Global block

bissplus@gmail.com

Global Menu

സ്പൈസ് ജെറ്റിന്‍റെ വമ്പന്‍ ന്യു ഇയര്‍ ഓഫര്‍

ന്യു ഡൽഹി: സ്പൈസ് ജെറ്റിന്‍റെ ഹാപ്പി ന്യു ഇയര്‍ സെയില്‍സിന്‍റെ ഭാഗമായി 716 രുപയ്ക്ക് ഇനി വിമാന യാത്ര നടത്താം. 

എല്ലാവിധ ടാക്സും ഉള്‍പ്പെടുത്തിയാണ് ഈ നിരക്കില്‍ കമ്പനി ടിക്കറ്റ് നല്‍ക്കുന്നത് എന്നതാണ് പ്രത്യേകത. ആഭ്യന്തര സര്‍വ്വിസുകള്‍ക്കാണ് ഈ ആനുകുല്യം ലഭ്യമാക്കുന്നത്. 

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ടിക്കറ്റ് ബൂക്കിംഗ് 31 ഡിസംബര്‍ അര്‍ധരാത്രി അവസാനിക്കും. ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയുളള ഈ ടിക്കറ്റുകളില്‍ യത്ര ചെയ്യാവുന്നത്. 

ടിക്കറ്റുകള്‍ സ്പൈസ് ജെറ്റിന്‍റെ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ്, ട്രാവല്‍ പോര്‍ട്ടലുകള്‍, കാള്‍ സെന്‍റെര്‍, ട്രാവല്‍ ഏജന്‍സി തുടങ്ങിയവ വഴി ബൂക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ റീഫണ്ടബിളും ചെറിയ ചാര്‍ജ് ഇടാക്കി മാറ്റിനല്‍കപ്പെടുന്നതുമാണെന്ന് കമ്പനി അറിയിച്ചു. 

ടിക്കറ്റ് നിരക്കിലെ ഇളവുകളില്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ് .

Post your comments