Global block

bissplus@gmail.com

Global Menu

ഹരിതകേരളം മിഷന്‍ നേട്ടങ്ങളിലൂടെ...

ശുചിത്വ-മാലിന്യം സംസ്‌കരണം, ജലസംരക്ഷണം, കൃഷി എന്നീ മൂന്നു മേഖലകളിലും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടങ്ങളാണ്‌ ഹരിതകേരളം മിഷന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുളളില്‍ കൈവരിച്ചത്‌. കൃഷി, മാലിന്യസംസ്‌കരണം, ജലസംരക്ഷണം എന്നിങ്ങനെ വിവിധ ഉപവിഭാഗങ്ങളിലായി മിഷന്‍ കൈവരിച്ച നേട്ടങ്ങള്‍ ചുവടെ......

ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍
� വൃത്തിയുള്ള കേരളം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ `മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' കാമ്പയിനും അനുബന്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത്‌ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തമായ അടിത്തറ ഒരുക്കി.
� 1,033 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മസേന രൂപീകരിച്ചു. 938 സ്ഥാപനങ്ങളിലായി 28632 പേര്‍ അടങ്ങുന്ന ഹരിത കര്‍മ്മസേന സജീവമായി പ്രവര്‍ത്തിക്കുന്നു.
� അജൈവ മാലിന്യ ശേഖരണത്തിനും സംഭരണത്തിനുമായി 1339 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും തരംതിരിച്ച്‌ പുനഃചംക്രമണത്തിനും സംസ്‌കരണത്തിനും വേണ്ടി 157 റിസോഴ്‌സ്‌ റിക്കവറി ഫെസിലിറ്റിയും ഇതോടനുബന്ധിച്ച്‌ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നു.
� 15,358 മാലിന്യ സംസ്‌കരണ പ്രോജക്‌ടുകള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യാഥാര്‍ത്ഥ്യമായി. അതിലൂടെ പ്രതിദിനം..സംസ്ഥാനത്തുണ്ടാകുന്ന ജൈവമാലിന്യത്തിന്റെ 45 ഉറവിട മാലിന്യ സംസ്‌കരണ സംവിധാനത്തിലൂടെ ശാസ്‌ത്രീയമായി സംസ്‌കരിക്കപ്പെടുന്നു.
� 2117 കമ്യൂണിറ്റി കമ്പോസ്റ്റ്‌ യൂണിറ്റും 210 കമ്മ്യൂണിറ്റിതല ബയോഗ്യാസ്‌ പ്ലാന്റുകളും സ്ഥാപിച്ചു.
� 2445.27 കി.മീ. റോഡ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആര്‍.ആര്‍.എഫുകളില്‍ പൊടിച്ച പ്ലാസ്റ്റിക്‌ ഉപയോഗിച്ച്‌ ടാര്‍ ചെയ്‌തു.
� 1553.467 മെട്രിക്‌ ടണ്‍ ഇ-വേസ്റ്റ്‌ സംസ്ഥാനത്ത്‌ ആകെ നാലു വര്‍ഷം കൊണ്ട�്‌ സമാഹരിച്ച്‌ കൈമാറി.
� വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത ടൂറിസം പദ്ധതിക്ക്‌ (ഉദാ-വഴികാട്ടാന്‍ വാഗമണ്‍) തുടക്കം കുറിച്ചു.
� ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള ഉത്‌്‌പന്നങ്ങള്‍ക്കുള്ള നിരോധനം എന്നിവ മുന്‍ നിര്‍ത്തി സംസ്ഥാന വ്യാപകമായി ഇരുപത്‌ ലക്ഷം പേരെ ഹരിതനിയമ സാക്ഷരരാക്കി.
� 2020 ലെ തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും 2019 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്‍കൈയെടുത്തു.
� ഉത്സവങ്ങളിലും..ആഘോഷങ്ങളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കി വരുന്നു. സംസ്ഥാന ജില്ലാതലങ്ങളിലായി 10,010 ഓഫീസുകളിലും..സ്ഥാപനങ്ങളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കാനായി. 110000 സര്‍ക്കാര്‍ ഓഫീസുകള്‍ 2021 ജനുവരി 26 മുതല്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്‌ മാറി.
� കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വപദവിയില്‍ എത്തിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടുന്നതിനുള്ള..പ്രവര്‍ത്തനത്തിന്റെ ഫലമായി 597 ഗ്രാമപഞ്ചായത്തുകളും 63 നഗരസഭകളെയും ശുചിത്വപദവിയിലെത്തിക്കുന്നതിനു സാധിച്ചു. ഇതില്‍ 37 ബ്ലോക്ക്‌ പഞ്ചായത്തുകളിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ശുചിത്വപദവി നേടിയിട്ടുണ്ട്‌്‌.
� സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യപടിയാണ്‌ ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിക്കുകയും അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന ശുചിത്വപദവി. 113 ഗ്രാമപഞ്ചായത്തുകളിലും 28 നഗരസഭകളിലും സമ്പൂര്‍ണ്ണ ശുചിത്വപദവി കൈവരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌്‌.
� 47,91,318 വീടുകളില്‍ നിന്നും 2,57,478 ലക്ഷം സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തുന്നു.
� തിരുവനന്തപുരം, എറണാകുളം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സെപ്‌ടേജ്‌ ട്രീറ്റ്‌മെന്റിനുള്ള സൗകര്യം ഒരുക്കി.
� കളക്‌ടേഴ്‌സ്‌ അറ്റ്‌ സ്‌കൂള്‍ എന്ന പദ്ധതി പ്രകാരം 3459 സ്‌കൂളുകളില്‍ നിന്നും പ്ലാസ്റ്റിക്‌ ശേഖരണം നടപ്പിലാക്കി.
� മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‌ കെല്‍ട്രോണുമായി സഹകരിച്ച്‌ സ്‌മാര്‍ട്ട്‌ ഗാര്‍ബേജ്‌ ആപ്പ്‌ പ്രാവര്‍ത്തികമാക്കുന്നു.
� കോഴി ഇറച്ചി മാലിന്യവും മുടി മാലിന്യവും....സംസ്‌കരിക്കുന്നതിന്‌....പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി.
� പൊതു ശുചീകരണത്തിലൂടെയും പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായും 26,656.485 മെട്രിക്‌ ടണ്‍ മാലിന്യം നീക്കം ചെയ്‌തു.

ജലസംരക്ഷണ ഉപമിഷന്‍
� ജലസംരക്ഷണവും..ജലസുരക്ഷയും മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനുള്ളില്‍ ആകെ 412 കി.മീ പുഴകളും 42774 കി.മീ. തോടുകളും പുനരുജ്ജീവിപ്പിച്ചു.
� 1,013 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീര്‍ത്തട പ്ലാന്‍ തയ്യാറാക്കി. 105 ബ്ലോക്ക്‌ തല നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി.
� 60,116 ഏക്കര്‍ വൃഷ്‌ടി പ്രദേശ പരിപാലനം നിര്‍വഹിച്ചു.
� വരട്ടാര്‍ നദി പുനരുജ്ജീവനം സാധ്യമാക്കി, കാനാമ്പുഴ, കുട്ടമ്പേരൂര്‍പുഴ, കിള്ളിയാര്‍, കോലറയാര്‍, വടക്കേപുഴ, ചാലംകോട്‌ തോട്‌, മുട്ടം പറപ്പ തോട്‌, കമ്പ്രയാര്‍, പെരുംതോട്‌, പൂനൂര്‍പുഴ, കൊട്ടാരക്കര പാണ്ടിവയല്‍ തോട്‌ തുടങ്ങി മലിനമായി കിടന്ന ജലസ്രോതസ്സുകള്‍ ശുദ്ധീകരിച്ച നീരൊഴുക്ക്‌ സാധ്യമാക്കി.
� മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനസംയോജനം സാധ്യമാക്കി. ഇതുവഴി 5,200 ലധികം ഏക്കറില്‍ കൃഷി പുനരാരംഭിക്കാന്‍ കഴിഞ്ഞു.
� 62,921 കിണറുകള്‍ റീചാര്‍ജ്ജ്‌ ചെയ്‌തു; 23,158 കിണറുകള്‍ നിര്‍മ്മിച്ചു; 13,942 കിണറുകള്‍ നവീകരിച്ചു.
� 18,883 കുളങ്ങള്‍ നിര്‍മ്മിച്ചു. 25,241 കുളങ്ങള്‍ നവീകരിച്ചു. ഈ പ്രവര്‍ത്തനങ്ങളിലൂടെ 1,21,81,650 ഘന മീറ്റര്‍ ജലസംഭരണശേഷി ഉറപ്പാക്കി.
� പ്രധാനമായും തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌.
� നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്‌ ലക്ഷ്യമിട്ട്‌ 2019 ഡിസംബറില്‍ സംഘടിപ്പിച്ച `ഇനി ഞാനൊഴുകട്ടെ' കാമ്പയിനിലൂടെ മാത്രം രണ്ട്‌ ഘട്ടങ്ങളിലായി സംസ്ഥാനത്തെ 7,291 കി.മീ. ദൂരം നീര്‍ച്ചാലുകളും തോടുകളും ശുചീകരിച്ച്‌ നീരൊഴുക്ക്‌ സാധ്യമാക്കി. സംസ്ഥാനത്ത്‌ ഇത്തവണ കാലവര്‍ഷത്തില്‍ കോട്ടയം, ആലപ്പുഴ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പെയ്‌ത അതി തീവ്രമഴ കാരണമുണ്ടായ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്‌ക്കാന്‍ ഇത്‌ സഹായകമായി.
� മത്സ്യക്കൃഷി,കുളം-കിണര്‍-തോട്‌ റീചാര്‍ജ്ജിംഗ്‌, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌, ഉപേക്ഷിക്കപ്പെട്ട പാറ ക്വാറികളിലെ ജലം ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.
� കുളങ്ങളില്‍ സ്‌കെയിലുകള്‍ സ്ഥാപിച്ച്‌ ജലലഭ്യത കണക്കാക്കുന്നതിന്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാട്ടാക്കട മണ്‌ഡലത്തിലെ 100 കുളങ്ങളില്‍ ഇത്‌ നടപ്പാക്കി.
� സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ജലസുരക്ഷാ പ്ലാന്‍ ആവിഷ്‌കരിക്കുന്നതിനായി.ജലബജറ്റ്‌ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.സി.ഡബ്ല്യു.ആര്‍.ഡി.എം. ന്റെ സഹായത്തോടെ ഇതിനായി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു.
� എല്ലാ ജില്ലകളിലും ഓരോ ബ്ലോക്കില്‍ ജലബജറ്റ്‌ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ വയനാട്‌ ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്കിലെ മുട്ടില്‍ പഞ്ചായത്തില്‍ ഇതിന്റെ പ്രവര്‍ത്തനം പൈലറ്റ.അടിസ്ഥാനത്തില്‍ നടന്നു വരുന്നു.
� സംസ്ഥാനത്ത്‌ ഏറ്റവും ജലക്ഷാമം അനുഭവിക്കുന്ന നാല്‌ ജില്ലകളില്‍ ബന്ധാര മാതൃകയിലുള്ള വേനല്‍ക്കാല ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിന്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു തളിപ്പറമ്പ്‌ നിയോജക മണ്‌ഡലത്തില്‍ ബന്ധാരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ ജലസംഭരണം സാധ്യമാക്കിയിട്ടുണ്ട്‌. കിഫ്‌ബി വഴി ഭവാനിപ്പുഴയില്‍ 13, തൂതപ്പുഴയില്‍ 6, ചന്ദ്രഗിരിയില്‍ 9, അച്ചന്‍കോവിലാറില്‍ 6, എന്നിങ്ങനെ 34 ബന്ധാരകള്‍ക്ക്‌ അനുമതി ലഭ്യമായിട്ടുണ്ട്‌്‌.
� ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു ഹയര്‍ സെക്കണ്ട�റി സ്‌കൂളിലെ കെമിസ്‌ട്രി ലാബിനോട്‌ ചേര്‍ന്ന്‌ തദ്ദേശീയര്‍ക്ക്‌ കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാര പരിശോധനയ്‌ക്ക്‌ ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ ത്തനം ആരംഭിച്ചു. 61 എം.എല്‍.എ.മാരു ടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫ�്‌ ഉപയോഗിച്ച്‌ 436 സ്‌കൂളുകളില്‍ ഇതിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
� ധര്‍മ്മടം നിയോജക മണ്‌ഡലത്തില്‍ എട്ട്‌ ലാബുകള്‍ സ്ഥാപിച്ചു. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജല ഗുണനിലവാര പരിശോധനാ ലാബ്‌ 2020 സെപ്‌റ്റംബര്‍ ഏഴിന്‌ ഉദ്‌ഘാടനം ചെയ്‌തു. പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ മണ്‌ഡലത്തിലെ 11 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലാബുകള്‍ സജ്ജമാക്കി.

കൃഷി ഉപമിഷന്‍
� തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്‍ നടത്തിയ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ കാതലായ നേട്ടങ്ങള്‍ കൈവരിക്കാനായി.
� 249 ഗ്രാമപഞ്ചായത്തുകളിലായി 1315 വാര്‍ഡുകള്‍ ഹരിതസമൃദ്ധി വാര്‍ഡാക്കുന്നതിനു കഴിഞ്ഞു.
� കൃഷിയോഗ്യമാക്കിയ മുഴുവന്‍ ഭൂമിയിലും കൃഷി നടത്തുന്ന തരിശുരഹിത ഗ്രാമ പദ്ധതി പ്രകാരം 87 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിനകം തരിശുരഹിതമായി പ്രഖ്യാപിച്ചു.
� സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ. കാമ്പസുകളും ഹരിത കാമ്പസാക്കുന്ന കര്‍മ്മ പദ്ധതി പ്രകാരം സംസ്ഥാനത്തെ 12 ഐ.ടി.ഐ.കളെ ഹരിതക്യാമ്പസുകളാക്കി.
� വ്യവസായ വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിതകേരളം മിഷനുമായി ചേര്‍ന്ന്‌ കൃഷി നടപ്പിലാക്കുന്ന പദ്ധതിയാരംഭിച്ചു. ഇതുവരെ ഒമ്പത്‌ ജില്ലകളിലായി 39 സ്ഥാപനങ്ങളില്‍ കൃഷി ആരംഭിച്ചു.
� തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ തരിശ്‌ സ്ഥലത്ത്‌ പച്ചക്കറികള്‍, കരനെല്ല്‌, ഫലവൃക്ഷങ്ങള്‍,ഔഷധസസ്യങ്ങള്‍, ക്ഷേത്രാവശ്യങ്ങള്‍ക്കാവശ്യമായ പൂക്കളുള്‍പ്പെടെയുള്ള ചെടികള്‍ തുടങ്ങിയവ കൃഷിചെയ്യുന്ന പദ്ധതിക്ക്‌ തുടക്കമായിട്ടുണ്ട്‌്‌ ദേവസ്വംബോര്‍ഡിന്റെ 3000 ഏക്കര്‍ ഭൂമിയില്‍ `ദേവഹരിതം' എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതി വടക്കന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്‌്‌്‌.

� പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കാ നായി 1000 പച്ചത്തുരുത്തുകള്‍ സൃഷ്‌ ടിക്കാന്‍ ലക്ഷ്യമിട്ട്‌ 2019 ജൂണ്‍ അഞ്ചിന്‌ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം 1686 പച്ചത്തുരുത്തുകള്‍ സംസ്ഥാനത്ത്‌ വിവിധ ഇടങ്ങളിലായി തീര്‍ക്കാനായി. 658 തദ്ദേശ സ്ഥാപനങ്ങളിലായി 529 ഏക്കറില്‍ വൃക്ഷത്തൈകളും അസംഖ്യം കുറ്റിച്ചെടികളും വള്ളിച്ചെടികളും ജൈവവേലിയും നട്ടുപിടിപ്പിച്ചു.
� പച്ചത്തുരുത്ത്‌ പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഫലവൃക്ഷത്തൈകളുടെ ഉല്‍പ്പാദനം ജനകീയമായി നടത്തിവരുന്നു. കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍- കല്ല്യാട്‌ ഗ്രാമപഞ്ചായത്തിലെ ഓരോവീടുകളിലും 10 തൈകള്‍ വീതം ഉത്‌പാദിപ്പിച്ചു. ഒരു ലക്ഷം തൈകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം നടക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍
� ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ മോണിട്ടറിംഗിനും വിവര ശേഖരണത്തിനുമായുള്ള ഹരിതദൃഷ്‌ടി മൊബൈല്‍ ആപ്ലിക്കേഷന്‍, സംസ്ഥാനത്തെ എല്ലാ ശ്രേണിയിലുമുള്ള നീര്‍ച്ചാലുകളുടെ ഭൂപടങ്ങള്‍ തയ്യാറാക്കുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സമാന്തരമായി നടപ്പാക്കി വരുന്നു. പച്ചത്തുരുത്തുകളുടെ മാപ്പത്തോണ്‍ പ്രവര്‍ത്തനവും പുരോഗമിക്കുന്നു.
� ഹരിതകേരളം മിഷന്‍ ലക്ഷ്യങ്ങള്‍ നട പ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ കാമ്പയിനുകള്‍ എല്ലാം ഈ വിഷയങ്ങളിലെ ശക്തമായ ജനകീയ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികളായി വര്‍ത്തിച്ചു. ശുചിത്വ-മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട്‌ നടന്ന കാമ്പയിനുകളായ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം, ജാഗ്രതോത്സവം, ഹരിതോത്സവം, വൃത്തിയുള്ള നാടൊരുക്കാന്‍ വൃത്തിയുള്ള വീട്‌, ജലസംരക്ഷണവും ജലമിതവ്യയവും ലക്ഷ്യമിട്ടുള്ള ജലമാണ്‌ ജീവന്‍, ജല പാര്‍ലമെന്റുകള്‍, തരിശ്‌ രഹിത ഗ്രാമ കാമ്പയിന്‍ എന്നിവ ഇത്തരത്തില്‍ ശ്രദ്ധേയമായി.
� ശുചിത്വപദവി, ജലഗുണതാ ലാബ്‌, പച്ചത്തുരുത്ത്‌ തുടങ്ങി സംസ്ഥാനതല പ്രഖ്യാപനങ്ങള്‍ ഫേസ്‌ബുക്ക്‌ പേജ്‌, യൂട്യൂബ്‌ ചാനല്‍ എന്നിവയില്‍ ലൈവായി നല്‍കി.
� സംസ്ഥാനത്തെ മികച്ച 42 ഹരിതകര്‍മ്മ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ ഫേസ്‌ ബുക്ക്‌ ലൈവില്‍ അവതരിപ്പിച്ചു.
� 2020 മാര്‍ച്ച്‌ മാസം മുതല്‍ കോവിഡ്‌ വ്യാപനവും ലോക്ക്‌ഡൗണ്‍ കാരണവും ഫീല്‍ഡ്‌ തല പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിമിതിയും ഉണ്ടായിരുന്നു. എങ്കിലും ഈ കാലയളവില്‍ ഓണ്‍ലൈന്‍ സാധ്യത പരമാവധി ഉപയോഗിച്ച്‌ വിപുലമായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
� കില, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടാക്‌സേഷന്‍സ്‌ എന്നിവയുമായി ചേര്‍ന്ന്‌ അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി വെബിനാറുകള്‍ നടത്തി. 55 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുത്തു.
� പരിസ്ഥിതി സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുന്നതിന്‌ പ്രേരണ സൃഷ്‌ടിക്കാന്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇതിനകം കഴിഞ്ഞിട്ടു�്‌.
ഉപമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഭൗതികനേട്ടം - ഒറ്റനോട്ടത്തില്‍

ശുചിത്വ മാലിന്യ ഉപമിഷന്‍
ക്രമ നം വിഷയവിവരം തുക/എണ്ണം/
തൂക്കം
1 ഹരിതകര്‍മ്മസേന രൂപീകരിച്ച്‌ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത്‌ 850
2 ഹരിതകര്‍മ്മസേന രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നഗരസഭകള്‍ 88
3 ഹരിതകര്‍മ്മസേനയിലെ സംരംഭ ഗ്രൂപ്പുകളുടെ എണ്ണം 1551
4 ഹരിതകര്‍മ്മ സേനയിലെ അംഗങ്ങള്‍ 28,632
5 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ 1339
6 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ 2825
7 റിസോഴ്‌സ്‌ റിക്കവറി ഫെസിലിറ്റികള്‍ 157
8 ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുള്ള വീടുകള്‍ 52.93 ലക്ഷം
9 ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ 36480
10 പൊതു സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പോസ്റ്റിംഗ്‌ സംവിധാനങ്ങളുടെ എണ്ണം 2117
11 വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റുകളുടെ എണ്ണം 92,616
12 സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റുകളുടെ എണ്ണം 1419
13 സാമൂഹിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റുകള്‍ 210
14 അജൈവമാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന വീടുകള്‍ 47,91,318
15 അജൈവമാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ 2,57,478
16 ശേഖരിച്ച ഇലക്‌ട്രോണിക്‌ പാഴ്‌വസ്‌തുക്കള്‍ 1553.467 മെ.ടണ്‍
17 പൊടിയാക്കിയ പ്ലാസ്റ്റിക്‌ 1590.6മെ.ടണ്‍
18 പ്ലാസ്റ്റിക്‌ ചേര്‍ത്ത ടാര്‍ ചെയ്‌ത റോഡിന്റെ നീളം 2445.27 കി.മീ
19 പ്രളയ പ്രദേശങ്ങളില്‍ നിന്നും ശുചീകരണ പ്രവൃത്തികളിലൂടെ 2018-2020 ല്‍ നീക്കം ചെയ്‌ത മാലിന്യത്തിന്റെ അളവ്‌ 26,656.485 മെ.ടണ്‍
20 ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 10,010
21 ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്ന ഘടക സ്ഥാപനങ്ങള്‍ 9939
22 ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്ന ഇതര സ്ഥാപനങ്ങള്‍ 1,21,889
23 തൊഴിലുറപ്പ്‌ മിഷന്‍ മുഖേന നിര്‍മ്മിച്ച കമ്പോസ്റ്റ്‌ പിറ്റ്‌ 11,828
24 തൊഴിലുറപ്പ്‌ മിഷന്‍ മുഖേന നിര്‍മ്മിച്ച സോക്ക്‌ പിറ്റ്‌ 6450
25 തൊഴിലുറപ്പ്‌ മിഷന്‍ മുഖേന നിര്‍മ്മിച്ച മിനി എം.സി.എഫ്‌ 686
26 ശുചിത്വ പദവി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്‌ 597
27 ശുചിത്വപദവി പ്രഖ്യാപിച്ച നഗരസഭകള്‍ 63
28 എല്ലാ പഞ്ചായത്തുകളും ശുചിത്വപദവി നേടിയ ബ്ലോക്കുകളുടെ എണ്ണം 37
29 സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച ഗ്രാമപഞ്ചായത്തുകള്‍ 113
30 സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച നഗരസഭകള്‍ 28
31 2016 മുതല്‍ 2020-21 വരെ മാലിന്യസംസ്‌കരണത്തിന്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നീക്കി വച്ച തുക 1,68,363,32 ലക്ഷം
32 ക്ലീന്‍ കേരള കമ്പനിക്ക്‌ പ്രവര്‍ത്തന മൂലധനം 5 കോടി
33 റീബില്‍ഡ്‌ കേരള വഴി 6 പ്രോജക്‌ടുകള്‍ക്കായി അനുവദിച്ച തുക (സംയോജിത പ്ലാസ്റ്റിക്‌ സംസ്‌കരണം, ചില്ല്‌ മാലിന്യ സംസ്‌കരണം, ജില്ലാ സോര്‍ട്ടിംഗ്‌ സെന്റര്‍, ശാസ്‌ത്രീയ ലാന്റ്‌ ഫില്‍) 50 കോടി
34 തൊഴിലുറപ്പ്‌ മിഷന്‍ മുഖേന സോക്‌പിറ്റ്‌ കമ്പോസ്റ്റ്‌ പിറ്റ്‌, മിനി എം.സി.എഫ്‌ എന്നിവയ്‌ക്കായി ചെലവഴിച്ച തുക 19.08 കോടി
35 അയ്യങ്കാളി തൊഴിലുറപ്പ്‌ മിഷന്‍ മുഖേന മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക്‌ ചെലവഴിച്ച തുക 10.68 കോടി

ജലസംരക്ഷണ ഉപമിഷന്‍
ക്രമ നം വിവരം 2017-18 2018-19 2019 -20 2020 -21 ആകെ
1 പുനരുജ്ജീവിപ്പിച്ച പുഴകള്‍ 47 155 188 22 412 കി.മീ.
2 പുനരുജ്ജീവിപ്പിച്ച
നീര്‍ച്ചാലുകള്‍/തോടുകള്‍ 1518 17302 18641 5313 42774
കി.മീ.
3 റീചാര്‍ജ്ജ്‌ ചെയ്‌ത കിണറുകള്‍ 18252 37109 6837 723 62921
4 നിര്‍മ്മിച്ച കിണറുകള്‍ 10399 4601 7252 906 23158
5 നവീകരിച്ച കുളങ്ങള്‍ 4221 11529 9437 54 25241
6 നിര്‍മ്മിച്ച കുളങ്ങള്‍ 98 13877 4651 257 18883
7 നവീകരിച്ച കിണറുകള്‍ - 4625 9317 - 13942

കൃഷി ഉപമിഷന്‍
തരിശുരഹിതഗ്രാമം - സ്ഥിതി വിവരം
ക്രമ നം ജില്ല പ്രഖ്യാപനം നടത്തിയ പഞ്ചായത്തുകളുടെ എണ്ണം
1 തിരുവനന്തപുരം 14
2 കൊല്ലം 12
3 പത്തനംതിട്ട 3
4 ആലപ്പുഴ 2
5 കോട്ടയം 3
6 ഇടുക്കി 2
7 എറണാകുളം 1
8 തൃശൂര്‍ 5
9 പാലക്കാട്‌ 8
10 മലപ്പുറം 0
11 കോഴിക്കോട്‌ 0
12 വയനാട്‌ 4
13 കണ്ണൂര്‍ 15
14 കാസര്‍ഗോഡ്‌ 18
ആകെ 87

ഹരിതസമൃദ്ധി വാര്‍ഡ്‌ - സ്ഥിതി വിവരം
ക്രമ നം ജില്ല പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം പ്രഖ്യാപനം നടത്തിയ വാര്‍ഡുകളുടെ എണ്ണം പ്രഖ്യാപനം നടത്തിയ വാര്‍ഡുകളിലെ വീടുകളുടെ എണ്ണം ആകെ വിതരണം ചെയ്‌ത പച്ചക്കറിത്തൈകളുടെ എണ്ണം
1 തിരുവനന്തപുരം 24 321 171231 211900
2 കൊല്ലം 28 400 120638 175400
3 പത്തനംതിട്ട 57 108 38996 186170
4 ആലപ്പുഴ 0 0 0 0
5 കോട്ടയം 22 115 53419 281485
6 ഇടുക്കി 6 6 2818 6025
7 എറണാകുളം 14 73 24090 48180
8 തൃശൂര്‍ 20 20 6995 27500
9 പാലക്കാട്‌ 0 0 0 0
10 മലപ്പുറം 5 26 12358 31025
11 കോഴിക്കോട്‌ 19 36 22967 342612
12 വയനാട്‌ 26 142 65229 1290894
13 കണ്ണൂര്‍ 15 24 10790 35275
14 കാസര്‍ഗോഡ്‌ 41 43 15094 30188
ആകെ 277 1314 544625 2666654

പച്ചത്തുരുത്ത്‌ - സ്ഥിതി വിവരം
ക്രമ നം ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം പച്ചത്തുരുത്തുകളുടെ എണ്ണം വിസ്‌തൃതി
(ഏക്കര്‍)
1 തിരുവനന്തപുരം 79 279 37.539
2 കൊല്ലം 55 130 25.61
3 പത്തനംതിട്ട 44 101 18.376
4 ആലപ്പുഴ 33 52 15.37
5 കോട്ടയം 65 130 21.7155
6 ഇടുക്കി 23 32 9.609
7 എറണാകുളം 26 38 6.07
8 തൃശൂര്‍ 62 93 17.93
9 പാലക്കാട്‌ 43 45 72.07
10 മലപ്പുറം 55 79 63.25
11 കോഴിക്കോട്‌ 71 155 34.564
12 വയനാട്‌ 26 59 20.195
13 കണ്ണൂര്‍ 36 62 72.3
14 കാസര്‍ഗോഡ്‌ 40 431 114.775
ആകെ 658 1686 529.3735

Post your comments