Global block

bissplus@gmail.com

Global Menu

കല്യാൺ ഐ പി ഓ മാർച്ച് 16 മുതൽ 18 വരെ

സ്വർണ വ്യാപാരം ആരംഭിച്ച് രജത ജൂബിലി കഴിയുമ്പോൾ കല്യാൺ ജ്വല്ലേഴ്സ് ആദ്യ ഓഹരി വാഗ്ദാന (ഐപിഒ)ത്തിലൂടെ പുതിയൊരു സുവർണ പാത വെട്ടിത്തുറക്കുകയാണ്. ആദ്യ ഓഹരി വിൽപനയിൽ നിന്നു കിട്ടുന്ന തുകയിൽ നിന്ന് 600 കോടി പ്രവർത്തന മൂലധനമാക്കി കൂടുതൽ വളർച്ച നേടുകയാണു ലക്ഷ്യം. ഓഹരികൾ 172 എണ്ണം വീതം ഒരുമിച്ച് വാങ്ങാൻ അപേക്ഷിക്കാം. 172ന്റെ ഗുണിതങ്ങളായ എണ്ണം ഓഹരികളും വാങ്ങാവുന്നതാണ്.  കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് 1,175 കോടി രൂപയാണ്. മലയാളികള്‍ ഏറെ കാത്തിരുന്ന ഐപിഒ ആണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ആണിത്.

കല്യാണിൻെറ 13 ശതമാനം ഓഹരികളാകും വിൽപ്പനയ്ക്കുണ്ടാവുക. 2018-ൽ ഐപിഒ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. 800 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. പ്രമോട്ടർ ടി എസ് കല്യാണരാമൻെറ 125 കോടി രൂപയുടെ ഓഹരികളും വാർ‌ബർഗ് പിൻ‌കസിൻെറ അനുബന്ധ സ്ഥാപനമായ ഹൈഡെൽ ഇൻ‌വെസ്റ്റ്‌മെൻെറിൻെറ 250 കോടി രൂപയുടെ ഓഹരികളും ഉൾപ്പെടെയാണ് വിൽ‌പനയ്ക്കുള്ളത്.

മൂന്ന് ദിവസം മാത്രമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ഐപിഒ വഴി സ്വന്തമാക്കാന്‍ കഴിയുക. മാര്‍ച്ച് 16 ന് തുടങ്ങുന്ന ഐപിഒ മാര്‍ച്ച് 18 ന് സമാപിക്കും. കാത്തിരുന്ന് അവസാന ദിവസം വാങ്ങാമെന്ന് കരുതിയാല്‍, അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും ആദ്യ ദിനം തന്നെ ഓഹരികള്‍ മുഴുവന്‍ വിറ്റഴിക്കപ്പെടാറുണ്ട്.

10 രൂപ മുഖവിലയുള്ള ഓഹരികള്‍ ആണ് വില്‍ക്കുന്നത്. 86 മുതല്‍ 87 രൂപയ്ക്ക് വരെ ആയിരിക്കും ഇത് ഐപിഒ വഴി ലഭ്യമാവുക. ഏറ്റവും ചുരുങ്ങിയത് 172 ഓഹരികള്‍ എങ്കിലും വാങ്ങണം. അതില്‍ താഴെ ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ ആവില്ല. 1,175 കോടിയില്‍ 375 കോടി രൂപ നിലവിലെ ഓഹരി വിറ്റഴിക്കുന്നതാണ്. ഇതില്‍ പ്രൊമോട്ടര്‍മാരായ ടിഎസ് കല്യാണരാമന് 125 കോടി രൂപയും നിക്ഷേപകരായ വാര്‍ബര്‍ പിങ്ക്‌സിന് 250 കോടി രൂപയും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വാര്‍ബര്‍ പിങ്ക്‌സിന് മൊത്തം 24 ശതമാനം ഓഹരികളാണ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഉള്ളത്.

ആകെ ഓഹരികളുടെ 50% വരെ നിക്ഷേപക സ്ഥാപനങ്ങൾക്കും 35% വ്യക്തിഗത നിക്ഷേപകർക്കും 15% നോൺ ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്കുമാണ്. 2 കോടി വരെയുള്ള ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായി മാറ്റി വയ്ക്കും. ആക്സിസ് കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്,എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഓഹരി വിൽപനയുടെ ലീഡ് മാനേജർമാർ. ബോബ് കാപ്പിറ്റൽ മാർക്കറ്റ്സ് ബുക്ക് റണ്ണിങ് ലീഡ് മാനേജരായിരിക്കും. ഈ അഞ്ച് ലീഡ് മാനേജർമാർ കഴിഞ്ഞ 3 വർഷത്തിനിടെ 32 ആദ്യ ഓഹരി വിൽപ്പനകൾക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. ഓരോ നാട്ടിലും ഷോറൂം തുടങ്ങുമ്പോൾ അവിടത്തെ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ആഭരണങ്ങൾ നൽകുന്നു എന്നതാണു കല്യാണിന്റെ സവിശേഷതയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ ചൂണ്ടിക്കാട്ടി.

പൂര്‍ണമായും കേരളത്തില്‍ തുടക്കമിട്ട ഒരു സംരംഭമാണ് കല്യാണ്‍. 1993 ല്‍ തൃശൂരില്‍ ആയിരുന്നു ആദ്യത്തെ ജ്വല്ലറി. ഇപ്പോള്‍ ഇന്ത്യയിലും പുറത്തുമായി 137 ശാഖകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉണ്ട്.

Post your comments