Global block

bissplus@gmail.com

Global Menu

പൊതുമേഖലാ വ്യവസായങ്ങളുടെ സുവര്‍ണ്ണകാലം

പൊതുമേഖലാ വ്യവസായങ്ങളുടെ സുവര്‍ണ്ണകാലം
കേരളത്തെ സംബന്ധിച്ച്‌ തകര്‍ന്നടിഞ്ഞ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു കഴിഞ്ഞ നാലരവര്‍ഷക്കാലം. അവഗണനയും കെടുകാര്യസ്ഥതയും സ്ഥാപനങ്ങളെ പാടേ തകര്‍ത്ത, അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കാതെ തൊഴിലാളികള്‍ കഷ്ടപ്പെട്ടിരുന്ന കാലത്താണ്‌ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്‌. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും ഒപ്പം സംസ്ഥാനത്തിന്‌ മുതല്‍ക്കൂട്ടായ പൊതുമേഖലയുടെ സംരക്ഷണത്തിനും അടിയന്തരവും അനിവാര്യവുമായ നടപടികള്‍ വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. ഫലമോ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 132 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖല വ്യവാസായ സ്ഥാപനങ്ങള്‍ ഇന്ന്‌ 3149 കോടി രൂപ വിറ്റുവരവുളളതായി മാറിയിക്കുന്നു. 2015-16 ല്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 132 കോടി രൂപ. 2016-17 ല്‍ ഈ നഷ്ടം 81 കോടിയായി കുറച്ചു. 2017-18 ല്‍ 5.11 കോടിയും 2018-19 ല്‍ 8.26 കോടിയും ലാഭം.2015-16 ല്‍ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം ലാഭത്തില്‍. 2016-17 ലും 2017-18 ലും 13 എണ്ണം ലാഭം. 2018-19 ല്‍ 12 ഉം 2019-20 ല്‍ 15 ഉം സ്ഥാപനങ്ങള്‍ ലാഭത്തില്‍.
വ്യവസായ വകുപ്പിന്‌ കീഴിലെ 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2018-19 സാമ്പത്തികവര്‍ഷം 3443 കോടി രൂപയുടെ റെക്കോഡ്‌ വിറ്റുവരവുണ്ടാക്കി. 2019-20 ല്‍ 3149 കോടിയും.നേരത്തെ നഷ്ടത്തിലായിരുന്ന 19 സ്ഥാപനങ്ങള്‍ 2018-19 ല്‍ നഷ്ടം കുറച്ചു. എട്ട്‌ കമ്പനികള്‍ ലാഭം വര്‍ദ്ധിപ്പിച്ചു.
2007-08 സാമ്പത്തിക വര്‍ഷത്തിന്‌ ശേഷം ആദ്യമായി കേരള ഇലക്ട്രിക്കല്‍ അലൈഡ്‌ എഞ്ചിനീയറിങ്‌ കമ്പനി ലാഭത്തിലെത്തി. പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ലാഭത്തിലേക്ക്‌്‌ ഉയര്‍ന്ന അഞ്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളെ പറ്റി ചുവടെ:

കെ എം എം എല്‍
� പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം. 2018-19 ല്‍ 163.29 കോടി ലാഭം. 829.89 കോടി വിറ്റുവരവ്‌. 2017-18 ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമായ 181.11 കോടി. 2015- 2016 ല്‍ 3.24 കോടി മാത്രമായിരുന്നു ലാഭം. 2019-20 ല്‍ 42.03 കോടി ലാഭം.

� 2015-16 ല്‍ വിറ്റുവരവ്‌ 515 കോടി. 2019-20 ല്‍ 711 കോടിയായി. 2018-19 ല്‍ 830 ഉം 2017-18 ല്‍ 723 ഉം കോടി.

� കമ്പനിയുടെ ചരിത്രത്തിലെ മികച്ച ഉത്‌പാദനക്ഷമത കൈവരിച്ചു. കരിമണലില്‍ നിന്ന്‌ ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ '-ഫ്രോത്ത്‌ ഫ്‌ളോട്ടേഷന്‍'- നടപ്പാക്കി.

� എല്‍. പി. ജിക്കു പകരം എല്‍. എന്‍. ജി ഇന്ധനമാക്കി. ഇത്‌ ഉത്‌പാദനച്ചെലവ്‌ കുറയ്‌ക്കാന്‍ സഹായിച്ചു.

� അസംസ്‌കൃത വസ്‌തുവായ കരിമണല്‍ കണ്ടെത്താന്‍ തോട്ടപ്പള്ളിയില്‍ നിന്നടക്കം മണ്ണ്‌ നീക്കം ചെയ്യാന്‍ അനുമതി നല്‌കി. ഇത്‌ അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമം ഇല്ലാതാക്കി. ഒപ്പം കുട്ടനാട്‌ മേഖലയെ വെള്ളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷിച്ചു.

� 70 ടണ്‍ ഉത്‌പാദന ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ്‌ പ്രവര്‍ത്തനം തുടങ്ങി. 50 കോടി രൂപ ചെലവിലാണ്‌ പദ്ധതി പൂര്‍ത്തിയാക്കിയത്‌. പ്രതിദിനം 63 ടണ്‍ ഓക്‌സിജനാണ്‌ വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ വേണ്ടത്‌. വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌്‌ പുറത്തു നിന്ന്‌ ഓക്‌സിജന്‍ വാങ്ങുന്നത്‌ ഒഴിവാക്കാനായതോടെ 10 കോടിയോളം രൂപയുടെ ലാഭമാണ്‌ പ്രതീക്ഷിക്കുന്നത്‌. വൈദ്യുതി ഉപയോഗത്തിലടക്കം കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനും ആകും.

� വ്യാവസായിക ആവശ്യത്തിന്‌ പുറമെ ഏഴ്‌ ടണ്‍ ദ്രവീകൃത ഓക്‌സിജനും ഉത്‌പാദിപ്പിക്കുന്നു. ഇത്‌ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നല്‌കുന്നുണ്ട്‌. പ്രതിദിനം 6.5- 7 ടണ്‍ ദ്രവീകൃത ഓക്‌സിജനാണ്‌ ഇവിടെ ഉല്‌പാദിപ്പിക്കുന്നത്‌. ഇവ സംഭരിക്കാന്‍ 100 ടണ്‍ ശേഷിയുള്ള ടാങ്കും സജ്ജീകരിച്ചിട്ടുണ്ട്‌. ഓക്‌സിജന്‍ നല്‌കാന്‍ ലൈസന്‍സുള്ള കൊച്ചിയിലെ മനോരമ ഓക്‌സിജന്‍, കോഴിക്കോട്ടെ ഗോവിന്ദ്‌ ഓക്‌സിജന്‍, ഇനോക്‌സ്‌ എയര്‍പ്രൊഡക്‌റ്റ്‌സ്‌ എന്നീ സ്ഥാപനങ്ങള്‍ മുഖേനയാണ്‌ വിതരണം. ടണിന്‌ 11,700 രൂപ നിരക്കിലാണ്‌ വില്‌പന.

�നവീകരണത്തിന്റെ ഭാഗമായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡില്‍ (കെഎംഎംഎല്‍) പുതിയ ഫില്‍ട്ടര്‍ ആന്റ്‌ ഡ്രയര്‍ യൂണിറ്റ്‌ സ്ഥാപിക്കുന്നു. 65 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുത്തന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 5 ടിപിഎച്ച്‌ (ടണ്‍ പെര്‍ അവര്‍) പ്രഷര്‍ ഫില്‍ട്ടര്‍ ആന്റ്‌ സ്‌പിന്‍ ഫ്‌ളാഷ്‌ ഡ്രയര്‍ യൂണിറ്റ്‌ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഉത്‌പാദന ചെലവില്‍ പ്രതിവര്‍ഷം 12 കോടി രൂപയോളം ലാഭമുണ്ടാകും.

�കെഎംഎംഎല്ലിലെ പ്രധാന ഉത്‌പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ്‌ പിഗ്മെന്റ്‌ നിര്‍മ്മാണത്തിലെ പിഗ്മെന്റ്‌ പൂര്‍ത്തീകരണ ഘട്ടത്തിലാണ്‌ ഫില്‍ട്ടര്‍- ഡ്രൈയിംഗ്‌ പ്രക്രിയകളുടെ ആവശ്യം. സ്ലറി രൂപത്തിലുള്ള ടൈറ്റാനിയം ഡയോക്‌സൈഡില്‍ നിന്ന്‌ ജലാംശം നീക്കം ചെയ്യുന്നതിനാണ്‌ ഫില്‍ട്ടര്‍ ആന്‍ഡ്‌ ഡ്രയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌. നിലവിലെ ടണല്‍ ഡ്രയര്‍ ഡ്രം ഫില്‍ട്ടര്‍ സംവിധാനത്തിന്റെ ഊര്‍ജ്ജക്ഷമത കുറഞ്ഞതും 2004 ല്‍ കമ്മീഷന്‍ ചെയ്‌ത ഫില്‍ട്ടര്‍-ഡ്രയര്‍ സംവിധാനത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ്‌ പുതിയ 5 ടിപിഎച്ച്‌ പ്രഷര്‍ ഫില്‍ട്ടര്‍ ആന്‍ഡ്‌ സ്‌പിന്‍ ഫ്‌ളാഷ്‌ ഡ്രയര്‍ സ്ഥാപിക്കുന്നത്‌.

�നിലവിലെ ടണല്‍ ഡ്രയര്‍ ഡ്രം ഫില്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കാന്‍ മണിക്കൂറില്‍ ഏഴ്‌ ടണ്‍ സ്റ്റീം ആവശ്യമാണ്‌. പുതിയ പ്രഷര്‍ ഫില്‍ട്ടര്‍ ആന്റ്‌ സ്‌പിന്‍ ഫ്‌ളാഷ്‌ ഡ്രയര്‍ യൂണിറ്റ്‌ എല്‍എന്‍ജി/എല്‍പിജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കും. ഉല്‍പാദന ചെലവില്‍ ഗണമ്യമായ കുറവ്‌ ഉണ്ടാക്കാം എന്ന്‌ മാത്രമല്ല മണിക്കൂറില്‍ 7000 ലിറ്റര്‍ ജലവും ഇന്ധനവും ലാഭിക്കാനുമാകും. ഒരു ടണ്‍ പിഗ്മെന്റ്‌ നിര്‍മ്മിക്കുമ്പോള്‍ 4000 ലിറ്റര്‍ ജലമാണ്‌ ഇങ്ങനെ ലാഭിക്കാനാകുന്നത്‌. മെയ്‌ന്റനന്‍സ്‌ ചെലവ്‌ കുറവാണ്‌ എന്നതും പുതിയ സംവിധാനത്തിന്റെ സൗകര്യമാണ്‌.

ടിസിസി
� 2015-16 ല്‍ 25.36 കോടി നഷ്ടത്തിലായിരുന്നു. 2019-20 ല്‍ 55.87 കോടിയാണ്‌ ലാഭം. 2018-19 ല്‍ 256.25 കോടി രൂപയുടെ വിറ്റുവരവും 35.79 കോടി രൂപയുടെ ലാഭവും. 2017-18 ല്‍ 241 കോടിയായിരുന്നു വിറ്റുവരവ്‌. 35.04 കോടി ലാഭവും. നാല്‌ വര്‍ഷം മുമ്പ്‌ ആകെ ആസ്‌തി ഇല്ലാതായി പ്രതിസന്ധിയിലായിരുന്നു.

� കാസ്റ്റിക്‌ സോഡ പ്ലാന്റ്‌, കാസ്റ്റിക്‌ കോണ്‍സെന്‍ട്രേഷന്‍ യൂണിറ്റ്‌, ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ സിന്തസിസ്‌ യൂണിറ്റ്‌ എന്നിവ തുടങ്ങി. കാസ്റ്റിക്‌ സോഡ കയറ്റുമതി തുടങ്ങി.

ട്രാവന്‍കൂര്‍ ടൈറ്റാനിയം
� 2018-19 ല്‍ 207.62 കോടി വിറ്റുവരവും 18.37 കോടി ലാഭവും. 2017-18 ല്‍ വിറ്റുവരവ്‌ 172.11 കോടിയും ലാഭം 18.31 കോടിയുമായിരുന്നു. 2011 മുതല്‍ 16 വരെ നഷ്ടത്തിലായിരുന്നു.

� ഇലക്ട്രിക്ക്‌ വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന്‌ ആവശ്യമായ ലിഥിയം ടൈറ്റാനേറ്റ്‌ ഉത്‌പാദിപ്പിച്ചു. ലിഥിയം ടൈറ്റാനേറ്റ്‌ ബാറ്ററി ഉത്‌പാ ദിപ്പിക്കാനുള്ള ബൃഹദ്‌പദ്ധതി ഉടന്‍ തുടങ്ങും.

� റോഡ്‌ മാര്‍ക്കിങ്ങ്‌ പെയിന്റ്‌, അയണ്‍ ഓക്‌സൈഡ്‌, ജിപ്‌സം, ബ്രിക്ക്‌, ഇന്റര്‍ലോക്ക്‌ ടൈല്‍ എന്നീ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കി. 2019 ല്‍ മികച്ച മലിനീകരണ നിയന്ത്രണത്തിനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം ലഭിച്ചു.

� കൊവിഡ്‌-19 ന്റെ പശ്ചാത്തലത്തില്‍ 'ബ്രേക്ക്‌ ദി ചെയിന്‍' കാമ്പയിനിന്റെ ഭാഗമായി ചെലവ്‌ കുറഞ്ഞ രീതിയില്‍ ഹാന്‍ഡ്‌്‌ സാനിറ്റൈസര്‍ ഉത്‌പാദിപ്പിച്ചു. തനതായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഹാന്‍ഡ്‌ സാനിറ്റൈസറും വാഷ്‌ റൂം ലോഷനും നിര്‍മ്മിച്ചു. 'ടൈ - സെക്യൂര്‍' എന്ന ട്രേഡ്‌ നാമത്തില്‍ ഹാന്‍ഡ്‌ സാനിറ്റൈസറും ലിക്വിഡ്‌ സോപ്പും വാഷ്‌റൂം ലോഷനും വിപണിയില്‍ എത്തിച്ചു. ദിനംപ്രതി അയ്യായിരം ലിറ്റര്‍ വരെ ഉത്‌പാദന ശേഷിയില്‍ ഹാന്‍ഡ്‌ സാനിറ്റിസര്‍ പ്ലാന്റ്‌ സ്ഥാപിച്ചു.

� കമ്പനിയിലെ ഉപോത്‌പന്നമായ ചുവന്ന ജിപ്‌സം ഉപയോഗിച്ച്‌ ഇഷ്ടികകള്‍ പരീക്ഷണാര്‍ത്ഥം നിര്‍മ്മി ച്ചു. കടല്‍ക്ഷോഭത്തിന്‌ തടയിടാന്‍ നിര്‍മ്മി ച്ച ജിപ്‌സം ബ്ലോക്കുകളുടെ പരീക്ഷണം വിജയകരം. 46 ശതമാനം ചുവന്ന ജിപ്‌സവും 36 ശതമാനം മണലും 18 ശതമാനം സിമന്റും ചേര്‍ത്താണ്‌ ദീര്‍ഘകാലം ഈടുനില്‌ക്കു്‌ന്ന ജിപ്‌സം ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നത്‌.

� കമ്പനി നിര്‌മ്മിുക്കുന്ന ജിപ്‌സം ബ്ലോക്കുകള്‍ റെയില്വെന പ്ലാറ്റ്‌ഫോം, റോഡ്‌, ഗൃഹനിര്‌മ്മാാണം എന്നിവയ്‌ക്ക്‌ ഉപയോഗ്യമായ രീതിയില്‍ വികസിപ്പിച്ച എടുക്കാന്‍ നടപടിയുണ്ട്‌. ഇല്‌മനൈറ്റ്‌ സ്ലഡ്‌ജ്‌ ഉപയോഗിച്ച്‌ കമ്പനി ഇഷ്ടികകളും ഹോളോ ബ്രിക്‌സും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ഇതുപയോഗിച്ച്‌ ഇന്റര്‍ലോക്ക്‌ ടൈലുകള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി ഇപ്പോള്‍ നിര്‍മ്മാണഘട്ടത്തിലാണ്‌.

കെഎസ്‌ഡിപി
�സംസ്ഥാന പൊതുമേലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ 2015-16 ല്‍ 4.98 കോടി രൂപ നഷ്ടത്തിലായിരുന്നു. 2019-20 ല്‍ 7.13 കോടിയെന്ന റെക്കോഡ്‌ ലാഭം നേടി. 2018-19 ല്‍ 2.75 കോടിയും 2017-18 ല്‍ 2.12 കോടിയും ലാഭം.
� 2015-16 ല്‍ 26.77 കോടിയായിരുന്നു വിറ്റുവരവ്‌. 2019-20 ല്‍ 53.76 കോടിയായി. ഈ വര്‍ഷം ഡിസംബര്‍ വരെ 100 കോടിയുടെ വിറ്റുവരവ്‌ നേടാനായി.
�കൊവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്‌ വലിയ പിന്തുണ നല്‍കിയ സ്ഥാപനമാണ്‌ കെഎസ്‌ഡിപി. സാനിറ്റൈസറിന്റെ വില വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കെഎസ്‌ഡിപിയുടെ വിപണി ഇടപെടല്‍ സഹായകമായി.സാനിറ്റൈസര്‍ നിര്‍മ്മിച്ച്‌ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാക്കി. 18 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഇതുവരെ നിര്‍മിച്ചു.

� ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. 2017-18 ല്‍ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റ്‌ സ്ഥാപിച്ചു. 2018-19 ല്‍ നോണ്‍ ബീറ്റാലാക്ടം മരുന്ന്‌ നിര്‍മ്മാണ പ്ലാന്റ്‌ കമ്മീഷന്‍ ചെയ്‌തു. പാരസെറ്റമോള്‍ മാത്രം നിര്‍മ്മിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്‌സ്‌, ഇഞ്ചക്ഷന്‍ മരുന്നുകള്‍, അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. കാന്‍സര്‍ മരുന്ന്‌ ഉടന്‍ പുറത്തിറക്കും.

� സ്ഥാപനത്തിന്റെ ലാബിന്‌, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ടെസ്റ്റിംഗ്‌ ആന്‍ഡ്‌ കാലിബ്രേഷന്‍ ലബോറട്ടറീസ്‌ (എന്‍ എ ബി എല്‍) അംഗീകാരം ലഭിച്ചു. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്ട്‌ (സി ഒ പി പി) അംഗീകാരം.

� അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവര്‌ക്കാപയുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ ഉത്‌പാദിപ്പിച്ചു. മനുഷ്യരില്‍ പരിശോധനകള്‍ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

�പുതിയ മരുന്നുകളുടെ ഉല്‍പാദനത്തിന്റെ ഭാഗമായി കൗണ്‍സില്‍ ഓഫ്‌ സൈന്റിഫിക്ക്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസേര്‍ച്ചുമായി (സിഎസ്‌ഐആര്‍) ധാരണാപത്രം ഒപ്പുവെച്ചു. പതിനഞ്ച്‌ പുതിയ മരുന്നുകള്‍ക്കുള്ള ഫോര്‍മുല വികസിപ്പിച്ചെടുക്കുന്നതിനാണ്‌ ധാരണാപത്രം. വികസിപ്പിച്ചെടുത്ത ഫോര്‍മുല ഉപയോഗിച്ച്‌ കെഎസ്‌ഡിപി വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉത്‌പാദിപ്പിക്കും.കേരളാ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലിസ്റ്റിലുള്ള മരുന്നുകളാണ്‌ നിര്‍മിക്കുക. ഇതുവഴി പൊതുജനാരോഗ്യ മേഖലയില്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാകും. പൊതുവിപണിയില്‍ വലിയ വിലവരുന്ന മരുന്നുകളാണ്‌ ഇവ.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അത്യാധുനിക മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളതാണ്‌ കെഎസ്‌ഡിപിയിലെ മരുന്ന്‌ നിര്‍മ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോണ്‍ ബീറ്റാലാക്ടം പ്ലാന്റുകള്‍. പ്രതിവര്‍ഷം 280 കോടി ടാബ്ലറ്റുകളും, 63 കോടി ക്യാപ്‌സൂളുകളും, 13.8 ലക്ഷം ലിറ്റര്‍ ലായനി മരുന്നുകളും, 4.23 കോടി ഒ.ആര്‍.എസ്‌ മരുന്നുകളും, 2.91 കോടി ആന്റിബയോട്ടിക്‌ ഇന്‍ജക്ഷന്‍ മരുന്നുകളും ഉത്‌പാദിപ്പിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക്‌ ശേഷിയുണ്ട്‌. പുതിയ മരുന്നുകളുടെ വികസനം സാധ്യമാകുന്നതോടെ ഈ പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. പൂര്‍ണ്ണ ഉത്‌പാദനക്ഷമത കൈവരിക്കാനുമാകും.

കെ എ എല്‍
സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ഇച്ഛാശക്തിയുടെ ഉദാഹരണമാണ്‌ വാഹന നിര്‍മ്മാണ രംഗത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ്‌ ലിമിറ്റഡിന്റെ (കെഎഎല്‍) വികസനക്കുതിപ്പ്‌.

� കേരള നീം ജി എന്ന പേരില്‍ ഇലക്ട്രിക്‌ ഓട്ടോ റിക്ഷ നിര്‍മ്മിച്ചു. ഇ-വാഹനം നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനം. വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങി. സംസ്ഥാനത്ത്‌ ഇതുവരെ 17 ഓളം ഡീലര്‍മാരാണ്‌ വിവിധ ജില്ലകളിലായി ഉള്ളത്‌. കേരളത്തിലെ പത്താമത്തെ ഷോറൂം കണ്ണൂര്‍ തോട്ടടയില്‍ ഉദ്‌ഘാടനം ചെയ്‌തു. വില്‍പന, സര്‍വീസ്‌, ചാര്‍ജ്ജിങ്‌ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഉടന്‍ തന്നെ ഷോറൂമുകള്‍ തുറക്കും. തമിഴ്‌നാട്‌, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്‌ , ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലും നീം ജിക്ക്‌ വിതരണക്കാര്‍ തയ്യാറാവുകയാണ്‌. ഇതര രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്‌, ലാവോസ്‌ എന്നിവിടങ്ങളില്‍ ഷോറൂം തുടങ്ങാനുള്ള അന്വേഷണം വന്നിട്ടുണ്ട്‌. നേപ്പാളിലേക്ക്‌ 33 ഇ -ഓട്ടോകള്‍ കയറ്റിയയച്ചു. ഒരു വര്‍ഷം കൊണ്ട്‌ 500 ഇ- ഓട്ടോ റിക്ഷകള്‍ നേപ്പാളില്‍ കയറ്റിയയക്കാം എന്നാണ്‌ പ്രതീക്ഷ. ബംഗ്ലാദേശ്‌, ശ്രീലങ്ക, കെനിയ തുടങ്ങിയ ഇടങ്ങളിലേക്കും കയറ്റിയയക്കാന്‍ ചര്‍ച്ച തുടരുന്നു.

� ഇ- സ്‌കൂട്ടര്‍, ഇ-ഗുഡ്‌സ്‌ ഓട്ടോ, അഞ്ച്‌ സീറ്റുള്ള ഇ- റിക്ഷാ എന്നിവയും കെഎഎല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്‌. ഇ ബസ്‌ നിര്‌മ്മാ ണത്തിന്‌ നടപടികള്‍ പുരോഗമിക്കുന്നു. ഐ എസ്‌ ആര്‍ ഒയ്‌ക്ക്‌ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‌കാന്‍ നവീന മെഷീന്‍ഷോപ്പ്‌ സജ്ജമാക്കി. അടച്ചുപൂട്ടലിന്റെ വക്കിലായിരിക്കുമ്പോഴാണ്‌ തിരിച്ചുവരവ്‌.

� സര്‍വ്വീസ്‌ സംബന്ധിച്ചും വില്‌പ്പ്‌ന സംബന്ധിച്ചും ഉള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി.
� വില്‌പന നടത്തുന്ന ആദ്യ 500 ഇ-ഓട്ടോകള്‍ക്ക്‌ സബ്‌സിഡി നല്‌കാന്‍ സര്‍ക്കാര്‍പദ്ധതി ഉണ്ട്‌. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ആളുകള്‍ക്ക്‌ തൊഴില്‍ സംരംഭം ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായി 100 ഓട്ടോകള്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ കോര്‍പറേഷന്‍ വാങ്ങുന്നു. ഇവയ്‌ക്ക്‌ സര്‍ക്കാര്‍ സബ്‌സിഡിയും നല്‌കും.


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി ബാധ്യത തീര്‍ത്ത്‌ 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. പാലക്കാട്‌ പ്രതിരോധ പാര്‍ക്ക്‌ അടക്കം ഒമ്പത്‌ വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ 31ന്‌ മുമ്പ്‌ നടത്തും.


കുടുംബശ്രീ സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ എന്റര്‍പ്രണര്‍ഷിപ്പ്‌ പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും. 10,000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ്‌ ഓഫീസുകള്‍കൂടി സ്‌മാര്‍ട്ടാക്കും. ഗെയില്‍ പൈപ്പ്‌ ലൈന്‍ കൊച്ചി-മംഗലാപുരം റീച്ച്‌ ജനുവരി മാസത്തിലും കൊച്ചി-പാലക്കാട്‌ റീച്ച്‌ ഫെബ്രുവരി മാസത്തിലും നടക്കും. കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം ഫെബ്രുവരിയില്‍ നടക്കും.

ഒന്നാം 100 ദിന പരിപാടിയില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. 100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട്‌ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌.

 

Post your comments