Global block

bissplus@gmail.com

Global Menu

പുതു വർഷത്തിൽ പുതു നേട്ടങ്ങളുമായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈനേട്ടം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയര്‍ന്നത്. ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം. ......

നിലവില്‍ 5 ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിടുന്ന ആറാമത്തെ ഇന്ത്യന്‍ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ് കമ്പനികള്‍ക്ക് ഇതിന് മുന്‍പ് ഈ പൊന്‍കിരീടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 13.02 ലക്ഷം കോടി രൂപ തൊടും റിലയന്‍സിന്റെ വിപണി മൂല്യം. 12.05 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് റിലയന്‍സിന് തൊട്ടുപിന്നില്‍ അണിനിരക്കുന്നു. 8.75 ലക്ഷം കോടി രൂപയാണ് മൂന്നാം സ്ഥാനത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം. നേരത്തെ, ഡിസംബര്‍ പാദത്തില്‍ 2,930 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി അറ്റാദായം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള കണക്ക് പരിശോധിച്ചാല്‍ 65 ശതമാനം ഇടിവ് കമ്പനിക്ക് ലാഭത്തില്‍ സംഭവിച്ചു. ഇതേസമയം, എച്ച്ഡിഎഫ്‌സിയുടെ മൊത്തം പലിശ വരുമാനവും പ്രവര്‍ത്തന വരുമാനവും കഴിഞ്ഞ ത്രൈമാസപാദം കൂടി. 25 ശതമാനം വര്‍ധനവോടെ 4,000 കോടി രൂപയിലാണ് കമ്പനിയുടെ മൊത്തം പലിശ വരുമാനം എത്തിനില്‍ക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 4,190 രൂപയിലുമെത്തി.

വായ്പകളുടെ കാര്യത്തിലും എച്ച്ഡിഎഫ്‌സി 9.3 ശതമാനം വളര്‍ച്ച കുറിച്ചിട്ടുണ്ട്. 4.7 ലക്ഷം കോടി രൂപയാണ് വായ്പാ ഇനത്തില്‍ കമ്പനി കയ്യടക്കുന്നത്. വ്യക്തിഗത വായ്പ 10.5 ശതമാനവും വ്യക്തിയിതര വായ്പ 8 ശതമാനവും കൂടി. മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തിയിലും 9.3 ശതമാനം വര്‍ധനവ് കാണാം. ഇന്ത്യയില്‍ വ്യക്തിഗത ഭവന വായ്പാ മേഖല ഉണര്‍ന്ന സാഹചര്യമാണ് ഇപ്പോള്‍. കുറഞ്ഞ പലിശ നിരക്കും സ്ഥലവിലയിലെ തിരുത്തലുകളും ഭവന വായ്പകളുടെ ഡിമാന്‍ഡ് പതിയെ കൂട്ടുന്നു. ഇതേസമയം, നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ വൈകുന്നതും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മന്ദഗതിയിലായ വില്‍പ്പനയും ഭവന വായ്പകളുടെ പ്രചാരത്തിന് ചെറിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സ്ഥിതിവിശേഷം എച്ച്ഡിഎഫ്‌സിയുടെ ബിസിനസിനെ സ്വാധീനിക്കുന്നു.

Post your comments