Global block

bissplus@gmail.com

Global Menu

യുവ പ്രൊഫഷണലുകള്‍ക്ക്‌ മാര്‍ഗ്ഗദീപമായി ഡോ.രമേശ്‌ ഉണ്ണിക്കൃഷ്‌ണന്റെ പ്രിന്‍സിപ്പിള്‍സ്‌ ഓഫ്‌ മാനേജ്‌മെന്റ്‌

പ്രമുഖ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും എഐസിടിഇ ഡയറക്ടറുമായ ഡോ.രമേശ്‌ ഉണ്ണിക്കൃഷ്‌ണന്റെ പുതിയ പുസ്‌തകമാണ്‌ പ്രിന്‍സിപ്പിള്‍സ്‌ ഓഫ്‌ മാനേജ്‌മെന്റ്‌. മാനേജ്‌മെന്റ്‌ ,എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ പുസ്‌തകം മാനേജ്‌മെന്റ്‌ എന്ന കലയുടെ വിസ്‌മയകരമായ വശങ്ങളെ പറ്റി വിശദമായി വിശകലനം ചെയ്യുന്നു. സ്ഥാപനം, എന്താണ്‌ മാനേജ്‌മെന്റ്‌, മാനേജ്‌മെന്റിന്റെ വിവിധ തലങ്ങള്‍, ചുമതലകള്‍, വിവിധതരം ബിസിനസ്‌ സ്ഥാപനങ്ങള്‍, ബിസിനസില്‍ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനം തുടങ്ങി അറുപതോളം അധ്യായങ്ങളിലായി മാനേജ്‌മെന്റ്‌ എന്ന പ്രത്യേക വിഭാഗത്തെ തലനാരിഴകീറി പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. വളരെ വിശദവും വിജ്ഞാനപ്രദവുമായ ഈ പുസ്‌തകത്തിലെ ഓരോ അധ്യായവും വിഷയത്തെക്കുറിച്ച്‌ രസകരമായ രീതിയില്‍ വായനക്കാരോട്‌ സംവദിക്കുന്നു. വിരസത ജനിപ്പിക്കാത്ത ശൈലിയും ഭാഷയുമാണ്‌ ഡോ.രമേശ്‌ ഉണ്ണിക്കൃഷ്‌ണന്റേത്‌. ബിസിനസിലേക്ക്‌ വരുന്നവര്‍ക്കും ബിസിനസ്‌ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വഴികാട്ടിയാണ്‌ ഈ പുസ്‌തകം. ഡോ.കുഞ്ചെറിയ പി ഐസക്‌ ആണ്‌ പുസ്‌തകത്തിന്‌ അവതാരിക എഴുതിയിരിക്കുന്നത്‌. എഡ്യുക്കേഷണല്‍ പബ്ലിഷേഴ്‌സ്‌ ആന്‍ഡ്‌ ഡിസട്രിബ്യൂട്ടേഴ്‌സ്‌ ആണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍.

ഡോ.രമേശ്‌ ഉണ്ണിക്കൃഷ്‌ണന്‍

ഒരു മലയാളിക്ക്‌ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്‌ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ അമരത്ത്‌ എത്തുക എന്നത്‌. കേരളത്തിലെ എന്‍ജിനീയറിംഗ്‌, മാനേജ്‌മെന്റ്‌, ഫാര്‍മസി രംഗത്ത്‌ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്‌തുലമാണ്‌. സാങ്കേതിക വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ രമേശ്‌ ഉണ്ണിക്കൃഷ്‌ണന്റെ നേതൃത്വത്തിലുളള ടീമിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസ നേടി. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദവും എന്‍ജിനീയറിംഗ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദവും മാനേജ്‌മെന്റില്‍ പിഎച്ച്‌ഡിയുംനേടിയ രമേശ്‌ ഉണ്ണിക്കൃഷ്‌ണന്‍ ഹാര്‍ഡ്‌വാഡ്‌ യൂണിവേഴ്‌സിറ്റിയില്‍ (എക്‌സിക്യൂട്ടീവ്‌ ഗേ്‌ളാബല്‍ സിസ്‌റ്റംസ്‌) നിന്ന്‌ എഡ്യുക്കേഷന്‍ മാനേജ്‌മെന്റില്‍ ഡിപേ്‌ളാമയും നേടിയ ശേഷം 1998-ല്‍ അടൂര്‍ ഗവണ്‍മെന്റ്‌ എന്‍ജിനീയറിംഗ്‌ കോളജില്‍ ലക്‌ചററായി ഔദ്യോഗികജീവിതം ആരംഭിച്ചു. 2012 ഡിസംബറില്‍ ഇന്ത്യയിലെ ഉന്നത, സാങ്കേതികവിദ്യാഭ്യാസത്തിന്റെ റെഗുലേറ്ററി ബോഡിയായ എഐസിടിഇയില്‍ ഡയറക്‌ടറായി. 2018 മുതല്‍ എഐസിടിഇ അപ്രൂവല്‍ ബ്യൂറോ ഡയറക്‌ടര്‍, എഐസിടിഇ പാര്‍ലമെന്റ്‌ സെല്‍ ഡയറക്‌ടര്‍, കേരളം, ആന്ധ്രപ്രദേശ്‌, തെലങ്കാന സംസ്ഥാനങ്ങളുടെ റീജിയണല്‍ ഓഫീസര്‍, പദവികള്‍ അലങ്കരിക്കുന്നു. 2017 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ്‌ ആദര്‍ശ്‌ ഗ്രാമ യോജന (ഞഅഏത) പദ്ധതിയുടെ നാഷണല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചുവരുന്നു. തായ്‌വാനിലെ താപേയ്‌ യൂണിവേഴ്‌സറ്റിയുടെ കണ്ടംപററി മാനേജ്‌മെന്റ്‌ റിസര്‍ച്ച്‌ ബോര്‍ഡ്‌ മെംബര്‍, ജപ്പാന്‍, റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ യുകെ, ജപ്പാന്‍, യൂറോപ്പ്‌ (ഝ:കഠഋ ) ബോര്‍ഡ്‌ അംഗം ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു വരുന്നു. സാങ്കേതികവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസവീമായി ബന്ധപ്പെട്ട ഏഴ്‌ പുസ്‌തകങ്ങളില്‍ അദ്ദേഹം എഴുതിയിട്ടുമുണ്ട്‌. 40 ഗവേഷണപ്രബന്ധങ്ങളും ഡോ.രമേശ്‌ ഉണ്ണിക്കൃഷ്‌ണന്റേതായിട്ടുണ്ട്‌.
 

Post your comments