Global block

bissplus@gmail.com

Global Menu

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമാകാൻ ടാറ്റ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് കമ്പനിയായ ബിഗ്ബാസ്‌കറ്റ് ടാറ്റ ഗ്രൂപ്പുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മലയാളിയും മെട്രോമാൻ ഇ. ശ്രീധരന്റെ മരുമകനുമായ ഹരി മേനോന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാരസംരംഭമാണ്  ബിഗ് ബാസ്‌കറ്റ്. ടാറ്റ സൺസിനു കീഴിലുള്ള കമ്പനി 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിട്ട് ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഏറ്റെടുക്കുക. ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ.) സമീപിച്ചിട്ടുണ്ട്.

നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റയ്ക്കുള്ളത്. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം. ഇടപാടിനു ശേഷവും സി.ഇ.ഒ. ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും.

ഏറ്റെടുക്കലോടെ റിലയൻസ് ജിയോമാർട്ട്, ആമസോൺ ഫ്രഷ്, ഫ്ളിപ്കാർട്ടിന്റെ സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ടാറ്റ ഗ്രൂപ്പിനു കഴിയും.ഇ-ഫാർമസി കമ്പനിയായ 1എം.ജി.യെ കൂടി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ 200 മുതല്‍ 250 മില്യണ്‍ ഡോളര്‍ വരെ ബിഗ്ബാസ്‌കറ്റില്‍ നിക്ഷേപിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായി കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും ടാറ്റ സ്വന്തമാക്കും. നിലവില്‍ റെഗുലേറ്ററി ക്ലിയറന്‍സുകള്‍ക്കായി കാത്തു നില്‍ക്കുകയാണ് ഇരു കമ്പനികളും. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയാണ് ഇതില്‍ പ്രധാനം. ഇതേസമയം, സംഭവത്തില്‍ ടാറ്റയോ ബിഗ്ബാസ്‌കറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടാറ്റയുമായുള്ള ബിഗ്ബാസ്‌കറ്റിന്റെ ഇടപാട് പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ കാണുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാകുമിത്.

ഏറ്റവുമൊടുവില്‍ നടന്ന മൂല്യനിര്‍ണയത്തില്‍ ബിഗ്ബാസ്‌കറ്റിന്റെ മൊത്തം ആസ്തി 1.2 ബില്യണ്‍ ഡോളറിലാണ് എത്തിനില്‍ക്കുന്നത്. നിലവില്‍ ബിഗ്ബാസ്‌കറ്റില്‍ അലിബാബ ഗ്രൂപ്പിന് 27.58 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അബ്രാജ് ഗ്രൂപ്പിന് 18.05 ശതമാനവും. ഈ രണ്ടു കമ്പനികളുടെയും പങ്കാളിത്തം സ്വന്തമാക്കുന്നതോടെ ബിഗ്ബാസ്‌കറ്റിലെ ഭൂരിപക്ഷം ഓഹരികളും ടാറ്റയുടെ വരുതിയിലാവും. ടാറ്റ കടന്നുവരുന്നതോടെ ബിഗ്ബാസ്‌കറ്റിലെ ചെറുകിട നിക്ഷേപകരും പുറത്തുകടക്കും. നേരത്തെ, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപകര്‍ക്ക് പുറത്തുകടക്കാന്‍ കമ്പനി അവസരമൊരുക്കുമെന്ന് ബിഗ്ബാസ്‌കറ്റ് സിഇഓ ഹരി മേനോന്‍ അടുത്തിടെ പറഞ്ഞിരുന്നു.

2011 ഡിസംബറിലാണ് ഹരി മേനോ‍ന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമിട്ടത്. വി.എസ്. സുധാകർ, വിപുൽ പരേഖ്, അഭിനയ് ചൗധരി, വി.എസ്. രമേഷ് എന്നിവരുമായി ചേർന്നായിരുന്നു ഇത്. തുടർന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ചയുടെ പടവുകൾ താണ്ടി. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്. 20 മാസം മുമ്പാണ് വിപണിമൂല്യം 100 കോടി ഡോളർ (ഏകദേശം 7,500 കോടി രൂപ) പിന്നിട്ട് യൂണികോൺ വിഭാഗത്തിലേക്കു കടന്നത്.......

ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന് 29.1 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. അബ്‌രാജ് ഗ്രൂപ്പ് 16.3 ശതമാനം, അസന്റ് കാപിറ്റൽ 8.6 ശതമാനം,ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) 4.1 ശതമാനം, സി.ഡി.സി. ഗ്രൂപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം.ഇതിൽ ആലിബാബ ഗ്രൂപ്പ്, അബ്‌രാജ് ഗ്രൂപ്പ്, ഐ.എഫ്.സി. എന്നിവർ പൂർണമായി പിൻമാറും. മറ്റ്‌ നിക്ഷേപകർ ചെറിയ വിഹിതം ഓഹരികൾ വിറ്റഴിക്കും. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം രൂക്ഷമായതോടെ ബിഗ് ബാസ്കറ്റിലെ നിക്ഷേപം ഒഴിവാക്കാൻ ചൈനീസ് കമ്പനികൾ ശ്രമിച്ചു വരികയായിരുന്നു.

കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ബിഗ്ബാസ്‌കറ്റ് തിരിച്ചെത്തിയതായി കഴിഞ്ഞ സെപ്തംബറില്‍ത്തന്നെ കമ്പനി അറിയിക്കുകയുണ്ടായി. പ്രതിമാസം 20 മില്യണില്‍പ്പരം ഓര്‍ഡറുകളാണ് ബിഗ്ബാസ്‌കറ്റ് കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ വാര്‍ഷിക വരുമാനമാകട്ടെ തുടര്‍ച്ചയായി 1 ബില്യണ്‍ ഡോള്‍ തൊടുന്നുമുണ്ട്. ബിഗ്ബാസ്‌കറ്റിന് പുറമെ വണ്‍ എംജി എന്ന ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയിലും 200 മുതല്‍ 250 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. ബിഗ്ബാസ്‌കറ്റും വണ്‍ എംജിയും നിയന്ത്രണത്തിലാകുന്നതോടെ ഡിജിറ്റല്‍ സേവനമേഖലയില്‍ ടാറ്റ ശക്തമായ ചുവടുവെയ്ക്കും.

Post your comments