Global block

bissplus@gmail.com

Global Menu

"കേരളം" അതിഥി തൊഴിലാളികളുടെ സ്വർഗ്ഗം

ലോക്ക് ഡൗൺകാലത്ത് കേരളത്തിൽനിന്ന് പാലായനംചെയ്ത അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും വൈകാതെ തിരിച്ചെത്തി. അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി കേരളം ഇപ്പോള്‍ മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണെന്നറിയാമോ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം.

കേരളം  ഇഷ്ട കേന്ദ്രമായതിന്റെ പ്രധാനകാരണം  ദിവസക്കൂലില്‍ മുമ്പില്‍ നില്‍ക്കുന്നതുകൊണ്ടാണ്. കേരളത്തിൽ നിർമാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവരുടേതാകട്ടെ 700.7 രൂപയും. മറ്റുള്ള ജോലികൾ ചെയ്താൽ 670.1 രൂപയും കൂലിലഭിക്കും. ബീഹാര്‍, അസം, ഒഡിഷ,ത്രിപുര, ഉത്തര്‍പ്രദേശ്, മേഘാലയ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ പകുതി മാത്രമാണ് കൂലി ലഭിക്കുക. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ കേരളം അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.

ആർബിഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ത്രിപുരയിൽ ആണ് കൃഷിപ്പണിക്ക് മറ്റു പണികളേക്കാൾ കൂടുതൽ കൂലികൊടുക്കുന്നത്. അവിടെനിർമ്മാണ തൊഴിലാളിയുടെശരാശരി ദിവസകൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവർക്കാകട്ടെ 270 രൂപ ലഭിക്കും. മറ്റുള്ള ജോലികൾ ചെയ്താലും 250 രൂപ തന്നെയാണ് കൂലി. 

Post your comments