Global block

bissplus@gmail.com

Global Menu

ഡബിൾ സെഞ്ച്വറിയുമായി ലുലു; തൃശ്ശൂരിനും കോട്ടയത്തിനും ഇനി ഷോപ്പിംഗ് കാലം

ലുലു ഗ്രൂപ്പ് 200-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ ആണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഗ്രൂപ്പിൻ്റെ ഈജിപ്തിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ആണിത്. ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോക്ടർ അലി മൊസെഹ്ലിയാണ് കയ്റോ അഞ്ചാം സെറ്റിൽമെൻ്റിലെ പാർക്ക് മാളിൽ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് . 2000- നവംബറിൽ ദുബായിൽ ഗിസൈസിൽ ആണ് ലുലുവിൻെറ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നത്. 11 വര്‍ഷങ്ങൾ കൊണ്ട് അഭിമാനകരമായ രീതിയിൽ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ലോകമെമ്പാടും വ്യാപിയ്ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നും എളിയ രീതിയിൽ ആരംഭിച്ച് ഇരുനൂറാമത് ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. . ''മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ രംഗത്ത് നിർണ്ണായകമായ ഒരു പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ അവസരത്തിൽ ജി.സി.സി.യിലെയും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളോടും അധികൃതരോടും നന്ദി പറയുന്നു. '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. കൂടാതെ ഈ കോമേഴ്സ് പ്രവർത്തനങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ന് 27,000 ലധികം മലയാളികൾ ഉൾപ്പെടെ 58,000 ത്തോളം ആളുകൾ വിവിധ രാജ്യങ്ങളിൽ ലുലുവിൽ ജോലി ചെയ്യുന്നു. യു.എസ്, യു.കെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക്, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്.

കേരളത്തിലേക്കും പ്രവർത്തനം വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ലുലു. കോട്ടയം, തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. അത് കൂടാതെ കളമശ്ശേരിയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം, കൊച്ചിയിലെ മത്സ്യ സംസ്കരണ കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, ബാഗ്ലൂർ, ലക് നോ എന്നിവിടങ്ങളിലെ ലുലു മാൾ നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.

Post your comments