Global block

bissplus@gmail.com

Global Menu

കൃഷിയിടത്തില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് ബിഗ് ട്രെന്‍ഡ് സൃഷ്ടിച്ച് ബിബ്ഷ്യാന്‍

ഗുണമേന്മയും ന്യായവിലയും സമന്വയിപ്പിച്ച വിപണനരീതി. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വന്‍ വിതരണശൃംഖല

ഗുണമേന്മയും ന്യായവിലയും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം രണ്ട് ധ്രുവങ്ങളിലായി നില്‍ക്കുന്ന കാര്യങ്ങളാണ്. ഒന്നുകില്‍ ഗുണമേന്മയുളള ഉത്പന്നങ്ങള്‍ക്കായി വന്‍ വിലകൊടുക്കണം, അല്ലെങ്കില്‍ കൈയിലുളള പൈസയ്ക്ക് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കണം എന്നതാണ് സ്ഥിതി. എന്നാല്‍ ഇതിനൊരു വിരാമമിടുകയാണ് ബിബ്ഷ്യാന്‍ മാര്‍ക്കറ്റിങ് കമ്പനി. വിഷമില്ലാത്ത ഉത്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് വീടുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015-ലാണ് ബിബ്ഷ്യാന്‍ മാര്‍ക്കറ്റിംഗ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.കര്‍ഷകരില്‍ നിന്നും അവരുടെ ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് നേരിട്ടു വാങ്ങി പൊതുവിപണിയില്‍ എത്തിക്കുകയാണ് ഈ മാര്‍ക്കറ്റിങ് കമ്പനി. അതിലൂടെ ഇടനിലക്കാരുടെ ചൂഷണം മൂലം തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയ്ക്കും കമ്പനി കൈത്താങ്ങാകുന്നു.

കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മതിയായ വില ഉറപ്പാക്കുന്നതിനൊപ്പം കലര്‍പ്പില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ബിബ്ഷ്യാനു കഴിയുന്നു. ഗുണമേന്മയേറിയ ബിബ്ഷ്യാന്‍ ഉത്പന്നങ്ങളും കമ്പനി വിറ്റഴിക്കുന്നുണ്ട്. വിപണിയിലെത്തുന്ന ഏതൊരു ഉത്പന്നത്തിന്റെയും വിജയത്തിന്  ഗുണമേന്മയും വിലക്കുറവും അനിവാര്യമായ ഘടകങ്ങളാണ്. ഇവ രണ്ടും സമന്വയിപ്പിച്ച് വ്യത്യസ്തവും നൂതനവുമായ ഒരു വ്യാപാര ശൃംഖല സൃഷ്ടിച്ച് വിതരണ രംഗത്ത് മാറ്റത്തിന്റെ പുതിയ മുഖമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ബിബ്ഷ്യാന്‍ മാര്‍ക്കറ്റിംഗ് കമ്പനി. സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ മികച്ച ഗുണമേന്മയില്‍ കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിച്ച് മികച്ച ലാഭത്തില്‍  വിറ്റഴിക്കാനുള്ള അവസരവും ബിബ്ഷ്യാന്‍ ഒരുക്കുന്നു.

തുടക്കം ചെന്നൈയില്‍
നാലു ഡയറക്ടര്‍മാരാണ് ബിബ്ഷ്യാനുളളത്. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിബിന്‍ കൃഷ്ണ,നിവേദ് പിളള, ദിലീപ് ചന്ദ്രന്‍, അനുഷ ആചാരി എന്നിവര്‍ ചേര്‍ന്നാണ് എട്ടു വര്‍ഷം മുമ്പ് ബിബ്ഷ്യാന്‍ എന്ന സംരംഭം തുടങ്ങിയത്. 10 വര്‍ഷം മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ജോലി ചെയ്ത ബിബിന്‍ കൃഷ്ണ എന്തെങ്കിലും സ്വന്തം നിലയില്‍ ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഈ സംരംഭം തുടങ്ങിയത്. പഞ്ചായത്ത് തലത്തില്‍ ചെറിയ രീതിയില്‍ ഒരു കറിപൗഡര്‍ യൂണിറ്റ് തുടങ്ങാനാണ് എട്ടുവര്‍ഷം മുമ്പ് പദ്ധതിയിട്ടത്. അതിനായി മൊത്തവ്യാപാരികളില്‍ നിന്നാണ് മുളക്,മല്ലി തുടങ്ങിയ അസംസ്‌കൃതവസ്തുക്കള്‍ എടുത്തിരുന്നത്. എന്നാല്‍, അവയുടെ ഗുണനിലവാരമില്ലായ്മയും മറ്റും മനസ്സിലാക്കി പിന്നീട് അതതു സാധനങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചു. അതിനായി ഇതേ കുറിച്ചു നന്നായി പഠിച്ചു. ഈ അന്വേഷണത്തിനിടെ പല ചെറുകിട സംരംഭകരെയും സമീപിച്ചപ്പോള്‍ അവരൊക്ക നേരിടുന്ന പ്രധാന പ്രശ്‌നം ന്യായമായ വിലയ്ക്ക് ഗുണനിലവാരമുളള അസംസ്‌കൃതവസ്തുക്കള്‍ കിട്ടാനില്ല എന്നതാണെന്ന് മനസ്സിലായി. തുടര്‍ന്നാണ് കറി പൗഡര്‍ യൂണിറ്റ് എന്നതില്‍ നിന്ന് ചെറുകിട സംരംഭകര്‍ക്ക് ഗുണമേന്മയുളള മുളകും മല്ലിയും ധാന്യവര്‍ഗ്ഗങ്ങളും മറ്റും എത്തിക്കുന്ന സംരംഭം എന്ന പദ്ധതി ഉരുത്തിരിയുന്നത്. ആദ്യം ചെന്നൈയിലാണ് തുടങ്ങിയത്. കാരണം അവിടെയാണ് ഇത്തരത്തില്‍ ചെറുകിട സംരംഭങ്ങള്‍ കൂടുതലുളളത്. അവിടെയും ഗുണമേന്മയുളള സാധനങ്ങള്‍ കിട്ടാനില്ല എന്ന പ്രശ്‌നം ഗുരുതരമായിരുന്നു. അങ്ങനെ അവിടെയുളള ചെറിയ റീപായ്ക്കിംഗ് കമ്പനികള്‍ക്ക് മുളക്, മഞ്ഞള്‍,മല്ലി എന്നിവ എത്തിച്ചുനല്‍കിക്കൊണ്ടാണ് തുടക്കം. പിന്നീട് കേരളത്തിലും ചില മസാല കമ്പനികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന  ക്വാളിറ്റി സാധനങ്ങള്‍ എത്തിച്ചുനല്‍കി.

കേരളത്തിലേക്ക് ബിബ്ഷ്യാന്റെ ബിഗ് എന്‍ട്രി
2015 -ല്‍   കര്‍ണാടകയിലും തമിഴ്‌നാട്ടിലും ശക്തമായ വിപണനശൃംഖല തുറന്ന ബിബ്ഷ്യാന്‍ കമ്പനി ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും സംരംഭകരെയും ഉപഭോക്താക്കളെയും സൃഷ്ടിക്കാന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ട്.എറണാകുളം കടവന്ത്ര വ്യാപാരഭവനിലാണ് ബിബിഷ്യാന്റെ കേരളത്തിലെ ഹെഡ് ഓഫീസ് തുറന്നിട്ടുളളത്.  ഓരോ ജില്ലകളിലും കമ്പനിയുടെ സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ട്. തങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിദേശത്തേയ്ക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വേരുപിടിച്ചുതുടങ്ങിയിരിക്കുന്നു.

 കമ്പനിയുടെ പേരില്‍ തന്നെ  ഗുണമേന്മയുള്ള  ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച് ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ തന്നെ സംരംഭകരിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് ബിബ് ഷ്യാന്‍ നടപ്പാക്കുന്നത്. സംരംഭകര്‍ക്ക് ആവശ്യമായ സഹകരണങ്ങളും ബിബ്ഷ്യാന്‍ നടത്തുന്നുണ്ട്. ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നത് നിരവധി ഇടനിലക്കാരിലൂടെ കൈമറിഞ്ഞാണ്. സാധാരണയായി സംരംഭകരില്‍ പലര്‍ക്കും ഉത്പന്നത്തെക്കുറിച്ചുളള ശരിയായ അറിവ് ഉണ്ടായെന്നിരിക്കില്ല. ഇതുമുലം വലിയ നഷ്ടമാണ്  പലര്‍ക്കും സംഭവിക്കുന്നത്. ഇടനിലക്കാര്‍ വഴി അല്ലെങ്കില്‍ തൊട്ടടുത്ത മൊത്തക്കച്ചവടക്കാരില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി, ഉത്പന്നമാക്കി ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുമ്പോഴേക്കും ഏകദേശം വലിയൊരു തുക  സംരംഭകന്റെ കയ്യില്‍നിന്നും ചെലവാകുന്നു. ഈ രീതിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ നേരിയ ലാഭം മാത്രമേ ചെറുകിട സംരംഭകര്‍ക്ക് ലഭിക്കുന്നുള്ളു. ഗുണമേന്മ പോലും നല്ല രീതിയില്‍ പരിശോധിക്കാനോ ഉറപ്പാക്കാനോ സാധിച്ചെന്നും വരില്ല. ഈ സമ്പ്രദായത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. ഈ സാഹചര്യത്തില്‍ സംരംഭകന് കൈത്താങ്ങാകുക എന്നതുകൂടിയാണ് ബിബ്ഷ്യാനിന്റെ ലക്ഷ്യം. റീ പാക്കിങിന് ആവശ്യമായ അസംസ്‌കൃത ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ സംരംഭകന് കമ്പനി എത്തിച്ചു നല്‍കുന്നു.  ഗുണമേന്മയും കമ്പനി ഉറപ്പാക്കുന്നു. സംരംഭകന് ഏതു സമയത്തും ബിബ്ഷ്യാനെ സഹായത്തിനായി സമീപിക്കാമെന്നതും ശ്രദ്ധേയമാണ്.

കാര്‍ഷിക രംഗത്തും കമ്പനി കൃത്യമായ ഇടപെടല്‍ നടത്തി വരുന്നു. ഓരോ സംസ്ഥാനങ്ങളിലും അതത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ആണ് കൃഷി ചെയ്യുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്തി കര്‍ഷകരെ നേരില്‍ കണ്ട് ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ മനസിലാക്കുകയും അവ ശേഖരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംരംഭകര്‍ക്ക് ന്യായവിലയ്ക്ക് എത്തിച്ചു നല്‍കുകയും ചെയ്യുന്നു. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അരിയും മുളകും ശേഖരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് മല്ലിയും രാജസ്ഥാന്‍, ഗുജറത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പയറു വര്‍ഗ്ഗങ്ങളും നേരിട്ട് വാങ്ങുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ കേരളത്തില്‍ കുടുംബശ്രീ പോലുള്ള  ചെറുകിട ഉത്പാദകര്‍ക്കും മില്ലുകള്‍ക്കും കുറഞ്ഞ നിരക്കില്‍ എത്തിച്ചു കൊടുക്കുന്നു.

അരി, പയറു വര്‍ഗ്ഗങ്ങള്‍, കടല, മുതിര, പരിപ്പ്, കടുക്, ഉലുവ, മുളക്, മല്ലി, മഞ്ഞള്‍, തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങള്‍ എല്ലാം തന്നെ സംരംഭകര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നുണ്ട്.  മറ്റൊരു കമ്പനിക്കും നല്‍കാനാവാത്ത വിലയിലാണ് ചെറുകിട സംരംഭകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഗുണമേന്മയിലും അളവിലും ഉത്പന്നങ്ങള്‍ ഓരോ സ്ഥലത്തും എത്തിച്ചു നല്‍കുന്നത്. കര്‍ഷകരില്‍ നിന്നും പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിന്നും നേരിട്ട്  ശേഖരിക്കുന്നതിനാല്‍ എത്ര ചെറിയ അളവില്‍ പോലും ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനിക്ക് കഴിയുന്നു. പുതിയ വ്യാപാരമേഖലയായ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ബിബ് ഷ്യാന്‍ സര്‍വ്വത്ര സജീവമാണ്. ഈ മേഖലകളില്‍ എല്ലാം ധാരാളം ഉത്പന്നങ്ങളാണ് ആവശ്യാനുസരണം പ്രതിദിനം എത്തിച്ചു കൊണ്ടിരിക്കുന്നത്.

ബിബ്ഷ്യാന്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യാന്തര വിപണിയിലും
ഇന്ത്യയിലെ രുചിഭേദങ്ങളെ തനിമചോരാതെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ എത്തിക്കാനും ബിബ്ഷ്യാന് കഴിഞ്ഞു. വ്യത്യസ്തയിനം മുളക് ഉത്പന്നങ്ങളും കമ്പനി വിദേശത്തേക്കു കയറ്റി അയക്കുന്നുണ്ട്. ചുവന്നയിനം മുളക് ഉത്പന്നങ്ങളാണ് കയറ്റി അയക്കുന്നതില്‍ ഏറെയും. എസ്4 സാന്നാം, ബ്യാഡ്ഗി, തേജാ, വണ്ടര്‍ ഹോട്ട്, എസ്12, മുന്‍ദു എസ്9, കശ്മീരി മിര്‍ച്ചി എന്നിങ്ങനെ വിവിധ മുളക് ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. മികച്ച വ്യാപാര മേഖലയാണ് വിദേശ രാജ്യങ്ങളില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍, സൗത്ത് അമേരിക്ക, വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ബിബ്ഷ്യാന്‍ വ്യാപാര മേഖല തുറന്നു കഴിഞ്ഞു.
പ്രവാസികളുടെ ഉന്നമനത്തിനുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും കമ്പനി ഒരുക്കി വരുന്നുണ്ട്. ചെറിയ മുതല്‍  മുടക്കില്‍ ഒരു ചെറുകിട സംരംഭം എന്ന പദ്ധതിയാണ് കമ്പനി നടപ്പാക്കാന്‍ പദ്ധതിയിടുന്നത്. ഇതോടൊപ്പം, യുവസംരംഭകരെ ഒരു ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവന്ന് റീട്ടെയില്‍ സെയില്‍സിന്റെ സാധ്യതകൂടി ഉപയോഗപ്പെടുത്തി അവര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ ലാഭത്തിലും ഗുണമേന്മയിലും വിറ്റഴിക്കുന്നതിനുള്ള ശൃംഖലയും കമ്പനി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സംരംഭകരുടെ പ്രതീക്ഷയും ശക്തിയുമായി വളരുകയാണ് ബിബ് ഷ്യാന്‍ മാര്‍ക്കറ്റിംഗ് കമ്പനി.

വരുന്നു ബിബ്ഷ്യാന്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍
പുതുതായി 30 റീപായ്ക്കിംഗ് യൂണിറ്റുകള്‍ ബിബ്ഷ്യാന്‍ കേരളത്തില്‍ 2021 ജനുവരി ആദ്യവാരം തുടങ്ങി.  ധാന്യങ്ങളും യന്ത്രങ്ങളും പായ്ക്കിംഗ് കവറുകളുമെല്ലാം തങ്ങള്‍ തന്നെയാണ് നല്‍കുന്നതെന്ന് ബിബ്ഷ്യാന്‍ മാനേജിംഗ് ഡയറക്ടര്‍ ബിബിന്‍ കൃഷ്ണ പറയുന്നു. അതുവഴി 30 സംരംഭകരെ ബിബ്ഷ്യാന്റെ ഭാഗമാക്കുന്നു. ഇതിനു പുറമെ ഓരോ പഞ്ചായത്തിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു പഞ്ചായത്തില്‍ രണ്ട് മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങാനാണ് പദ്ധതി. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കേരളത്തില്‍ മറ്റൊരു കമ്പനിയും ചെയ്തിട്ടില്ലാത്ത രീതിയിലാണ് ചെയ്യുന്നത്. കാരണം മറ്റൊരു ബ്രാന്‍ഡിനും കേരളത്തില്‍ റീപായ്ക്കിംഗ് യൂണിറ്റില്ല. ബിബ്ഷ്യാന്‍ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും മറ്റും മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്ര എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടെടുത്ത് കേരളത്തിലെത്തിച്ച് റീപായ്ക്ക് ചെയ്ത് വില്‍ക്കുന്നതിനാല്‍  മികച്ച ഗുണമേന്മയുളള ഉത്പന്നങ്ങള്‍ വിലക്കുറവില്‍ നല്‍കാന്‍ കഴിയുന്നു.

 

 

Post your comments