Global block

bissplus@gmail.com

Global Menu

പരോക്ഷ നികുതിവരവ് വർധിച്ചു; ജിഎസ്ടി വരുമാനം കുറഞ്ഞു

പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്.  9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി.

പരോക്ഷ നികുതിയിലെ മൊത്തം വനരുമാനത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും അതേ വിഭാഗത്തില്‍ തന്നെയുള്ള ഇറക്കുമതി തീരുവയില്‍ 21 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്. മുന്‍വര്‍ഷം ഈയിനത്തില്‍ ലഭിച്ച 1.09 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടിയിലേക്കാണ് വരുമാനം ഉയര്‍ന്നത്. അതേസമയം, എക്‌സൈസ് തീരുവ, സേവന നികുതി എന്നിവയില്‍ നിന്ന് കുടിശിക ഉള്‍പ്പടെ 3.91 ലക്ഷം കോടിയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.45 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ മാത്രം 59 ശതമാനത്തിലേറെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്. രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു.  വില്പന നികുതി, വിനോദ നികുതി, എക്‌സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. 

Post your comments