Global block

bissplus@gmail.com

Global Menu

ജാക്ക് മായെ പുറത്താക്കി ചൈനീസ് സംരഭക നേതാക്കളുടെ പട്ടിക

ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍നിന്ന് ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ ആലിബാബ സ്ഥാപകന്‍ ജാക് മായെ ഒഴിവാക്കി.  രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതില്‍ പ്രധാന പങ്കാളിത്തം വഹിച്ച വ്യവസായികളെ പ്രശംസിക്കുന്ന ഒന്നാം പേജ് റിപ്പോര്‍ട്ടില്‍ നിന്നാണ് ജാക്ക് മായെ ഒഴിവാക്കിയത്. ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസാണ് ജാക്ക് മായെ ഒഴിവാക്കിയത്.

മൊബൈല്‍ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയില്‍ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹുവായ് ടെക്‌നോളജീസിന്റെ റെന്‍ ഷെങ്‌ഫെയ്, ഷവോമി കോര്‍പ്പറേഷന്റെ ലീ ജന്‍, ബിവൈഡിയുടെ വാങ് ചുവാന്‍ഫു എന്നിവരും പട്ടികയിലുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലായിരുന്നു. ഈ അടുത്താണ് ഗ്രാമീണ ഓണ്‍ലൈന്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ എന്തുകൊണ്ടാണ് അദ്ദേഹം മാസങ്ങളോളം മാറി നിന്നതെന്ന് വിശദീകരിച്ചിരുന്നില്ല. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതിനുപിന്നാലെയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24മുതല്‍ അദ്ദേഹത്തെ കാണാതായത്. വിമര്‍ശനത്തിനുപിന്നാലെ ചൈനീസ് റെഗുലേറ്റര്‍മാര്‍ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യണ്‍ ഡോളര്‍ ഐപിഒ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയുംചെയ്തു.  ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായ മാ 2019ല്‍ ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം നിലവില്‍ കമ്പനിയുടെ ഉപദേഷ്ടാവാണ്. 

Post your comments