Global block

bissplus@gmail.com

Global Menu

വേനലിൽ കുതിച്ചുയർന്ന് ബിയർ വില്പന

കൊവിഡ് മൂലമുള്ള വിൽപ്പന നഷ്ടമൊക്കെ മറികടക്കാൻ ഒരുങ്ങുകയാണ് ബിയര്‍. സംസ്ഥാന എക്സൈസ് നയങ്ങൾ ഉദാരമാക്കിയേക്കും. കഴിഞ്ഞ വര്‍ഷം പാടെ തകര്‍ന്ന വിൽപ്പന ഈ വര്‍ഷം ഉയര്‍ന്നേക്കുമെന്നാണ് സൂചന. വേനലിൽ ബിയര്‍ നുരഞ്ഞു പൊന്തുന്നത് വിപണിയിൽ പോസിറ്റീവ് ട്രെൻഡ് കൊണ്ടുവന്നിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വലിയ നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു ബിയര്‍ വ്യവസായം നേരിട്ടിരുന്നത്. ബിയര്‍ പാര്‍ലറുകളിലും മറ്റ് സ്ഥാപനങ്ങളിലും ബിയറിൻെറ വിൽപ്പന ഉയര്‍ന്നു എന്നുമാത്രമല്ല കൊവിഡ് മുമ്പുള്ള രീതിയേലേക്ക് വിൽപ്പന ഉയരുകയും ചെയ്യുന്നുണ്ട്. 

കിഴക്കന്‍, പടിഞ്ഞാറന്‍ ബംഗാളില്‍ ബിയര്‍ വില്‍പ്പന 50 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് നികുതിയുമായി ബന്ധപ്പെട്ട് വരുത്തിയ ഇളവുകള്‍ വില്‍പ്പന ഉയരാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് ബിയര്‍ പാര്‍ലറുകളിലും മറ്റ് സ്ഥാപനങ്ങളിലും ബിയര്‍ വില്‍പ്പന ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ ഭാവിയില്‍ കുറയുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വില്‍പ്പന ഉയര്‍ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഉത്തര്‍ പ്രദേശില്‍ ബിയറിന്റെ എക്‌സൈസ് നികുതി മൂന്നില്‍ ഒന്നായി കുറച്ചിരുന്നു. ഇതോടെ 130 രൂപയ്ക്ക് ലഭിച്ചിരുന്ന 500 മില്ലി ബിയര്‍ ഇപ്പോള്‍ 110 രൂപയ്ക്ക് ലഭിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ബിയര്‍ വില്‍പ്പന ഉയരുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബര്‍-ഡിസംബര്‍ കാലയളവിൽ ബിയര്‍ വിൽപ്പനയിൽ 15-20 ശതമാനം കുറവുണ്ടായിരുന്നു. നികുതി ഇളവുകൾ നൽകിയത് വിൽപ്പന ഇടിവ് മറികടന്നേക്കും. രാജസ്ഥനിൽ നിര്‍മിക്കുന്ന മദ്യ വിൽപ്പനക്കുള്ള ഇളവുകൾ ഇവിടെയും ബിയര്‍ വിൽപ്പന ഉയര്‍ത്തുമെന്നാണ് കണക്കു കൂട്ടൽ.

തെരഞ്ഞെടുപ്പ് ചൂടിനിടയിൽ പശ്ചിമ ബംഗാളിലെ ഹോസ്പിറ്റാലിറ്റി രംഗം ഉണര്‍ന്നതോടെ മദ്യ വിൽപ്പനയും ഉയര്‍ന്നു. ബിയര്‍ വിൽപ്പനയിൽ മാത്രം 50 ശതമാനത്തോളമാണ് വര്‍ധന. ഹോട്ടൽ ബുക്കിങ്ങുകളും ഉയര്‍ന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും മാധ്യമ പ്രവർത്തകരുമൊക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യുന്നതും ബുക്കിംഗിൽ വലിയ വര്‍ധനവു വരുത്തി. കൊൽക്കത്തയിലും ഹോട്ടൽ ബുക്കിങ്ങുകൾ ഉയരുന്നുണ്ട്

Post your comments