Global block

bissplus@gmail.com

Global Menu

ഫോബ്‌സ് ലിസ്റ്റിൽ മലയാളി വസന്തം

ഫോബ്സ് പുറത്തിറക്കിയ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് 10 മലയാളികള്‍. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി.. തുടര്‍ച്ചയായ വര്‍ഷവും ഈ സ്ഥാനം നിലനിര്‍ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം. എ യൂസഫലി. ഒട്ടേറെ രാജ്യങ്ങളില്‍ ബിസിനസ് ശൃംഖലകളുള്ള വ്യവസായിയായ എം.എ യൂസഫലിക്ക് ആകെ 480 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഏകദേശം 35600 കോടി ഇന്ത്യന്‍ രൂപയാണിത്. മിഡിൽ ഈസ്റ്റിലെ റീട്ടെയ്ൽ രാജാവ് എന്നറിയപ്പെടുന്ന യൂസഫലി ഇത്തവണ ഫോബ്സ് പട്ടികയിൽ 589-ാം സ്ഥാനത്താണ്. ഇന്ത്യയിലെ പട്ടികയില്‍ അദ്ദേഹം 26ാം സ്ഥാനത്താണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി ഉണ്ടായിരുന്നത്.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി സമ്പന്നന്‍. 330 കോടി ഡോളറിന്റെ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. പട്ടികയിൽ ഇടം നേടിയ മലയാളികളിൽ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകൻ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി.

190 കോടി ഡോളര്‍ ആസ്തിയോടെ എസ്. ഡി. ഷിബുലാല്‍, 140 കോടി ഡോളറുള്ള ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, 330 കോടി ഡോളര്‍ ആസ്തിയോടെ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, 100 കോടി ഡോളര്‍ ആസ്തിയുള്ള ടി.എസ്. കല്യാണരാമന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റ് സമ്പന്നര്‍.

അതേസമയം ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനിയ്ക്ക്. 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാമത്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.

Post your comments