Global block

bissplus@gmail.com

Global Menu

വേണ്ടാ ഞങ്ങളെ സ്വകാര്യവത്കരിക്കേണ്ട; എൽ ഐ സി

പൊതുമേഖല സ്ഥാപനായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറോഷന്‍ (എല്‍ഐസി) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം നടത്തി ജീവനാക്കാര്‍. രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കാർ പ്രഖ്യാപിച്ചത്.  എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരംനടത്തുന്നതെന്ന് സംഘടനാ നേതാക്കൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 2021 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കരും പ്രഖ്യാപിച്ചത്. ബേങ്ക് ജീവനക്കാരുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയൻസ് (UFBU) ആയിരുന്നു ബാങ്കിങ് മേഖലയില്‍ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. പത്ത് ലക്ഷത്തോളം എക്സിക്യൂട്ടീവുകൾ അടക്കമുള്ള ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Post your comments