്തിന്‌ ആവശ്യമായ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഒരുക്കണം, മികച്ച സ്വീവറേജ്‌ സംവിധാനമുണ്ടാക്കണം. ലണ്ടന്‍ നഗരത്തില്‍ 100-150 വര്‍ഷം മുമ്പുളള സ്വീവറേജ്‌ സിസ്റ്റമാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. അവരുടെ സ്വീവറേജ്‌ ഡ്രെയ്‌ന്‍സിലൂടെ ആള്‍ക്കാര്‍ക്ക്‌ നടന്നുപോകാം. അത്രവലിയ ഡ്രെയ്‌ന്‍സാണ്‌. കേരളത്തിലിന്നും 10 ഇഞ്ചാണ്‌ വലിപ്പം. അതൊക്കെ മാറണം. റിയല്‍ എസ്റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ നടപടികള്‍ കൂടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്‌. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, സ്വീവേജ്‌, വൈദ്യുതി, വെളളം എന്നിവ ഉറപ്പാക്കേണ്ടത്‌ സ്റ്റേറ്റാണ്‌.

പുതുതായി ഈ രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ക്കുളള സന്ദേശം?
ഈ മേഖലയിലേക്ക്‌ കടന്നുവരുന്നവരോട്‌ എനിക്ക്‌ പറയാനുളളത്‌ വസ്‌തുവുണ്ട്‌ ആള്‍ക്കാരില്‍ നിന്ന്‌ കാശുവാങ്ങി കെട്ടിടം കെട്ടാം എന്ന മോഹവുമായി വരേണ്ടതില്ല. റെറ നിയമത്തില്‍ എല്ലാത്തിനും വ്യക്തതയുണ്ട്‌. അപ്പോള്‍ ഗൗരവമായി ഈ ബിസിനസിനെ സമീപിക്കുന്നവര്‍ മാത്രമേ ഇതിലേക്ക്‌ കടന്നുവരാവൂ. രണ്ടാമത്തെ കാര്യം നല്ലൊരു സാമ്പത്തിക പശ്ചാത്തലം ഇന്നത്തെ പരിതസ്ഥിതിയില്‍ ഈ രംഗത്തേക്ക്‌ വരുന്നവര്‍ക്ക്‌ അത്യന്താപേക്ഷിതമാണെന്നതാണ്‌. ചെറുകിടക്കാര്‍ക്ക്‌ മുന്നോട്ടുപോകാന്‍ വളരെ ബുദ്ധിമുട്ടാണ്‌. സ്‌ട്രഗിള്‍ ചെയ്‌താലേ സര്‍വൈവ്‌ ചെയ്യാനാകൂ. ഈ മേഖലയിലേക്ക്‌ വരുന്നവര്‍ക്കെല്ലാം ഒരേ പ്രശ്‌നങ്ങളും വെല്ലുവിളികളുമാണ്‌ നേരിടേണ്ടത്‌. അവയെ നേരിട്ട്‌ കസ്റ്റമറുടെ സംതൃപ്‌തി നേടുന്നയാള്‍ വിജയിക്കും.

ഭാവിയില്‍ റിയല്‍ എസ്‌റ്റേറ്റ്‌-കണ്‍സ്‌ട്രക്ഷന്‍ മേഖലയുടെ പൊട്ടന്‍ഷ്യല്‍?

ആഹാരം, വസ്‌ത്രം, പാര്‍പ്പിടം എന്നുപറയുന്നത്‌ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്‌. അതുകൊണ്ടുതന്നെ പാര്‍പ്പിടത്തിന്റെ ആവശ്യകത ഒരിക്കലും കുറയില്ല. ഇന്ന്‌ ഒരു 2 ബിഎച്ച്‌കെ ഫ്‌ളാറ്റ്‌ വാങ്ങുന്നയാള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ 3 ബിഎച്ച്‌കെ വാങ്ങും. സാമ്പത്തികസ്ഥിതിക്കും കുടുംബത്തിന്റെ ആവശ്യകതയ്‌ക്കും അനുസരിച്ച്‌ അതങ്ങനെ നടക്കും. മറ്റൊരു കാര്യം പറയാനുളളത്‌ നമ്മളിപ്പോഴും മെറ്റലും സിമന്റും കമ്പിയും ഒക്കെ ഉപയോഗിച്ചുളള അമ്പത്‌ വര്‍ഷം മുമ്പത്തെ അതേ നിര്‍മ്മാണസങ്കേതങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഇപ്പോള്‍ പുതിയ സങ്കേതങ്ങള്‍ വന്നുകഴിഞ്ഞു. 3 വര്‍ഷം കൊണ്ട്‌ നിര്‍മ്മിച്ചിരുന്ന ഒരു കെട്ടിടം ഒരുവര്‍ഷം കൊണ്ട്‌ നിര്‍മ്മിക്കാം. ക്രെഡായ്‌ പോലുളള സംഘടനകള്‍ പുതുസങ്കേതങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. പക്ഷേ പൊതുജനത്തിനിടയില്‍ അതിന്‌ സ്വീകാര്യത ലഭിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. ആ ചിന്താഗതി മാറണം. മറ്റൊരു കാര്യം ഫെ്‌ളക്‌സിബിള്‍ കണ്‍സ്‌ട്രക്ഷന്‍ എന്ന കോണ്‍സെപ്‌റ്റാണ്‌. അതായത്‌ ഒരു കുടുംബത്തിന്‌ 3 ബിഎച്ച്‌കെ ഫ്‌ളാറ്റ്‌ ഉണ്ടെങ്കില്‍ പിന്നീട്‌ അത്‌ 2 ബിഎച്ച്‌കെ ആക്കാം. ജിപ്‌സം പാനലുകളും മറ്റും ഇത്തരം ഫ്‌ളക്‌സിബിള്‍ കണ്‍സ്‌ട്രക്ഷന്‍സിന്റെ ഭാഗമാണ്‌. സേഫ്‌റ്റിക്ക്‌ മാത്രമാണ്‌ നാം പ്രാധാന്യം നല്‍കേണ്ടത്‌. ജിപ്‌സം പാനലുകള്‍ ഉപയോഗിച്ചുളള നിര്‍മ്മിതികള്‍ ദീര്‍ഘകാലം നില്‍ക്കും. ആ രീതിയിലുളള കണ്‍സ്‌ട്രക്ഷന്‍സിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം. പിന്നെ ബില്‍ഡേഴ്‌സിനോട്‌ കസ്‌റ്റമേഴ്‌സിന്റെ വിശ്വാസ്യതയാണ്‌ പ്രധാനം. അതിനനുസരിച്ചാണ്‌ അവര്‍ നമ്മളെ സമീപിക്കുക.

ജീവനക്കാര്‍?
58 സ്ഥിരം ജീവനക്കാരുണ്ട്‌. ബാക്കിയെല്ലാം സബ്‌കോണ്‍ട്രാക്ടാണ്‌.

കുടുംബം?
ഭാര്യ സിന്ധു, മകള്‍ ആരതി കൃഷ്‌ണ (ആര്‍ക്കിടെക്ട്‌്‌) ,മകന്‍ സിദ്ധാര്‍ത്ഥ്‌ കൃഷ്‌ണന്‍ മകന്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അമേരിക്കയിലേക്ക്‌ ഉപരിപഠനത്തിനായി പോയതാണ്‌. ഗ്രാജ്വേഷന്‍ കഴിഞ്ഞ്‌ ഇപ്പോള്‍ ജൗൃറൗല ഡിശ്‌ലൃേെശ്യല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിജി ചെയ്യുന്നു. മരുമകന്‍ ഡോ അവിനാശ്‌ മേനോന്‍ ഐഎഎസ്‌. രണ്ട്‌ പേരക്കുട്ടികള്‍.

ബിസിനസിലെ അടുത്ത തലമുറ
മകള്‍ ആര്‍ക്കിടെക്ടാണ്‌. ബിസിനസില്‍ താല്‌പര്യമുണ്ട്‌. മകന്‍ പിജിചെയ്യുന്നതേയുളളല്ലോ...വരട്ടെ.

പുറംമോടിക്ക്‌ മാത്രം പ്രാധാന്യം നല്‍കിയല്ല നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌. പ്‌ളാന്‍ വരയ്‌ക്കുന്നത്‌ മുതല്‍ ഓരോ ഘട്ടത്തിലും അമരക്കാരനായ എസ്‌.കൃഷ്‌ണകുമാറിന്റെ കൈയൊപ്പുണ്ട്‌. എന്‍ജിനീയറിംഗ്‌ മികവ്‌ ഓരോ കെട്ടിടത്തിന്റെയും നിര്‍മ്മിതിയില്‍ പ്രകടമാണ്‌. കാലത്തിനും പ്രദേശത്തിനും അനുയോജ്യമായ ഡിസൈനില്‍ കരുത്തുറ്റ സ്‌ട്രക്‌ചറുകളാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍ പടുത്തുയര്‍ത്തുന്നത്‌. പൈലിംഗ്‌ മുതല്‍ ഒരോ ഘട്ടത്തിന്റെയും വിശദവിവരങ്ങള്‍ കസ്റ്റമര്‍ക്ക്‌ നേരിട്ട്‌ ചോദിച്ചുമനസ്സിലാക്കാം. അത്തരം വിവരങ്ങളെല്ലാം വിശദമായ ഡോക്യുമെന്റുകളാക്കി സൂക്ഷിക്കുന്ന ബില്‍ഡറാണ്‌ കൃഷ്‌ണകുമാര്‍. മുന്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥന്റെ കണിശത അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ കാട്ടുന്നു. നിലവില്‍ തിരുവനന്തപുരത്ത്‌ രണ്ട്‌ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയങ്ങളുടെയും ഒരു പ്രീമിയം വില്ലാ സമുച്ചയത്തിന്റെയും പണിപ്പുരയിലാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌.
 

Post your comments