Global block

bissplus@gmail.com

Global Menu

തൊഴിൽ അന്വേഷകരെ സഹായിക്കാൻ ഇനി ഗൂഗിളും

തൊഴിൽ തേടുന്നവരെ സഹായിക്കാനായി പുതിയ പദ്ധതിയുമായി ഗൂഗിൾ. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയാണ് ഇത് പ്രഖ്യാപിച്ചത്. ഡാറ്റാ അനലിറ്റിക്സ്, പ്രോജക്ട് മാനേജുമെൻറ്, യൂസർ എക്സ്പീരിയൻസ് (യുഎക്സ്) ഡിസൈൻ എന്നീ മേഖലകളിൽ ഏറ്റവും പുതിയ കോഴ്സുകളുമായി ആണ് കമ്പനി എത്തുന്നത്. ആൻഡ്രോയിഡ് ഡെവലപ്മെൻറ് എൻട്രി ലെവൽ ജോലികൾക്കായി പഠിതാക്കളെ തയ്യാറാക്കുന്ന ഒരു പുതിയ അസോസിയേറ്റ് ആൻഡ്രോയിഡ് ഡവലപ്പർ സർട്ടിഫിക്കേഷൻ കോഴ്സാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചത്. യുഎസിൽ മാത്രം ഇപ്പോൾ ഈ രംഗത്ത് 1.3 ദശലക്ഷം തൊഴിലവസരങ്ങൾ ആണുള്ളത്.

ബിസിനസുകൾ ഡിജിറ്റൽ മാര്‍ഗങ്ങളിലേക്ക് അപ്ഗ്രേഡു ചെയ്തിരിക്കുന്നതിനാൽ, 2025 ഓടെ 50 ശതമാനത്തോളം വരുന്ന എല്ലാ ജീവനക്കാർക്കും സികിൽ അപ്ഗ്രഡേഷൻ ആവശ്യമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വർക്ക്ഫോഴ്‌സ് ഡെവലപ്‌മെൻറ്ബോർഡുകൾ, മറ്റ് കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ എന്നിവയിലൂടെ 100,000 സ്‌കോളർഷിപ്പുകൾ ഗൂഗിൾ വിതരണം ചെയ്യും.

ഗൂഗിൾ എംപ്ലോയര്‍ കൺസോർഷ്യത്തിൽ 130 ലധികം തൊഴിലുടമകൾ ഉണ്ട്. ഗൂഗിളിൻെറ സര്‍ട്ടിഫിക്കേഷൻ കോഴ്സുകൾ കരസ്ഥമാക്കിയവര്‍ക്ക് മുൻഗണന ലഭിക്കും. കൂടാതെ ഗൂഗിളിൻെറ അപ്രൻറീസ്ഷിപ്പ് പ്രോഗ്രാമിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. . തൊഴിൽ പരിശീലനത്തിലും പ്രായോഗിക പഠനത്തിലും പങ്കെടുക്കാൻ വരും വർഷങ്ങളിൽ നൂറുകണക്കിന് അപ്രന്റീസുകളെ കമ്പനി നിയമിക്കും എന്ന് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.

Post your comments