Global block

bissplus@gmail.com

Global Menu

വിവേചനമില്ലാത്ത വികസനം മുന്നേറുന്ന കേരളം.....

ഉറപ്പാണ്‌ എല്‍ഡിഎഫ്‌
എന്തുകൊണ്ട്‌?
അഡ്വ.എ.സമ്പത്ത്‌,മുന്‍ എംപി
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ച്‌ മുന്‍ എം.പി അഡ്വ.എ സമ്പത്ത്‌ ഇടതുമുന്നണിക്കായി പ്രചാരണ രംഗത്ത്‌ സജീവമാകുകയാണ്‌. ഇടതിന്‌ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന പറയുന്ന അഡ്വ.എ.സമ്പത്ത്‌ പിണറായി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുകയാണിവിടെ......

 

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അസാധ്യമെന്ന്‌ കരുതിയിരുന്ന പലതും കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും കൊണ്ട്‌ സാധ്യമാക്കി വികസനരംഗത്ത്‌ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഭരണമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ കാഴ്‌ച വച്ചത്‌. പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ്‌ എന്നത്‌ ഇടതുസര്‍ക്കാരിനെ വ്യത്യസ്‌തവും ജനപ്രിയവും ശക്തവുമാക്കി തീര്‍ത്തു. വിവേചനമില്ലാത്ത വികസനം എന്നതിന്‌ കേരളം സാക്ഷ്യം വഹിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കൃഷി, സാമൂഹ്യസുരക്ഷ, തൊഴില്‍, പൊതുവിതരണം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനപാലനം തുടങ്ങി എല്ലാ മേഖലകളിലും ഇത്‌ ദൃശ്യമായി. ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളിലൂടെ:

ഗെയില്‍ പൈപ്പ്‌ ലൈന്‍
444 കി.മീ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ്‌ ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌ സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിനുദാഹരണമാണ്‌. കേരളത്തിന്റെ സാമ്പത്തിക വ്യവസായ മേഖലയ്‌ക്ക്‌ ഉണര്‍വായിരിക്കുകയാണ്‌ ഈ നേട്ടം.

400 കെ.വി. ഇടമണ്‍- കൊച്ചി പവര്‍ ലൈന്‍
എതിര്‍പ്പുകളെ തുടര്‍ന്ന്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കി. പ്രത്യേക നഷ്ടപരിഹാര പാക്കേജ്‌ അനുവദിച്ചും, ജനങ്ങളെ വിശ്വാസത്തിലെടുത്തും പദ്ധതി കമ്മീഷന്‍ ചെയ്‌തു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം
ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണക്കാലങ്ങളില്‍ ഭരണാനുമതി നല്‍കുകയും (1998) രണ്ടാം ഘട്ട / മൂന്നാം ഘട്ട സ്ഥലമെടുപ്പ്‌ നടപടികള്‍ സ്വീകരിക്കുകയും (200611) ചെയ്‌ത കണ്ണൂര്‍ വിമാനത്താവളം 2018 ല്‍ നാടിനു സമര്‍പ്പിച്ചു.

കൊച്ചി മെട്രോ റെയില്‍
കൊച്ചി മെട്രോയുടെ ഉദ്‌ഘാടനം 2017 മുതല്‍ 2019 വരെ വിവിധ ഘട്ടങ്ങളായി നിര്‍വ്വഹിച്ചത്‌ കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ നാഴികകല്ലാണ്‌.

കേരള ഫൈബര്‍ ഓപ്‌റ്റിക്‌ നെറ്റ്‌ വര്‍ക്ക്‌ (K-FON)
കേരളത്തിലെ 30,000 ത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാനും, 20 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതാണ്‌ കെ ഫോണ്‍ പദ്ധതി.

ദേശീയ ജലപാത വികസനം
കൊല്ലം മുതല്‍ തൃശൂര്‍ കോട്ടപ്പുറം വരെയുള്ള ദേശീയപാതയുടെ തുടര്‍ച്ചയായ കൊല്ലം അഷ്ടമുടിക്കായല്‍ -കോവളം സംസ്ഥാന ജലപാത മേയില്‍ യാഥാര്‍ഥ്യമാകും.

ദേശീയപാത വികസനം
ദേശിയ പാത അതോറിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന കാസര്‍ഗോഡ്‌ - തിരുവനന്തപുരം നാലുവരി ദേശീയപാത വികസനത്തിന്‌ ചെലവിന്റെ 25% സംസ്ഥാനം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

കൊച്ചി വാട്ടര്‍ മെട്രോ
കൊച്ചിയില്‍ ഏറ്റവും അത്യാധുനിക രീതിയില്‍ ജലഗതാഗതം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്‌.

സിറ്റി ഗ്യാസ്‌ ഡിസ്‌ട്രിബ്യൂഷന്‍ പദ്ധതി
വീടുകളില്‍ പൈപ്പ്‌ ലൈന്‍ വഴി പാചകവാതകം എത്തിക്കുവാനും പൈപ്പ്‌ വഴി തന്നെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകളില്‍ ഗ്യാസ്‌ എത്തിക്കാനുള്ള സിറ്റി ഗ്യാസ്‌ ഡിസ്‌ട്രിബ്യൂഷന്‍ പദ്ധതിയ്‌ക്ക്‌ തുടക്കമായി.

കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി
2019 സെപ്‌തംബറില്‍ ഇന്ത്യയിലെ 100 സ്‌മാര്‍ട്ട്‌ സിറ്റികളില്‍ 54-ാമത്‌ റാങ്കായിരുന്നു കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിയുടേത്‌. ഇപ്പോള്‍ സി എസ്‌ എം എല്‍ 15-ാം സ്ഥാനത്താണ്‌.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കല്‍
നിലക്കലില്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്‌. ഇതിന്റെ ഭാഗമായി നിലയ്‌ക്കലില്‍ 500 കിടക്കകളുള്ള ഡോര്‍മെട്രി, 750 ബസ്സുകള്‍ / 1100 കാറുകള്‍ക്കുമായുള്ള അഡീഷണല്‍ വാഹന പാര്‍ക്കിങ്‌ സൗകര്യം, ടോയ്‌ലറ്റ്‌ സമുച്ചയങ്ങള്‍, പാണ്ടിത്താവളം ഇന്‍സിനറേറ്റര്‍ റോഡ്‌, അന്നദാന മണ്ഡപം, ഭസ്‌മക്കുളം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

മലയോര ഹൈവേയും തീരദേശ ഹൈവേയും
സംസ്ഥാനത്ത്‌ കാസര്‍ഗോഡ്‌ മന്ദാരകടവ്‌ മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 13 ജില്ലകളിലായി 1251 കിലോമീറ്റര്‍ നീളത്തിലുള്ള മലയോര ഹൈവേയും തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുള്ള തീരദേശ ഹൈവേയും കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള പദ്ധതി ഘട്ടം ഘട്ടമായി പൂര്‍ത്തീകരിച്ചു വരുന്നു.

19. അമൃത്‌
രാജ്യത്തെ പാവപ്പെട്ടവരുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും സേവനങ്ങളും പ്രത്യേകിച്ച്‌ ശുദ്ധജലവിതരണം ദ്രവ മാലിന്യ സംസ്‌കരണം നഗര ഗതാഗതം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ അമൃത്‌.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ്‌ വൈറോളജി
വൈറോളജി മേഖലയില്‍ ഗവേഷണത്തിന്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗസിലിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സ്‌ഡ്‌ വൈറോളജിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി.

ഹൈ വോള്‍േട്ടജ്‌ ഡയറക്ട്‌ കറന്റ്‌
ചത്തീസ്‌ഗഡിലെ റായ്‌ഗഡില്‍ നിന്നും തമിഴ്‌നാട്ടിലെ പുഗലൂര്‍ വഴി തൃശൂര്‍ ജില്ലയിലെ മാടക്കത്തറയിലേക്ക്‌ 2000 മെഗാവാട്ട്‌ ശേഷിയുള്ള 320 കെ.വി ഡയറക്‌റ്റ്‌ കറന്റ്‌ ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണിത്‌.

പ്രവാസികള്‍ക്കൊപ്പം നോര്‍ക്കാ റൂട്ട്‌സ്‌
പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ തിരികെ എത്തുന്ന ആരോഗ്യപരമായ അവശത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക്‌ ചികിത്സ ധനസഹായം,വിദേശത്തുനിന്ന്‌ തിരിച്ചെത്തിയവര്‍ക്ക്‌ സ്വയംതൊഴില്‍ നേടുന്നതിന്‌ പ്രൊജക്ട്‌ ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്‌ പദ്ധതി എന്നിവ നടപ്പാക്കി.
വിദേശത്തെ തൊഴില്‍ ഇടങ്ങളിലേക്ക്‌ കേരളത്തില്‍ നിന്ന്‌ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്ത്‌ അയയ്‌ക്കുവാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ അംഗീകൃത സ്ഥാപനമായി നോര്‍ക്ക റൂട്ട്‌സ്‌ മാറി.

മാപ്പത്തോണ്‍ കേരളം
കേരള സംസ്ഥാന ഐടി മിഷന്റെ കീഴില്‍ ഗടഉക (Kerala State Special Infrtsaructure) യും മറ്റു സ്ഥാപനങ്ങളും ചേര്‍ന്ന്‌ രൂപീകരിച്ച നവീന പദ്ധതിയാണ്‌ മാപ്പത്തോണ്‍ കേരളം.ഇ-ഓഫീസ്‌- ഗവണ്‍മെന്റ്‌ ഓഫീസുകളെ ആധുനികവത്‌കരിച്ച്‌ കൈഎഴുത്ത്‌ പേപ്പര്‍ ഫയലുകളെ ഡിജിറ്റൈസ്‌ ചെയ്യുക എതാണ്‌ ലക്ഷ്യം.

ഇന്റര്‍നെറ്റ്‌ അടിസ്ഥാന അവകാശം
ഇലക്ട്രോണിക്‌സും വിവരസാങ്കേതികവിദ്യയും വകുപ്പ്‌ തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കുന്ന 2000 പബ്ലിക്‌ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സജ്ജീകരിച്ചു. ഇന്റര്‍നെറ്റ്‌ ആക്‌സസ്‌ അടിസ്ഥാന അവകാശം എന്നു പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ്‌ കേരളം

100 ഫയര്‍ വിമന്‍സ്‌
ചരിത്രത്തില്‍ ആദ്യമായി 100 ഫയര്‍ വുമന്‍സ്‌ തസ്‌തികകള്‍ സൃഷ്ടിച്ചു. വകുപ്പിന്റെ കീഴില്‍ സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ്‌ പദ്ധതി രൂപീകരിച്ചു.വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നിദ്ര പദ്ധതി നടപ്പിലാക്കുകയും പൊതുജനങ്ങള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നു.

പോലീസിനെ ജനകീയമാക്കി

പിങ്ക്‌ പോലീസ്‌
സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്‌, സദാസമയം നഗരത്തില്‍ റോന്ത്‌ ചുറ്റുന്നതിനാല്‍ ആപത്‌ഘട്ടത്തില്‍ വനിതകള്‍ക്ക്‌ അതിവേഗം സഹായം എത്തിക്കാന്‍ ഈ വാഹനങ്ങള്‍ക്ക്‌ കഴിയും.

ജനമൈത്രി പോലീസ്‌
കേരള പോലീസിന്റെ ജനകീയ മുഖമാണ്‌ ജനമൈത്രി സുരക്ഷാ പദ്ധതി. പോലീസ്‌ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട്‌ എത്തിക്കുക, ക്രമസമാധാനപാലന വിഷയങ്ങളില്‍ ജനാഭിപ്രായം തേടുക, കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുക, നിയമപരമായ സുരക്ഷിതത്വത്തിനുള്ള പൗരാവകാശം എല്ലാ ജനങ്ങള്‍ക്കും നല്‍കുക എന്നിവയാണ്‌ പദ്ധതിയുടെ അടിസ്ഥാനതത്വം. സ്‌ത്രീസുരക്ഷ, വയോജന സംരക്ഷണം, കുട്ടികളുടെ സുരക്ഷിതത്വം എന്നിവയ്‌ക്ക്‌ ജനമൈത്രി പോലീസ്‌ അതീവ പ്രാധാന്യം നല്‍കുന്നു.

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി
നിയമ ബോധവും പൗരബോധവും ഉള്ള ദുര്‍ബലവിഭാഗങ്ങളുടെ സഹാനുഭൂതി പുലര്‍ത്തുന്ന പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ഹൈസ്‌കൂള്‍ തലത്തില്‍ പോലീസ്‌ നടപ്പിലാക്കിയ സംരംഭമാണിത്‌. അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരള പോലീസിന്റെ അഭിമാനമാണ്‌ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌.

വനിതാ സ്വയം പ്രതിരോധ പദ്ധതി
അതിക്രമങ്ങളില്‍ നിന്ന്‌ രക്ഷനേടുന്നതിന്‌ സ്‌ത്രീകളേയും കുട്ടികളേയും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ്‌ തികച്ചും സൗജന്യമായി പരിശീലന പരിപാടി ആരംഭിച്ചു. ഇതുവരെ ഏകദേശം ഏഴ്‌ ലക്ഷത്തിലധികം പെണ്‍കുട്ടികളും വനിതകളും സ്വയം പ്രതിരോധ പരിശീലനം നേടി.

ചിരി
ലോക്‌ ഡൗണ്‍ കാലത്ത്‌ കുട്ടികളുടെ ആത്മഹത്യ ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന്‌ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ ആശ്വാസം പകരാന്‍ കേരള പോലീസ്‌ ചിരി പദ്ധതിക്ക്‌ രൂപം നല്‍കി.

പ്രശാന്തി
സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചത്‌ വഴി ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വൃദ്ധര്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിന്‌ പ്രശാന്തി എന്ന പ്രത്യേക പദ്ധതി ഏര്‍പ്പെടുത്തി.

പോല്‍ - ആപ്പ്‌
പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കുന്ന സംവിധാനം കേരള പോലീസ്‌ നടപ്പിലാക്കി.

 

Post your comments