Global block

bissplus@gmail.com

Global Menu

ആസ്തിവർധനയിൽ റെക്കോർഡിട്ട് അദാനി

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരമാണിത്.

മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്. ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. 1380 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) വർധനയുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് മൂന്നാമത്.

2021 ൽ ഇതുവരെ 16.2 ബില്യൺ ഡോളർ ഉയർന്ന് ഏകദേശം 50 ബില്യൺ ഡോളറിലേക്ക് (4,970 കോടി ഡോളർ) ആണ് അദാനിയുടെ സമ്പത്ത് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ തുടങ്ങി വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ, കൽക്കരി ഖനികൾ, ഊര്‍ജ പ്ലാന്റുകള്‍ വരെ നീണ്ടു കിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. ഒരെണ്ണം ഒഴികെയുള്ള എല്ലാ അദാനി ഗ്രൂപ്പ് സ്റ്റോക്കുകളുടെയും ഓഹരികൾ ഈ വർഷം കുറഞ്ഞത് 50 ശതമാനമെങ്കിലും ഉയർന്നതായാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 96 ശതമാനം, അദാനി എന്റർപ്രൈസസ് 90 ശതമാനം, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 79 ശതമാനം, അദാനി പവർ, അദാനി പോർട്ടുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ 52 ശതമാനം, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ വളര്‍ച്ചയുട‌െ തോത്. ഇതില്‍ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് കഴിഞ്ഞ വര്‍ല്‍ഷം 500 ശതമാനത്തിലധികം വളര്‍ച്ചയാണ് കാഴ്ചവെച്ചത്.

അടുത്ത കാലത്ത് കമ്പനിയിലെ നിക്ഷേപത്തിലുണ്ടായ വളര്‍ച്ചയാണ് അദാനിയെ ബില്യണഅ‍ ഡോളർ ക്ലബിലെ ഏറ്റവും സമ്പന്നനാക്കിയത്. വിദേശ സ്ഥാപനങ്ങളായ പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടൽ എസ്ഇ, യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിൻകസ് എന്നിവയിൽ അദാനി നിക്ഷേപം നടത്തിയിരുന്നു. ഡാറ്റാ സെന്‍റര്‍ ബിസിനസിലും അദാനി വരവറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു ജിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനുള്ള കരാർ കഴിഞ്ഞ മാസം അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒപ്പുവച്ചിരുന്നു.

Post your comments