Global block

bissplus@gmail.com

Global Menu

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പദ്ധതികളുമായി കെ.എസ്.ഐ.ഡി.സി

കൊവിഡ്‌-19ഉം നവസംരംഭകത്വവും

ആഗോള തലത്തില്‍ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളെ പിടിച്ചുലച്ച കൊറോണയുടെ തേരോട്ടത്തിന്‌ സംവത്സരം ഒന്ന്‌ കഴിഞ്ഞു. മഹാമാരിയെ ചെറുക്കാനുളള ശ്രമത്തില്‍ ശാസ്‌ത്രലോകം വിജയം കൈവരിച്ചു എങ്കിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊവിഡ്‌ വാക്‌സിന്റെ പ്രയോഗം ആരംഭിച്ചിട്ടേയുളളു. ഈ രംഗത്ത്‌ ഇന്ത്യ നേടിയ മേല്‍ക്കൈ ആവേശവും ഒപ്പം ആഹ്ലാദവും പകരുന്നു.

ഉത്‌പാദനം, വിപണനം, വിതരണം, ഗതാഗതം തുടങ്ങിയ രംഗങ്ങളെ കെവിഡ്‌ തളര്‍ത്തിയപ്പോള്‍ ദേശീയ വരുമാനവും പ്രതിശീര്‍ഷ വരുമാനവും കൂപ്പുകുത്തി. മേല്‍പ്പറഞ്ഞവയെല്ലാം വ്യാവസായികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുളള അസംസ്സൃതവസ്‌തുക്കളുടെ സംഭരണം, സംസ്‌കരണം വൈവിധ്യവത്‌ക്കരണം ഇവ ഭാഗികമായോ പൂര്‍ണ്ണമായോ നിലച്ചത്‌ തൊഴിലിടങ്ങളെ സ്‌തംഭിപ്പിച്ചു. എന്നാല്‍ പ്രതിബന്ധങ്ങള്‍ പ്രചോദനമായി മാറിയ ഒരു അന്തരീക്ഷം കൊവിഡ്‌കാലം സൃഷ്ടിക്കുകയുണ്ടായി. ആരോഗ്യമേഖല, ഭക്ഷ്യസംസ്‌കരണമേഖല എന്നിവ ഇതില്‍ എടുത്തുപറയേണ്ടതാണ്‌. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, അനുബന്ധരോഗങ്ങളെ ചെറുക്കല്‍, ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്തല്‍, ശുചീകരണം തുടങ്ങിയ പ്രക്രിയകള്‍ക്കുളള ഔഷധങ്ങളുടെ കാര്യത്തില്‍ ഉത്‌പാദനം ഇരട്ടിയിലേറെ ആയപ്പോള്‍ ഫാര്‍മ രംഗങ്ങളിലെ സംരംഭകര്‍ക്ക്‌ അത്‌ ഉത്തേജനമായി മാറി.

ഫേസ്‌ മാസ്‌ക്‌, ഹാന്‍ഡ്‌ ഗ്ലൗസ്‌, ഫേസ്‌ ഷീല്‍ഡ്‌, പി.പി.ഇ കിറ്റുകള്‍ മുതലായ ആരോഗ്യ സുരക്ഷാ ഉത്‌പന്നങ്ങള്‍ കൊവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കപ്പെടുകയും അവയുടെ ഉത്‌പാദനത്തില്‍ കുടുംബശ്രീ യൂണിറ്റുകളും മറ്റു സൂക്ഷ്‌മ ചെറുകിട സംരംഭങ്ങളും വമ്പിച്ച നേട്ടം കൊയ്യുകയും ചെയ്‌തു. മാസ്‌ക്‌ നിര്‍മ്മാണത്തിലൂടെ ഖാദി ബോര്‍ഡ്‌ മികച്ച ധനാഗമമാര്‍ഗ്ഗം കണ്ടെത്തിയത്‌ ശ്രദ്ധേയമാണ്‌. സാനിറ്റൈസറും മാസ്‌കുമൊക്കെ ഇന്ന്‌ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വന്‍കിട ഉത്‌പാദകര്‍ക്കൊപ്പം ചെറുകിട യൂണിറ്റുകളും കുടുംബശ്രീ, കുടില്‍വ്യവസായ സംരംഭങ്ങളും തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന കാഴ്‌ച ഈ കാലയളവില്‍ കാണാനായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ കാലയളവില്‍ പ്രാധാന്യം കൂടിയതിനാല്‍ അതുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങളായ ഡിറ്റര്‍ജെന്റുകള്‍, ലോഷനുകള്‍, ഫ്യൂമിഗന്റുകള്‍, സാനിറ്റൈസറുകള്‍ മുതലായവയ്‌ക്ക്‌ ആവശ്യകത വര്‍ദ്ധിച്ചു. രോഗാണുവിമുക്തമായ അന്തരീക്ഷം എന്നത്‌ യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമത്തിലാണ്‌ ഓരോരുത്തരും.
ആരോഗ്യകരമായ ചുറ്റുപാടുകളില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആകര്‍ഷകമായ പായ്‌ക്കിംഗില്‍ ഗുണമേന്മയുളള ഉത്‌പന്നങ്ങള്‍ മിതമായ വിലയ്‌ക്ക്‌ വിപണനം ചെയ്യാന്‍ സൂക്ഷ്‌മ ചെറുകിട കുടില്‍ വ്യവസായങ്ങള്‍ക്ക്‌ സാധിച്ചതോടെ അവഗണന നേരിട്ടുവന്നിരുന്ന ചക്ക,മരച്ചീനി പരമ്പരാഗത ഉത്‌പന്നങ്ങള്‍ക്ക്‌ പുതിയ വിപണി തുറന്നുകിട്ടി. കെവിഡ്‌ ബോധവത്‌ക്കരണം നമ്മുടെ ഭക്ഷണശൈലിയിലും വലിയ വ്യതിയാനമാണ്‌ വരുത്തിയത്‌.
അത്‌ പുതിയ സംരംഭങ്ങള്‍ക്ക്‌ തുടക്കമിടാനും പഴയവ പരിവര്‍ത്തനപ്പെടുത്താനും സഹായകമായി.

ടെക്‌നോളജി രംഗത്തും നവീന ആശയങ്ങളുടെ സാക്ഷാത്‌കരണത്തിന്‌ കെവിഡ്‌ കാലം വഴിയൊരുക്കി. കൊവിഡ്‌ മൂലമുണ്ടായ ലോക്‌ഡൗണും മറ്റ്‌ സുരക്ഷാക്രമീകരണങ്ങളും തൊഴില്‍രീതിയില്‍ സമൂലമായ മാറ്റം വരുത്തുകയും തൊഴിലിടങ്ങളില്‍ പോയി ജോലിചെയ്യുന്നതിന്‌ പകരം വര്‍ക്ക്‌്‌ഫ്രം ഹോം, വീഡിയോ കോണ്‍ഫറന്‍സിംഗ്‌ തുടങ്ങിയ നൂതന സമ്പ്രദായങ്ങള്‍ സ്വീകരിച്ചത്‌ വഴി അതുമായി ബന്ധപ്പെട്ട സംരംഭമേഖലകള്‍ക്ക്‌ പുതിയ വാതായനങ്ങള്‍ തുറന്നുകിട്ടി. കൂടാതെ വിദ്യാഭ്യാസസമ്പദ്രായത്തിലും അധ്യാപനരീതിയിലും ഉണ്ടായ മാറ്റം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനും ആ മേഖലയില്‍പ്പെട്ട സംരംഭങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമാകുകയും ചെയ്‌തിട്ടുണ്ട്‌.

കൊവിഡ്‌ പ്രതിസന്ധി മറികടക്കുന്നതിലേക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ വ്യാവസായിക-വാണിജ്യ ഡയറക്ടറേറ്റ്‌, കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡ്‌, (കെ.എസ്‌.ഐ.ഡി.സി), കിന്‍ഫ്ര, കേരള ഇന്‍സ്റ്റിറ്റിയൂട്ട ഓഫ്‌ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡെവലപ്‌മെന്റ്‌ (കെ.ഐ.ഇ.ഡി), കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍(കെ ബിപ്‌) മുതലായ ഏജന്‍സികള്‍ വഴി സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭകരിലേക്ക്‌ എത്തിച്ചുവരുന്നു.

1. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌ മുഖേന നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതികള്‍

കെവിഡ്‌-19 മൂലം എംഎസ്‌എംഇ മേഖലയ്‌ക്ക നേരിട്ട ആഘാതം കുറയ്‌ക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്‌ അഭിയാന്‍ പാക്കേജിന്റെ ഭാഗമായി എമര്‍ജന്‍സി ക്രെഡിറ്റ്‌ ലൈന്‍ ഗ്യാര്‍ന്റി സ്‌കീം (ഇസിഎല്‍ജിഎസ്‌), ക്രെഡിറ്റ്‌ ഗ്യാരന്റി സ്‌കീം ഫോര്‍ സബോര്‍ഡിനേറ്റ്‌ ഡെബ്‌റ്റ്‌ (സിജിഎസ്‌എസ്‌ഡി), പി.എം.ഫോര്‍മലിസേഷന്‍ ഓഫ്‌ മൈക്രോ ഗുഡ്‌ പ്രോസസിംഗ്‌ എന്റര്‍പ്രൈസസ (പിഎം എഫ്‌എംഇ) തുടങ്ങിയ സ്‌കീമുകളും സംസ്ഥാന സര്‍ക്കാരിന്‍െര വ്യവസായ ഭദ്രതാ പലിശ സബ്‌സിഡി പദ്ധതിയും നിലവില്‍ വന്നിട്ടുണ്ട്‌.

1.1.എമര്‍ജന്‍സി ക്രെഡിറ്റ്‌ ലൈന്‍ ഗ്യാര്‍ന്റി സ്‌കീം (ഇസിഎല്‍ജിഎസ്‌)

ഈ പദ്ധതിയിലൂടെ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്ക്‌ 2020 ഫെബ്രുവരി 28ന്‌ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ ആയിട്ടുളള വായ്‌പയുടെ 20% വരെയുളള തുക അധികപ്രവര്‍ത്തനമൂലധനത്തിനുളള വായ്‌പയായി ലഭിക്കുന്നു. 2021 ജനുവരി 2-ാം തീയതി വരെ ഈ പദ്ധതിപ്രകാരം വിവിധ ബാങ്കുകള്‍ മുഖേന 1,45,319 അക്കൗണ്ടുകളിലായി 6,368 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതില്‍ 1,09,970 അക്കൗണ്ടുകളിലായി 5,595 കോടി രൂപ വിതരണം ചെയ്‌തിട്ടുമുണ്ട്‌.

1.2ക്രെഡിറ്റ്‌ ഗ്യാരന്റി സ്‌കീം ഫോര്‍ സബോര്‍ഡിനേറ്റ്‌ ഡെബ്‌റ്റ്‌ (സിജിഎസ്‌എസ്‌ഡി)
ഈ പദ്ധതി മുഖേന നിലവില്‍ വായ്‌പയെടുത്തിട്ടുളളതും എന്‍പിഎ, എസ്‌എംഎ-2 വിഭാഗത്തിലുളളതുമായ പ്രവര്‍ത്തനക്ഷമമായിട്ടുളളതുമായ യൂണിറ്റുകള്‍ക്കാണ്‌ ആനുകൂല്യം ലഭിക്കുന്നത്‌.

1.3.പി.എം.ഫോര്‍മലിസേഷന്‍ ഓഫ്‌ മൈക്രോ ഗുഡ്‌ പ്രോസസിംഗ്‌ എന്റര്‍പ്രൈസസ്‌ (പിഎം എഫ്‌എംഇ)
ഭക്ഷ്യസംസ്‌കരണ മേഖലയിലെ സൂക്ഷ്‌മ സംസ്‌കരണ സംരംഭങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നതിനുളള കേന്ദ്രഭക്ഷ്യവ്യവസായ മന്ത്രാലയത്തിന്റെ പദ്ധതിയാണിത്‌. അസംഘടിതമേഖലയിലുളള സൂക്ഷ്‌മ-വ്യക്തിഗത സംരംഭങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും ആ മേഖലയുടെ ഔപചാരികവത്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക ഉത്‌പാദനസംഘടനകള്‍ (എഫ്‌പിഒഎസ്‌), സ്വയം സഹായ സംഘങ്ങള്‍ (എസ്‌എച്ച്‌ജിഎസ്‌), ഉത്‌പാദകസഹകരണസംഘങ്ങള്‍ എന്നിവയെ അവയുടെ മൂല്യശൃംഖലകളില്‍ ആകമാനം പിന്തുണയ്‌ക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.ഈ പദ്ധതിയുമായി ബന്ധപ്പെട്ടുളള തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. പതിനാല്‌ ജില്ലകളിലായി ഭക്ഷ്യഉത്‌പന്നങ്ങള്‍ ഒഡിഒപി (വണ്‍ ഡിസ്‌ട്രിക്ട്‌ വണ്‍ പ്രൊഡക്ട്‌) മുഖാന്തരം സംസ്ഥാനതല സമിതി അംഗീകരിച്ചു. ജില്ലാതലത്തില്‍ അപേക്ഷകള്‍ സ്വീകരിച്ചു. സംസ്ഥാനതലത്തില്‍ കാര്‌ഡഷിക സസര്‍വ്വകലാശാലയെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടായി നിയമിച്ചു.

1.4വ്യവസായ ഭദ്രത-പലിശ സബ്‌സിഡി പദ്ധതി
സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായ ഭദ്രതാപാക്കേജിന്റെ ഭാഗമായുളള പദ്ധതിയാണിത്‌. 2020 ജനുവരി 4 മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്കായി ലഭ്യമാക്കുന്ന ടേം ലോണ്‍ /വര്‍ക്കിംഗ്‌ ക്യാപിറ്റല്‍ ലോണുകള്‍ക്ക്‌ പലിശ സബ്‌സിഡി പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 37.65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ഇവ കൂടാതെ എംഎസ്‌എംഇ മേഖലയ്‌ക്ക്‌ പ്രഖ്യാപിച്ചിട്ടുളള മറ്റ്‌ സഹായങ്ങള്‍ താഴെ പറയുന്നു.

i) 2020 മാര്‍ച്ച്‌ മാസം മുതല്‍ ആറ്‌ മാസത്തെ കാലയളവില്‍ ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മോറട്ടോറിയം നിലവിലുണ്ടായിരുന്നു.
ii) കൊവിഡ്‌-19 മുഖേന എംഎസ്‌എംഇ സംരംഭങ്ങള്‍ നേരിടുന്ന സാമ്പത്തികബുദ്ധഇമുട്ടുകള്‍ പരിഗണിച്ചുകൊണ്ട്‌ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, തദ്ദേശസ്വയംഭരണ എന്നിവയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംഎസംഎംഇ സ്ഥാപനങ്ങള്‍ക്ക്‌ മാര്‍ച്ച്‌ 2020 മുതല്‍ മൂന്ന്‌ മാസത്തേക്ക്‌ വാടക ഒഴിവാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്‌.

iii)വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ ലോക്ക്‌ഡൗണ്‍ കാലയളവ്‌ 2020 മാര്‍ച്ച്‌ , ഏപ്രില്‍, മെയ്‌ എന്നീ മാസങ്ങളിലെ വൈദ്യുതബില്ലിലെ ഫിക്‌സഡ്‌ ചാര്‍ജ്ജില്‍ 25% ഇളവു നല്‍കുന്നതിനും ഫിക്‌സഡ്‌ ചാര്‍ജ്ജില്‍ ബാക്കിതുക അടയ്‌ക്കുന്നതിനും 2020 ഡിസംബര്‍ വരെ പലിശ രഹിതമായി സാവകാശം അനുവദിക്കുന്നതിനും കെഎസ്‌ഇബിക്ക്‌ നിലവില്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്‌.

1.5 സുഭിക്ഷകേരളം

കെവിഡ്‌-19 മൂലം കടുത്ത സാമ്പത്തിക വെല്ലു വിളിനേരിട്ടു കൊണ്ടിരുന്ന കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സുഭിക്ഷ കേരളം പദ്ധതി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 സംരംഭങ്ങള്‍ വീതം ആരംഭിക്കുന്നതിനുളള നടപടികള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചു വരുന്നുണ്ട്‌.

1.6 കേരള സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്‌.സി) വഴിയുളള ചീഫ്‌ മിനിസ്റ്റര്‍ എന്റര്‍പ്രെണര്‍ഷിപ്പ്‌ പ്രോഗ്രാം (സിഎംഇഡിപി)

കൊവിഡ്‌ മഹാമാരി തരണം ചെയ്യുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‌ മൂന്ന്‌ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്‌.

1.കൊവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുളള ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതോ സേവനങ്ങള്‍ നല്‌കുന്നതോ ആയ എംഎസ്‌എംഇകള്‍ക്ക്‌ അഞ്ച്‌ കോടി രൂപ വരെ ദീര്‍ഘകാല വായ്‌പ നല്‍കുന്ന പദ്ധതി

2. മാര്‍ച്ച്‌ 31 2020ന്‌ മുമ്പ്‌ പ്രവര്‍ത്തനം ആരംഭിച്ചതും കൊവിഡിനാല്‍പ്രശ്‌നബാധിതരായ എല്ലാ എംഎസ്‌എംഇകള്‍ക്കും 2019 മാര്‍ച്ച്‌ 1ലെ വില്‌പനയുടെ 20% പരമാവധി 50 ലക്ഷം രൂപ വരെ പ്രവര്‍ത്തന മൂലധന വായ്‌പ നല്‍കുന്ന പദ്ധതി.
3. 2020 മാര്‍ച്ച്‌ 1 വരെ ക്രമപ്രകാരമുളള തിരിച്ചടവുളള നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും നിലവിലുളള വായ്‌പകളുടെ 20% തുക അധികവായ്‌പയായി നല്‍കുന്ന പദ്ധതി.

2.കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്റര്‍പ്രെണര്‍ഷിപ്പ്‌ഡെവലപ്‌മെന്റ്‌ (കെഐഇഡി) മുഖേന നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതികള്‍

ഭക്ഷ്യ ഉത്‌പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ ആഭ്യന്തര ഉത്‌പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്‌തംബര്‍ 14 മുതല്‍ 25 വരെ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ കേരള ഇന്‍സ്‌്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്റര്‍പ്രെണര്‍ഷിപ്പ്‌ ഡെവലപ്‌മെന്റ്‌ (കെഐഇഡി) വഴി പലിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തില്‍ ലഭ്യമായ ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ആരംഭിക്കാന്‍ കഴിയുന്ന മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ സംരംഭ ഓണ്‍ലൈന്‍ സെക്ഷനുകളുടെ ഒരു പരമ്പരയാണ്‌ സംഘടിപ്പിച്ചത്‌. കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്‌ജനകള്‍, പാല്‍, മാംസം, മുട്ട,തേന്‍, മഷ്‌റൂം, പ്ലാന്റേഷന്‍, അരി, മത്സ്യം, ജാക്ക്‌ഫ്രൂട്ട്‌, വാഴപ്പഴം,പൈനാപ്പിള്‍ എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്‌ദ്ധര്‍ ആണ്‌ സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്നത്‌.

3. കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡ്‌ (കെഎസ്‌ഐഡിസി) മുഖേന നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതികള്‍

കൊവിഡ്‌-19ന്റെ വ്യാപനം തടയുന്നതിനായുളള ലോക്ക്‌ഡൗണ്‍ കാരണം സംസ്ഥാനത്ത്‌ വ്യാവസായികമേഖല നേരിടുന്ന കനത്ത തിരിച്ചടി കണക്കിലെടുത്ത്‌ ഇനിപ്പറയുന്ന ദുരിത്വാശ്വാസ നടപടികള്‍ കെഎസ്‌ഐഡിസി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
i) ടോപ്‌-അപ്പ്‌ ലോണ്‍
വ്യവസായങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹ്രസ്വകാല വായ്‌പ നീട്ടുന്നു (അടിസ്ഥാനപരമായി ഉടനടി പ്രവര്‍ത്തനമൂലധന ആവശ്യങ്ങള്‍ക്കും ആസ്‌തി സൃഷ്ടിക്കുന്നതിനും)
1) ഡബ്ല്യുസി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആസ്‌തി സംരക്ഷിക്കുന്നതിനും 200 ലക്ഷം രൂപ വരെ ഹ്രസ്വകാല വായ്‌പ നല്‍കും. ഫേ്‌ളാട്ടിംഗ്‌ നിരക്ക്‌ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്ക്‌ 7.65% വരെ ആകര്‍ഷകമായ പലിശ ഈ വായ്‌പ വഹിക്കും. തിരിച്ചടവിന്റെ 0.75% ഇളവ്‌ കണക്കിലെടുക്കുമ്പോള്‍ പലിശ നിരക്ക്‌ ഫലപ്രദമായി 6.90% വരെ മാത്രമായിരിക്കും. അഭ്യര്‍ത്ഥന അടിസ്ഥാനമാക്കി ഈ സഹായം 2020 മാര്‍ച്ച്‌ 1 വരെ എല്ലാ സ്റ്റാന്‍ഡേര്‍ഡ്‌ അസറ്റുകളിലേക്കും അധിക കൊളാറ്ററല്‍ സുരക്ഷയില്ലാതെ വ്യാപിപ്പിക്കും. (നിലവിലുളള ആസ്‌തികളെ അടിസ്ഥാനമാക്കി മതിയായ സുരക്ഷാ മാര്‍ജിന്‍ ഉപയോഗിച്ച്‌)

2) അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുറഞ്ഞ ചെലവില്‍ ഫണ്ട്‌ ലഭിക്കുന്നത്‌ സംരംഭകര്‍ക്ക്‌ വലിയ നേട്ടമായിരിക്കും.

ii) ടോപ്‌-അപ്പ്‌ വായ്‌പകള്‍ക്ക്‌ സഹായം തേടുന്ന നിര്‍ദ്ദേശങ്ങള്‍ക്കായി മുന്‍കൂര്‍ ഫീസും (വായ്‌പയുടെ 0.75%) പ്രോസസിംഗ്‌ ഫീസും (ഒരു ലക്ഷം രൂപ) എഴുതിത്തളളാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു.

iii) മോറട്ടോറിയവും വിപുലീകൃത തിരിച്ചടവ്‌ കാലാവധിയും
ടോപ്‌-അപ്പ്‌ വായ്‌പയുടെ തിരിച്ചടവ്‌ കാലാവധി 6 മാസത്തെ പ്രാരംഭ മോറട്ടോറിയത്തിന്‌ ശേഷം 3 വര്‍ഷത്തിനുളളില്‍ 36 തുല്യ പ്രതിമാസ തവണകളായി (നിലവിലുളള സ്‌കീം അനുസരിച്ച്‌ ഹ്രസ്വകാല വായ്‌പകളുടെ കാര്യത്തില്‍, ഒരു വര്‍ഷത്തിനുളളില്‍ ഒന്നോ അതിലധികമോ തവണകളായി തിരിച്ചടവ്‌ പൂര്‍ണ്ണമായും നടത്തണം; മോറട്ടോറിയത്തിന്റെ കാലയളവ്‌:NIL) 2020 ജൂണ്‍ 30 വരെ ലഭിച്ച അപേക്ഷകള്‍ക്ക്‌ മുകളിലുളള പദ്ധതി പ്രാബല്യത്തില്‍ വരും.

IV. പതിവ്‌ ദീര്‍ഘകാല വായ്‌പയ്‌ക്കുളള അധിക മോറട്ടോറിയം
1.) 1.3.2020 മുതല്‍ 30.6.2020 വരെ വിതരണം അനുവദിച്ച ഇനിയും ആരംഭിച്ചിട്ടില്ലാത്ത യൂണിറ്റുകള്‍ക്ക്‌, അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ 12 മാസത്തെ അധിക മോറട്ടോറിയം( മാനദണ്ഡങ്ങള്‍ക്കനുസൃതമായി മോറട്ടോറിയത്തിന്‌) മുകളിലേക്കും നല്‍കാം.
2) കെവിഡ്‌-19 പ്രഭാവം കാരണം പദ്ധതി ഏറ്റെടുക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത്‌ ടെര്‍മിനല്‍ തിരിച്ചടവ്‌ കാലാവധി 12 മാസത്തേക്ക്‌ വര്‍ദ്ധിപ്പിക്കും. (ഇത്‌ സംരംഭകരുടെ വലിയ സാമ്പത്തികഭാരം നീക്കം ചെയ്യും)

V. കെഎസ്‌ഐഡിസിയുടെ നിലവിലുളള ഉപഭോക്താക്കള്‍ക്ക്‌ പീനല്‍ പലിശ ഒഴിവാക്കല്‍
1).3.2020ലെ സ്റ്റാന്‍ഡേര്‍ഡ്‌ അസറ്റുകളും സബ്‌ സ്റ്റാന്‍ഡേര്‍ഡ്‌ അസറ്റുകളും)
1. ടെര്‍മിനല്‍ തിരിച്ചടവ്‌ കാലാവധി 1 വര്‍ഷത്തേക്ക്‌ നീട്ടിക്കൊണ്ട്‌ 1.2020 മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക്‌ എല്ലാ പ്രധാന തിരിച്ചടവുകള്‍ക്കും മോറട്ടോറിയം നല്‍കുക. നിലവിലുളള തിരിച്ചടവ്‌ കാലാവധിയുടെ അവസാനത്തില്‍ ഈ തുക നല്‍കപ്പെടും.

2) 31.3.2020ന്‌ കുടിശ്ശിക വരുത്തിയ പലിശ 3 മാസത്തെ മോറട്ടോറിയത്തിന്‌ ശേഷം 3 പ്രതിമാസ തവണകളായി അടയ്‌ക്കാം. 1.7.2020 മുചല്‍ 30.9.2020 വരെയുളള കാലയളവില്‍ പലിശ തിരിച്ചടയ്‌ക്കാം.

3) 1.4.2020 മുതല്‍ 30.09.2020 വരെയുളള പതിവ്‌ പലിശ പിഴപ്പലിശ ഇല്ലാതെ 2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെ 6 തുല്യ പ്രതിമാസതവണകളായി
അടയ്‌ക്കാന്‍ അനുവദിക്കും.

VII. വണ്‍ ടൈം സെറ്റില്‍മെന്റ്‌ സ്‌കീം

പ്രത്യേക വണ്‍ ടൈം സെറ്റില്‍മെന്റ്‌ സ്‌കീം (കെഎസ്‌ഐഡിസി ആംനസ്റ്റി ഒടിഎസ്‌ സ്‌കീം 2020) 6 മാസത്തേക്ക്‌ കൂടി നീട്ടി. (30.9.2020 വരെ)
VIII. കെഎസ്‌ഐഡിസിയുടെ ഐജിസികളിലും പാര്‍ക്കുകളിലും നിക്ഷേപകര്‍ക്കായി പ്രത്യേക പാക്കേജ്‌

1. ഭൂമിയുടെ പാട്ട പ്രീമിയം 31.3.2021 വരെ വര്‍ദ്ധിപ്പിക്കില്ല. അതായത്‌ 31.3.2020 നിലവിലുളള ലീസ്‌ പ്രീമിയഒരു വര്‍ഷത്തേക്ക്‌ തുടരും
2. കുടിശികയുളള പാട്ട പ്രീമിയം അടയക്കുന്നതിന്‌ നിലവിലുളള എല്ലാ ഭൂമി അലോട്ടികള്‍ക്കും 6 മാസത്തെ മോറട്ടോറിയം കാലയളവ്‌ നല്‍കി. അതായത്‌ 30.9.2020 വരെ
3. മോറട്ടോറിയം കാലയളവില്‍ പലിശ മാറ്റമില്ല
4. എസ്‌ഡിഎഫ്‌/ ബില്‍റ്റ്‌-അപ്പ്‌ സ്ഥലത്ത്‌ എംഎസ്‌എംഇ യൂണിറ്റുകള്‍ക്കുളള മുഴുവന്‍ വാടകയും മാര്‍ച്ച്‌ 2020 മുതല്‍ 30.6-2020 വരെ 4 മാസത്തേക്ക്‌ എഴുതിത്തളളി
5. 2020 മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ 4 മാസത്തേക്ക്‌ പ്രതിമാസചാര്‍ജ്ജുകള്‍ (ഭൂമി അനുവദിച്ചവര്‍ക്ക്‌) എഴുതിത്തളളി.
6. കുടിശ്ശികയുളള പാട്ട പ്രീമിയത്തില്‍ 31.3.2021 വരെ പിഴ പലിശയില്ല
7.ഒരു വര്‍ഷത്തെ ലീസ്‌ പ്രീമിയത്തിന്റെ വിപുലീകൃത തിരിച്ചടവ്‌ നിലവിലുളള എല്ലാ ഭൂമി അലോട്ടികള്‍ക്കും അടിസ്ഥാന പലിശ നിരക്കില്‍ നല്‍കി.

4. കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ (കെ ബിപ്പ്‌) മുഖേന നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതികള്‍

കേരളത്തില്‍ ഉത്‌പാദിപ്പിക്കുന്ന എംഎസ്‌എംഇ സംരംഭകരുടെ ഉത്‌പന്നങ്ങള്‍ക്കും വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങള്‍ക്കും വിപണി ലഭ്യതയ്‌ക്കായി വ്യവസായ വകുപ്പിനുവേണ്ടി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍(കെബിപ്‌) മുഖേന ഓണ്‍ലൈന്‍ വ്യാപാരത്തിനായുളള സംവിധാനമായി ഇ-പോര്‍ട്ടല്‍ www.keralamarket.com/www.keralamarket.kerala.gov.in രൂപീകരിച്ചു. എംഎസ്‌എംഇ സംരംഭകരുടെയും വ്യവസായ വകുപ്പിന്‌ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ നടപടികളും ബോധവത്‌ക്കരണ പരിപാടികളും തുടര്‍ന്നുവരുന്നു. കെ-ബിപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kbip.orgല്‍ കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ക്ലസ്റ്റര്‍ വികസന പദ്ധതികളെ കുറിച്ചുളള വിവരങ്ങള്‍, നാഷണല്‍ ബാബൂ മിഷന്‍ പദ്ധതികളെ കുറിച്ചുളള വിവരങ്ങള്‍, ഭക്ഷ്യസുരക്ഷയും എച്ച്‌.എ.സിസി.പി/എസ്‌ടി ഹബ്ബ്‌ പദ്ധതികളെ കുറിച്ചുളള വിവരങ്ങള്‍, ഭക്ഷ്യസുരക്ഷയും എച്ച്‌എസിസിപി ബന്ധപ്പെട്ട വിവരങ്ങളും എന്‍സിഎച്ച്‌സിയുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങളും പ്രധാനമന്ത്രിയുടെ സൂക്ഷ്‌മ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവത്‌ക്കരണ പദ്ധതികളുടെ വിവരങ്ങളും ഈ വെബ്‌സൈറ്റിലുണ്ട്‌.

5. കിന്‍ഫ്ര മുഖേന നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതികള്‍

സംസ്ഥാനത്ത്‌ കൊവിഡനന്തര കാലഘട്ടത്തില്‍ വ്യവസായ സംരംഭകര്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ വ്യവസായ ഭദ്രതാ സസ്‌കീം പ്രഖ്യാപിച്ചു. ഇതുപ്രകാരം കിന്‍ഫ്ര പാര്‍ക്കുകളില്‍ ബഹുനില ഫാക്ടറി കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംരംഭകര്‍ക്ക്‌ മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ വാടക ഒഴിവാക്കി നല്‍കി.

കൂടാതെ കിന്‍ഫ്ര പാര്‍്‌കകില്‍ ഭൂമി അലോട്ട്‌ ചെയ്യുന്ന സംരംഭകര്‍ക്ക്‌ ലെറ്റര്‍ ഓഫ്‌ എമിഗ്രേഷന്‍ ലഭിച്ചതിനു ശേഷം അലോട്ട്‌ ചെയ്‌ത ഭൂമിയുടെ 10% തുക ഇഎ.ഡി ആയി ആദ്യത്തെ 30 ദിവസത്തിനുളളിലും അടുത്ത ഗഡുവായി ഭൂമിയുടെ 10% വില അടുത്ത 30 ദിവസത്തിനുളളിലും അടച്ചാല്‍ മതിയാകും. ബാക്കി തുക 5 വര്‍ഷത്തിനുളളില്‍ അടച്ചാല്‍ മതി.

ഇതുമായി ബന്ധപ്പെട്ട്‌ കിന്‍ഫ്രയുടെ ബോര്‍ഡ്‌ ലീസ്‌ പ്രീമിയം ഇനത്തില്‍ കുടശിക വരുത്തിയ സംരംഭകര്‍ക്ക്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്‌. ഇതു പ്രകാരം കുടിശിക തുക 8.75% പലിശ നിരക്കില്‍ അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്‌.

Post your comments