Global block

bissplus@gmail.com

Global Menu

അഗ്രോ പാർക്കിൽ നിന്നും അലൂമിനിയം ഫോയില്‍ & കൂളിംഗ് ഫിലിം

മഹാമാരിക്കാലത്തിന്റെ അവസാന പാദത്തില്‍ സംരംഭകത്വത്തിലൂടെ തൊഴില്‍ വര്‍ദ്ധനവിനും സ്വാശ്രയത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ മികവോടെ നടപ്പാക്കി കേരളം സംരംഭകസൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതലായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹവും മനസ്സിലാക്കിയിരിക്കുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് നിലനില്‍പിന്റെ അനിവാര്യതയാണ്. തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. സംരംഭങ്ങള്‍ക്കൊപ്പം വൈഞ്ജാനിക കേരളം പോലുള്ള പദ്ധതികള്‍ക്കും ഗവണ്‍മെന്റ് തുടക്കം കുറിക്കുകയാണ്. ഇന്നവേഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ ഐഡിയ പദ്ധതി വഴി, ചെറുകിട വ്യവസായ ക്ലസ്റ്ററുകളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുന്നു. ഇവയൊക്കെ വ്യക്തിഗത സംരംഭങ്ങളുടെയും കൂട്ടായ സംരംഭങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകരമാകും. വീടുകളില്‍ ആരംഭിക്കാന്‍ കഴിയുന്നതും കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്നതുമായ പായ്ക്കിംഗ് മെറ്റീരിയല്‍ റീവൈന്‍ഡിംഗ് സംരംഭമാണ് അലൂമിനിയം ഫോയില്‍ & ക്‌ളിംഗ് ഫിലിം ഫോയില്‍.

 
മഹാമാരിക്കാലത്ത്  ഭക്ഷണങ്ങളുടെ പാഴ്സല്‍ വില്പന വളരെയധികം വര്‍ദ്ധിച്ചു. ഭക്ഷണങ്ങള്‍ പായ്ക്ക് ചെയുന്നതിന് അലുമിനിയം ഫോയിലുകള്‍ ധാരാളമായി ആവശ്യമുണ്ട്. ഹോട്ടലുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് വലിയ വിപണിയാണ്. നേരിട്ടുള്ള വില്പനയിലൂടെയും വിതരണക്കാരെ നിയമിച്ചും വിപണി കണ്ടെത്താം. അസംസ്‌കൃത വസ്തുക്കള്‍ ജംബോ റോള്‍ ആയി വാങ്ങാന്‍ കഴിയും.

നിര്‍മ്മാണരീതി
അലൂമിനിയം  ഫോയിലുകളുടെ ജംബോ റോളുകള്‍ 12000 മീറ്റര്‍ നീളത്തിലും 100 കിലോ തൂക്കത്തിലുമാണ്  ലഭിക്കുന്നത്. ടി റോളുകള്‍ റീവൈന്‍ഡിംഗ് യന്ത്രം ഉപയോഗിച്ച്  9 മീറ്റര്‍ , 72 മീറ്റര്‍ ,1 കിലോ അളവുകളില്‍ ചെറിയ റോളുകളാക്കി മാറ്റും. ഇതിനാവശ്യമായ പേപ്പര്‍ കോറുകള്‍ വിപണിയില്‍ ലഭ്യമാണ്. തുടര്‍ന്ന് ഡ്യൂപ്‌ളെക്‌സ് ബോക്സുകളില്‍ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കും.പ്രതിദിനം 600 കിലോ റോളുകള്‍ വരെ ടി യന്ത്രം ഉപയോഗിച്ച് റീവൈന്‍ഡ് ചെയ്യാനാകും. ക്‌ളിംഗ് ഫിലിമും ഈ  വിധം റീവൈന്‍ഡ് ചെയാന്‍ ടി യന്ത്രം ഉപയോഗപ്പെടുത്താം.

മൂലധനനിക്ഷേപം

അലൂമിനിയം ഫോയില്‍ റീവൈന്‍ഡ് യന്ത്രം :-  1,80,000.00
അനുബന്ധ സൗകര്യങ്ങള്‍    :-    20,000.00
ആകെ     :- 2,00,000.00
                             

പ്രവര്‍ത്തന മൂലധനം :- 2,00,000.00                  

പ്രവര്‍ത്തന വരവ് ചിലവ് കണക്ക്                

ചിലവ്

(400 കിലോ  റോള്‍ റീവൈന്‍ഡ് ചെയുന്നതിനുള്ള ചിലവ് )

റോള്‍ വില  400*240     :- 96,000.00      

പായ്ക്കിംഗ് ചാര്‍ജ് (കോറും ,കാര്‍ട്ടണും ഉള്‍പ്പെടെ ): 5500.00

വേതനം               :- 600.00

വൈദ്യുതി അനുബന്ധ ചിലവുകള്‍          :- 300.00

ട്രാന്‍സ് പോര്‍ട്ടേഷന്‍ & മാര്‍ക്കറ്റിംഗ്.         :- 1000.00
ആകെ                  :- 1,03,400.00

വരവ്

(400 കിലോ റോളില്‍ നിന്നും 9 മീ നീളമുള്ള 5383 ചെറിയ റോളുകള്‍ നിര്‍മ്മിച്ച് വില്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)

9മീ റോള്‍ ങഞജ         : 45.00                    

കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത്        :- 25.00
5383*25.00  =  1,45,950.00
ലാഭം
വിറ്റുവരവ്             :-145950.00

ഉല്പാദന ചിലവ്                  :- 103400.00
ലാഭം           :- 42550.00

സാങ്കേതിക സഹായം
അലൂമിനിയം ഫോയില്‍ റീവൈന്‍ഡിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും 0485 -2242310

ലൈസന്‍സ്,  സബ് സിഡി
ഉദ്യം രജിസ്ട്രേഷന്‍ , ചരക്ക് സേവന നികുതി  രജിസ്ട്രേഷന്‍, പായ്ക്കേജിംഗ് ലൈസന്‍സ് എന്നിവ നേടണം. മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പില്‍ നിന്നും സബ്‌സിഡി ലഭിക്കും

Post your comments