Global block

bissplus@gmail.com

Global Menu

എയർ ഇന്ത്യ ഇനി ആർക് സ്വന്തം? ടാറ്റക്കോ സ്‌പൈസ് ജെറ്റിന്നോ?

കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും വിറ്റൊഴിക്കുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള അവസാഘട്ടത്തില്‍ രംഗത്തുള്ളത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗും മാത്രം. താല്‍പര്യപത്രം സമര്‍പ്പിച്ചവരില്‍ നിന്നും തയ്യാറാക്കിയ ചുരുക്കപ്പെട്ടികയിലാണ് ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘം താല്‍പര്യ പത്രം സമര്‍പ്പിച്ചിരുന്നെങ്കിലും യോഗ്യത നേടാന്‍ സാധിച്ചില്ല.

ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റിന്റെ അജയ് സിംഗുമാണ് എയര്‍ ഇന്ത്യയ്ക്കായി ഇപ്പോള്‍ സജീവമായിട്ടുള്ളത്. എന്നാല്‍ താല്‍പര്യ പത്രത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രവാസി കൂട്ടായ്മയായ ഇന്ററപ്‌സും താല്‍പര്യ പത്രം സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എയര്‍ ഇന്ത്യയുടെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, ടാറ്റ ഗ്രൂപ്പിനാണ് ഇപ്പോള്‍ സാധ്യത ഏറ്റവും കൂടുതലുള്ളത്.

നേരത്തെ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരില്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് വാങ്ങാന്‍ ആരും തന്നെ രംഗത്തെത്തിയിരുന്നില്ല. അന്നത്തെ കടുത്ത നിബന്ധനകളും എയര്‍ ഇന്ത്യയുടെ വലിയ കടബാധ്യതയും തിരിച്ചടിയാവുകയായിരുന്നു. തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റൊഴിക്കാന്‍ കേന്ദ്രം തയ്യാറായത്. എയര്‍ ഇന്ത്യയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്‌സപ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിറ്റൊഴിക്കുന്നത്.

Post your comments