Global block

bissplus@gmail.com

Global Menu

ആമസോണിനെയും പിടിയിലാക്കി ഇ.ഡി

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനുമേല്‍ പിടിമുറുക്കി സര്‍ക്കാര്‍. മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കുപിന്നാലെയാണ് നടപടി. 

സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു. കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രീപ്പ് റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസ് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് വിറ്റതുമായി ബന്ധപ്പെട്ടുള്ള കരാറിനെ ആമസോണ്‍ എതിര്‍ത്തിരുന്നു. 

സിങ്കപൂരിലെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവും ആമസോണിന് നേടാനായി. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പ്-റിലയന്‍സ് കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച വ്യവഹാരം വിവിധകോടതികളില്‍ തുടരുന്നതിനെടായാണ് ഇ.ഡിയുടെ നടപടി. 

Post your comments