Global block

bissplus@gmail.com

Global Menu

നഗരജീവിതത്തിന്‌ മാറ്റുകൂട്ടാന്‍ ഷാനൂര്‍ ഹോംസ്‌

പോക്കറ്റിലൊതുങ്ങുംപ്രീമിയം ലൈഫ്‌സ്റ്റെല്‍

ജീവിതയാത്രയില്‍ സ്വന്തം നാടും നഗരവും വിട്ട്‌ മറുനാടുകളിലേക്കുളള കുടിയേറ്റം ഒഴിവാക്കാവുന്നതല്ല. ജോലിയും തിരക്കുമേറുമ്പോള്‍ എത്തിപ്പെട്ട ഭൂമിയില്‍ അനുയോജ്യമായൊരു വസതി എന്നത്‌ ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്‌. അത്‌ അവനെ സംബന്ധിച്ച്‌ അനിവാര്യവുമാണ്‌. അത്തരത്തില്‍ നഗരവാസികളുടെ താല്‌പര്യങ്ങള്‍ക്ക്‌ അനുഗുണമായ ഭവനസമുച്ചയങ്ങളൊരുക്കി പതിറ്റാണ്ടിലേറെ പാരമ്പര്യമുളള സ്ഥാപനമാണ്‌ ഷാനൂര്‍ ഹോംസ്‌. അവരുടെ പരസ്യവാചകം അന്വര്‍ത്ഥമാക്കും വിധം അനന്തപുരിയിലെ ഏറ്റവും മികച്ച ലൊക്കേഷനുകളില്‍ മികച്ച ഗുണമേന്മയില്‍ ആരെയും അമ്പരപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളില്‍ ഇന്‍ഡസട്രിയിലെ തന്നെ ഏറ്റവും അഫോര്‍ഡബിളായ വിലയില്‍ അപ്പാര്‍ട്ടുമന്റുകള്‍ ഒരുക്കി നല്‍കുന്ന ഷാനൂര്‍ ഹോംസിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ ഒരു വനിതയാണ്‌. പൊതുവെ സ്‌ത്രീകള്‍ മടിച്ചുനില്‍ക്കുന്ന ഈ മേഖലയില്‍ ഇറങ്ങി വെന്നിക്കൊടി പാറിച്ച അഞ്‌ജുമെന്‍ അബ്ദീന്‍(മിനി) ആണ്‌ ബിസിനസ്‌ പ്ലസിന്റെ ഈ ലക്കത്തിലെ അതിഥി.

നിനച്ചിരിക്കാതെ ബിസിനസിലേക്ക്‌
തീര്‍ച്ചയായും നിനച്ചിരിക്കാതെ ഈ മേഖലയില്‍ താല്‌പര്യം തോന്നുകയും അതെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും തുടര്‍ന്ന്‌ ബിസിനസിലേക്ക്‌ വരികയുമായിരുന്നു. എല്ലാവര്‍ക്കും ആഗ്രഹങ്ങളുണ്ടാവും. എനിക്കും അതേ. എന്നാല്‍ ആ ആഗ്രഹങ്ങളിലൊന്നും ഒരു ബിസിനസ്‌ വുമണ്‍ ആവണം എന്നത്‌ ഉള്‍പ്പെട്ടിരുന്നില്ല. വിവാഹശേഷം ഭര്‍ത്താവിന്റെ ബിസിനസ്‌ കണ്ടു. ശ്രദ്ധിച്ചു. താല്‌പര്യം തോന്നിയതോടെ ബിസിനസ്‌ മേഖലയെ കൂടുതല്‍ ഗൗരവത്തോടെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹസ്‌ബന്‍ഡാണ്‌ ഈ രംഗത്തേക്ക്‌ എത്താന്‍ പ്രചോദനമായത്‌. വളരെ ചലഞ്ചിംഗ്‌ ആയ ഫീല്‍ഡാണിത്‌.

പതിറ്റാണ്ടിന്റെ മികവ്‌
2008ലാണ്‌ ഷാനൂര്‍ ഹോംസ്‌ ആരംഭിച്ചത്‌. കമ്പനി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ ഷാനൂര്‍ പ്രൊജക്ട്‌സ്‌ ആന്‍ഡ്‌ റിയല്‍ട്ടേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നാണ്‌. സനാന എന്‍ക്ലേവ്‌ എന്ന വില്ലാ സമുച്ചയമാണ്‌ ആദ്യ പ്രോജക്ട്‌. തിരുമല എന്ന സ്ഥലത്താണത്‌.ഒന്നര ഏക്കറിലാണ്‌ വില്ലകള്‍ ഒരുക്കിയത്‌. അവിടെ ആദ്യം അത്തരത്തിലൊരു പ്രോജക്ട്‌ ചെയ്യുന്നത്‌ ഞങ്ങളാണ്‌. ഇപ്പോള്‍ നിരവധി പ്രോജക്ടുകള്‍ വന്നിട്ടുണ്ട്‌. സനാന എന്‍ക്ലേവിന്‌ ശേഷം ശ്രീകാര്യത്തെ സെന്റര്‍ പോയിന്റ്‌, വട്ടിയൂര്‍ക്കാവിലെ ബ്ലൂബെറി,കഴക്കൂട്ടത്തെ സൈബര്‍ ഫോര്‍ട്ട്‌,വഴയിലയിലെ ഇന്‍ഡീഗോ ഹില്‍സ്‌്‌ തുടങ്ങി ഇതുവരെ എട്ട്‌ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ പട്ടം മരപ്പാലത്തും മണ്‍വിളയിലും ശ്രീകാര്യത്തും പ്രോജക്ടുകള്‍ പുരോഗമിക്കുന്നു. ശ്രീകാര്യത്തെ പ്രോജക്ട്‌ പൂര്‍ത്തിയായി ഉടന്‍ താക്കോല്‍ കൈമാറി. പട്ടം മരപ്പാലത്തെ മെട്രോസ്‌ക്വയര്‍ 13 നിലകളിലായി ഒരുക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയമാണ്‌. മണ്‍വിളയിലേത്‌ ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തിന്‌ സമീപമാണ്‌. കഴിഞ്ഞ 13 വര്‍ഷമായി മികച്ച പ്രൊജക്ടുകള്‍ മികച്ച ലൊക്കേഷനുകളില്‍ ആകര്‍ഷകമായ വിലയില്‍ ഒരുക്കിനല്‍കുന്നു എന്നതാണ്‌ ഷാനൂര്‍ ഹോംസിനെ വേറിട്ടുനിര്‍ത്തുന്നത്‌.

ബി3 ഓഫര്‍
ഷാനൂര്‍ ഹോംസ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌ കോംപിറ്റേറ്റീവ്‌ പ്രൊജക്ടുകളാണ്‌. ന്യായമായ വിലയില്‍ ക്വാളിറ്റിയുളള പാര്‍പ്പിടങ്ങള്‍ മികച്ച ലൊക്കേഷനുകളില്‍ നല്‍കുന്നു.ബി3 അതായത്‌ ബെസ്റ്റ്‌ പ്രൈസ്‌, ബെസ്റ്റ്‌ ലൊക്കേഷന്‍, ബെസ്റ്റ്‌ ക്വാളിറ്റി എന്നതാണ്‌ ഞങ്ങളുടെ ആപ്‌തവാക്യം. ഞങ്ങളുടെ എല്ലാ പ്രൊജക്ടുകളും ക്ലയന്റ്‌സിന്‌ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ജീവിതസൗകര്യങ്ങളും സേവനങ്ങളും അനായാസം ലഭ്യമാകുന്ന ഇടങ്ങളിലാണ്‌. എല്ലാ പ്രൊജക്ടുകളും കമ്പനിയുടെ സ്വന്തം സ്ഥലത്താണ്‌ പടുത്തുയര്‍ത്തിയിരിക്കുന്നത്‌. മാത്രമല്ല വായ്‌പയെടുക്കായാണ്‌ നിര്‍മ്മിതി. അപ്പോള്‍ ഞങ്ങളുടെ പ്രൊജക്ടുകളിന്മേല്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ല. അതുകൊണ്ടു തന്നെ ക്ലയന്റ്‌സിന്‌ അഫോര്‍ഡബിള്‍ ആയ വിലയ്‌ക്ക്‌ നല്‍കാന്‍ കഴിയുന്നു. കസ്റ്റമേഴ്‌സിനോട്‌ മാത്രമാണ്‌ ഞങ്ങളുടെ പ്രതിബദ്ധത.

എന്നും കസ്‌റ്റമേഴ്‌സിനൊപ്പം
കസ്റ്റമര്‍ ഡീലിംഗ്‌ ഷാനൂര്‍ ഹോംസിനെ സംബന്ധിച്ച്‌ പല തലങ്ങളിലുളള ഒരു പ്രോസസ്‌ ആണ്‌. സെയില്‍സ്‌ ഏക്‌സിക്യൂട്ടീവ്‌സ്‌ ആണ്‌ പ്രാഥമിക തലം. അവരുമായി സംസാരിച്ചുകഴിഞ്ഞ്‌ സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ സമീപിക്കും. അതുകഴിഞ്ഞ്‌ എംഡിയോട്‌ സംസാരിക്കാം. എന്‍ജിനീയറിംഗ്‌ തലത്തിലുളള സംശയനിവാരണത്തിന്‌ നമ്മുടെ മികച്ച എന്‍ജിനീയറിംഗ്‌ ടീമുണ്ട്‌. ഷാനൂര്‍ ഹോംസിന്റെ എല്ലാ പ്രൊജക്ടുകളും എല്ലാ പ്രധാന ബാങ്കുകളും അപ്രൂവ്‌ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ കസ്റ്റമേഴ്‌സിന്‌ വായ്‌പ ആവശ്യമായി വന്നാല്‍ അവരുടെ എലിജിബിലിറ്റി ഡോക്യുമെന്റ്‌സ്‌ നല്‍കിയാല്‍ ഞങ്ങള്‍ തന്നെ അത്‌ ലഭിക്കുന്നതിനുളള സൗകര്യമൊരുക്കി നല്‍കും. ഞങ്ങളുടെ സ്ഥാപനം റെറ (RERA) രജിസ്റ്റേര്‍ഡ്‌ ആണ്‌. ക്രെഡാ (CREDAI)യിലും അംഗത്വമുണ്ട്‌. റിയല്‍എസ്റ്റേറ്റ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ മേഖലയിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം റെറയുടെ വരവോടെ പരിഹരിക്കപ്പെട്ടു. ആശങ്കയില്ലാതെ കസ്റ്റമേഴ്‌സിന്‌ അപ്പാര്‍ട്ടുമെന്റുകളോ, വില്ലകളോ ഒക്കെ വാങ്ങാം.

കസ്റ്റമേഴ്‌സ്‌ നല്‍കുന്ന പരസ്യം
ഏതൊരു കമ്പനിക്കും പ്രൊജക്ടുകള്‍ സ്വാഭാവികമായും മാര്‍ക്കറ്റ്‌ ചെയ്യേണ്ടതുണ്ട്‌. തീര്‍ച്ചയായും ഞങ്ങളും പരസ്യം ചെയ്യുന്നുണ്ട്‌. ഷാനൂര്‍ ഹോംസിന്റെ മേന്മകള്‍ ഹൈലൈറ്റ്‌ ചെയ്യേണ്ടതുണ്ട്‌. അങ്ങനെ അനുയോജ്യരായ കസ്‌റ്റമേഴ്‌സിനെ കണ്ടെത്തുന്നു.എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തെ ഞങ്ങളുടെ സന്തുഷ്ടരായ കസ്റ്റമേഴ്‌സാണ്‌ കസ്റ്റമേഴ്‌സാണ്‌ ഞങ്ങളുടെ പ്രചാരകര്‍. അവരുടെ റഫറന്‍സിലൂടെ നിരവധി ബുക്കിംഗ്‌സ്‌ എല്ലാ പ്രൊജക്ടുകള്‍ക്കും ഉണ്ടാകുന്നു.

ആ കാലവും അതിജീവിച്ചു
തീര്‍ച്ചയായും ലോക്‌ഡൗണ്‍ കാലത്ത്‌ ചില പ്രശ്‌നങ്ങള്‍ റിയല്‍എസ്റ്റേറ്റ്‌ മേഖലയില്‍ ഉണ്ടായിരുന്നു. പക്ഷേ ഷാനൂര്‍ ഹോംസിനെ സംബന്ധിച്ച്‌ സ്വന്തം സ്ഥലത്ത്‌, വായ്‌പയെടുക്കാതെ നിര്‍മ്മാണം നടത്തുന്നതിനാല്‍ മറ്റ്‌ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ അതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ കസ്റ്റമേഴ്‌സിന്‌ ഞങ്ങളെ പൂര്‍ണ്ണവിശ്വാസമായിരുന്നു. അവര്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ പൂര്‍ണ്ണമായും സഹകരിച്ചു. ലോക്‌ഡൗണിന്‌ ശേഷം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെയാണ്‌ ഈ പ്രതിസന്ധിഘട്ടത്തിലും പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിക്കുന്നത്‌.അത്‌ വലിയൊരു നേട്ടമായി കരുതുന്നു. ഞങ്ങള്‍ അഗ്രസീവ്‌ അല്ല. വളരെ ആലോചിച്ച്‌ അനുയോജ്യമായ ലൊക്കേഷന്‍ തിരഞ്ഞെടുത്ത്‌ മികച്ച പ്രൊജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഞങ്ങള്‍ക്ക്‌ ഞങ്ങളുടേതായ ഇടമുണ്ട്‌. വെറുതെ പ്രൊജക്ടുകള്‍ ചെയ്യാതെ ചെയ്യുന്നത്‌ മികച്ച ഫിനിഷിംഗില്‍ പൂര്‍ത്തിയാക്കുന്നു. അതാണ്‌ ഷാനൂര്‍ ഹോംസിന്റെ വിജയരഹസ്യം.

വരുന്നു വമ്പന്‍ പ്രൊജക്ടുകള്‍
പട്ടം മരപ്പാലത്ത്‌ 13 നിലകളിലായി 52 അപ്പാര്‍ട്ട്‌മെന്റുകളുളള മെട്രോസ്‌ക്വയര്‍ എന്ന സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 15 മാസത്തിനുളളില്‍ പ്രൊജക്ട്‌ പൂര്‍ത്തിയാകും. പിന്നെ ശ്രീകാര്യത്ത്‌ നളന്ദ പൂര്‍ത്തിയായി. ഉടന്‍ കസ്റ്റമേഴ്‌സിന്‌ കൈമാറും.മണ്‍വിളയില്‍ ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തിന്‌ സമീപം അമര്‍ വിസ്റ്റ എന്ന പാര്‍പ്പിടസമുച്ചയം ഒരുങ്ങുന്നു.15 നിലകളിലായി 72 അപ്പാര്‍ട്ട്‌മെന്റുകളാണുളളത്‌. കഴക്കൂട്ടത്ത്‌ പാംസ്‌ എന്ന പേരില്‍ 1.5 ഏക്കറില്‍ വില്ലാസമുച്ചയനിര്‍മ്മാണം പുരോഗമിക്കുന്നു. 18 വില്ലകളില്‍ 12 എണ്ണവും വിറ്റുപോയി. ചില വില്ലകളില്‍ കസ്‌റ്റമേഴ്‌സ്‌ താമസവും തുടങ്ങി. അവരുടെ ആവശ്യം അനുസരിച്ച്‌ ഓരോ വില്ലയും നിശ്ചിതസമയത്തിനുളളില്‍ പൂര്‍ത്തിയാക്കി നല്‍കുകയാണ്‌. മാര്‍ച്ചോടെ എല്ലാ വില്ലകളും കൈമാറും.

താല്‌പര്യമുണ്ടോ ഏതു വെല്ലുവിളിയും അതിജീവിക്കാം
നിങ്ങള്‍ ഏത്‌ രംഗത്തേക്കും സ്വന്തം താല്‌പര്യം കൊണ്ടാണ്‌ കടന്നുവരുന്നതെങ്കില്‍ ഒരു സമ്മര്‍ദ്ദവും പ്രശ്‌നമല്ല. റിയല്‍ എസ്റ്റേറ്റ്‌്‌ കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ എന്നല്ല ഏതു രംഗത്തും സമ്മര്‍ദ്ദമുണ്ട്‌. അത്‌ സ്‌ത്രീ-പുരുഷ ഭേദമില്ലാതെ നേരിടേണ്ടി വരുന്ന ഒന്നാണ്‌. താല്‌പര്യപൂര്‍വ്വം ഏത്‌ രംഗത്തേക്കിറങ്ങിയാലും എല്ലാ വെല്ലുവിളികളും സധൈര്യം അതിജീവിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകണം.

കുടുംബം
അച്ഛന്‍ അബ്ദീന്‍ ആര്‍മിയിലായിരുന്നു. പുനലൂര്‍ ശാസ്‌താംകോട്ട സ്വദേശിയാണ്‌. അമ്മ പത്തനാപുരം സ്വദേശിനിയും. ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതും ഹൈദരാബാദിലാണ്‌. അച്ഛന്‍ പിന്നീട്‌ ആര്‍മിയില്‍ നിന്ന്‌ രാജിവച്ച്‌ ഗള്‍ഫിലേക്ക്‌ പോയി. അമ്മയും ഞങ്ങളും ഹൈദരാബാദില്‍ തുടര്‍ന്നു. കേന്ദ്രീയവിദ്യാലയത്തിലാണ്‌ പഠിച്ചത്‌.പത്താം ക്ലാസ്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക്‌ വന്നു. ഞങ്ങള്‍ മലയാളം പഠിച്ചിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത്‌ കേന്ദ്രീയവിദ്യാലയമുളളതുകൊണ്ടാണ്‌ ഇവിടേക്ക്‌ മാറിയത്‌. ഭര്‍ത്താവ്‌ നിസാര്‍ അഹമ്മദ്‌, മക്കള്‍....... കുടുംബത്തിന്റെ പിന്തുണ
എല്ലായ്‌പ്പോഴുമുണ്ട്‌. ബിസിനസിലേക്കിറങ്ങുന്നവര്‍ക്ക്‌ എപ്പോഴും കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരൂ. എന്റെ കാര്യത്തില്‍ അതു വേണ്ടത്രയുണ്ട്‌. എല്ലാകാര്യങ്ങള്‍ക്കും ഹസ്‌ബന്‍ഡ്‌ സര്‍വ്വപിന്തുണയുമായി ഒപ്പമുണ്ട്‌.

ബിസിനസിലെ അടുത്ത തലമുറ
തീര്‍ച്ചയായും മക്കള്‍ക്ക്‌ മൂന്നുപേര്‍ക്കും ബിസിനസില്‍ താല്‌പര്യമുണ്ട്‌. ബിസിനസ്‌ ലൈഫ്‌സ്റ്റൈല്‍ പരിചയിച്ചാണവര്‍ വളരുന്നത്‌. ബാക്കിയൊക്കെ അവരുടെ തീരുമാനത്തിന്‌ വിടുന്നു.

പട്ടത്തിന്‌ തിലകക്കുറിയായി മെട്രോസ്‌ക്വയര്‍
പട്ടം മരപ്പാലത്തുളള മെട്രോസ്‌ക്വയര്‍ 13 നിലകളിലായി 52 അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അപ്പാര്‍ട്ടുമെന്റുകളുളള പാര്‍പ്പിടസമുച്ചയമാണ്‌. രണ്ട്‌ ബെഡ്‌റൂം ഉളള (2 ബിഎച്ച്‌കെ) അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ സ്‌ക്വയര്‍ ഫീറ്റിനനുസരിച്ച്‌ 56-60 ലക്ഷം രൂപവരെയും മൂന്ന്‌ ബെഡ്‌റൂം (3 ബിഎച്ച്‌കെ) അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ 69-83 ലക്ഷം വരെയുമാണ്‌ വില. സിമ്മിംഗ്‌പൂള്‍, എസി ജിം, പാര്‍ക്ക്‌്‌, 24ഃ7 സെക്യൂരിറ്റി, കോണ്‍ഫറന്‍സ്‌ ഹാള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്‌.

ടെക്‌നോപാര്‍ക്കിന്‌ സമീപം 38 ലക്ഷത്തിന്‌ അത്യാധുനിക അപ്പാര്‍ട്ട്‌മെന്റ്‌
ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിന്‌ സമീപം അമര്‍ വിസ്റ്റ എന്ന പാര്‍പ്പിടസമുച്ചയം തലയുയര്‍ത്തി നില്‍ക്കുന്നു. 15 നിലകളിലായി 72 അപ്പാര്‍ട്ട്‌മെന്റുകളാണുളളത്‌. 912 -938 സ്‌ക്വയര്‍ ഫീറ്റ്‌ റേഞ്ചില്‍ 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന്‌ 38 മുതല്‍ 40 ലക്ഷം രൂപ വരെയാണ്‌ വില.1051-1338 സ്‌ക്വയര്‍ഫീറ്റ്‌ റേഞ്ചില്‍ മൂന്ന്‌്‌ ബെഡ്‌റൂം (3 ബിഎച്ച്‌കെ) 50-57 ലക്ഷം വരെയാണ്‌ വില. ഷാനൂര്‍ ഹോംസ്‌ ഉടമകള്‍ വളരെ മുമ്പേ വാങ്ങിയിട്ട സ്ഥലമാണിത്‌. ബാധ്യതകളൊന്നുമില്ല. അതുകൊണ്ടുതന്നെ അഫോര്‍ഡബിള്‍ റേറ്റില്‍ ക്വാളിറ്റിയോടുകൂടി.കസ്‌റ്റമേഴ്‌സിന്‌ നല്‍കാനാവുന്നു. ഖജാരിയ ടൈല്‍സ്‌, ജാഗോയുടെ സാനിറ്ററിവെയര്‍, ഹാവല്‍സ്‌, തുടങ്ങി ഹൈക്വാളിറ്റി മെറ്റീരിയല്‍സാണ്‌ ഓരോ അപ്പാര്‍ട്ടുമെന്റും ഒരുക്കാനായി ഉപയോഗിക്കുന്നത്‌. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്‌ചയുമില്ല. കസ്‌റ്റമേഴ്‌സിന്റെ ആഗിംളില്‍ നിന്ന്‌ നോക്കിക്കണ്ടാണ്‌ ഓരോ കാര്യവും ചെയ്യുന്നത്‌. അവരുടെ കാശിന്‌ തക്ക മൂല്യമുളള പ്രൊഡക്ട്‌ അവര്‍ക്ക്‌ നല്‍കണം എന്നതിന്‌ ഷാനൂര്‍ ഹോംസ്‌ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.

ബിസിനസ്‌ എന്നത്‌ വളരെ വിശാലമായ ഒരു മേഖലയാണ്‌. ലോകം ഡിജിറ്റലിലേക്ക്‌ മാറിയതോടെ അതിന്റെ വ്യാപ്‌തി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. അതിന്‌ പരിധികളില്ലാതായി.

പേരമരവും അയല്‍ക്കാരും
പേരമരവും അതെച്ചൊല്ലി വഴക്കിടുന്ന അയല്‍ക്കാരും വലിയൊരു ജീവിത പാഠമാണ്‌ പകര്‍ന്നുതരുന്നതെന്ന്‌ അഞ്‌ജുമെന്‍(മിനി) പറയുന്നു. ഏത്‌ വിഷയത്തിലും വികാരപരമായി ഇടപെടുന്നവര്‍ ജീവിതവിജയം നേടാനുളള സാധ്യത പരിമിതമാണ്‌. വന്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ചവരെല്ലാം സമചിത്തതയോടെ പ്രശ്‌നങ്ങളെ നേരിട്ടവരാണ്‌. നിസ്സാരപ്രശ്‌നങ്ങളെ പോലും വികാരപരമായി സമീപിക്കുന്നവര്‍ ബിസിനസ്‌ രംഗത്തെന്നല്ല ഒരു മേഖലയിലും നേട്ടം കൈവരിക്കില്ല.

അന്ധമായ അനുകരണം വേണ്ട
ഏത്‌ മേഖലയിലായാലും ഒന്നാമന്മാരെ അനുകരിക്കുക എന്നത്‌ മനുഷ്യന്റെ സ്വഭാവമാണ്‌. നമ്മുടേത്‌ ഒരു മാര്‍ക്കറ്റിംഗ്‌ ലോകവുമാണ്‌. ഈ കമ്പോളവത്‌കൃത ലോകത്ത്‌ നാളെ ചൈന ഒരു സൂപ്പര്‍ പവറായി ഉയര്‍ന്നു വന്നു എന്നിരിക്കട്ടെ. അപ്പോള്‍ ചൈനക്കാരനെ അനുകരിക്കാനുളള പ്രവണത എല്ലാരാജ്യക്കാരിലും ഉണ്ടാകും.മാര്‍ക്കറ്റിംഗ്‌ ഭീമന്മാര്‍ ഡയറ്റ്‌ ഓഫ്‌ എ ചൈനീസ്‌ എന്ന ലേബലില്‍ അവര്‍ പാറ്റ കട്‌ലറ്റ്‌ ഇറക്കും. പാറ്റ എന്നു കേട്ടാല്‍ അറപ്പുളളവര്‍ പോലും ആ ഡയറ്റിന്റെ പിന്നാലെ പോയേക്കാം. അതാണ്‌ ലോകം. പക്ഷേ ഒരാളെ അനുകരിക്കുമ്പോള്‍ അയാളില്‍ നിന്ന്‌ എന്തൊക്കെ നമുക്ക്‌ സ്വീകാര്യമാണ്‌, എന്തൊക്കെ ഒഴിവാക്കണം എന്ന്‌ ചിന്തിക്കാന്‍ നാം പുതിയ തലമുറയെ പ്രാപ്‌തരാക്കണം. സമ്പൂര്‍ണ്ണമായ അനുകരണം നല്ല ഫലമല്ല ഉണ്ടാക്കുക.

Post your comments