Global block

bissplus@gmail.com

Global Menu

ക്ലിയർട്രിപ്പ് ഇനി ഫ്ലിപ്കാർട്ടിന് സ്വന്തം

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാർട്, ട്രാവൽ ടെക്‌നോളജി കമ്പനിയായ ക്ലിയർട്രിപ്പിനെ ഏറ്റെടുത്തു.  ഡിജിറ്റൽ കൊമേഴ്‌സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയർട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്‌ളിപ്കാർട്ട് അറിയിച്ചു.

കരാര്‍ പ്രകാരം ക്ലിയര്‍ട്രിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കും. എങ്കിലും മുഴുവനര്‍ ജീവനക്കാരെയും നിലനിര്‍ത്തിക്കൊണ്ട് ക്ലിയര്‍ട്രിപ്പ് പ്രത്യേകം ബ്രാന്‍ഡ് ആയി തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ വളര്‍ത്തിയെടുക്കുവാനും അതിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം നല്‍കുവാന്‍ സാധിക്കുമെന്നതാണ് കമ്പനികളുടെ വിലയിരുത്തല്‍.

ഡിജിറ്റല്‍ വിപണനത്തിലൂടെ ഉപഭോക്താക്കളുടെ അനുഭവം തന്നെ മാറ്റി മറിച്ച കമ്പനിയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. യാത്രാനുഭവങ്ങളുടെ കാര്യത്തില്‍ ക്ലിയര്‍ ട്രിപ്പും അതേ മാതൃകയാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മുന്നോട്ടേക്കുള്ള വളര്‍ച്ചയില്‍ ഉപഭോക്താക്കള്‍ക്ക് പല മേഖലകളിലുള്ള മികവാര്‍ന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഈ ഏറ്റെടുക്കല്‍ കഴിയുന്നതോടെ കമ്പനിയ്ക്ക് സാധിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണ മൂര്‍ത്തി പറഞ്ഞു. ഇതിനായി ക്ലിയര്‍ട്രിപ്പിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്പ്കാര്‍ട്ട് കുടുബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇരു കമ്പനികളും ഒന്നിച്ചു പരവര്‍ത്തിക്കുന്നതിലൂടെ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലിയര്‍ട്രിപ്പ് സഹസ്ഥാപകനും സിഇഒയമായി സ്റ്റുവേര്‍ട്ട് ഗ്രിങ്ടണ്‍ പറഞ്ഞു.

Post your comments