Global block

bissplus@gmail.com

Global Menu

ബിറ്റ്‌കോയിൻ എന്ന വൻ മരം വീണു ഇനി ആര്?

ലോകമെങ്ങും ബിറ്റ്‌കോയിന്‍ ആവേശം അലയടിക്കുന്നുണ്ടെങ്കിലും ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിക്കാന്‍ റിസര്‍വ് ബാങ്കിന് ബുദ്ധിമുട്ടുണ്ട്. ക്രിപ്‌റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രിപ്‌റ്റോകറന്‍സിയെ ചൊല്ലിയുള്ള ആശങ്ക റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

ക്രിപ്‌റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്‌സ്‌ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. എന്തായാലും ഡിജിറ്റല്‍ കറന്‍സി ബില്‍ പാസായാല്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്ന ലോകത്തെ ആദ്യ പ്രമുഖ രാജ്യമായിരിക്കും ഇന്ത്യ. നിലവില്‍ പല രാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ്.

ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുന്ന ബ്ലോക്ക്‌ചെയിന്‍ ഫ്രെയിംവര്‍ക്ക് വിദ്യയോട് റിസര്‍വ് ബാങ്കിന് താത്പര്യമുണ്ട്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വ്യത്യസ്തമാണ്. അതിന്റെ ഗുണങ്ങള്‍ കൂടുതല്‍ തലത്തില്‍ കണ്ടത്തേണ്ടതുണ്ടെന്ന് ശക്തികാന്ത ദാസ് പറയുന്നു. രാജ്യത്തെ പണലഭ്യത കുറയ്ക്കില്ലെന്നും അഭിമുഖത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്. കോവിഡ് പ്രതിസന്ധിയെ മികച്ച രീതിയില്‍ തരണം ചെയ്യാന്‍ കേന്ദ്ര ബാങ്കിന് സാധിച്ചു. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന സൂചനകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ വിപണി തയ്യാറാവണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Post your comments