Global block

bissplus@gmail.com

Global Menu

ഗൂഗിളിനെയും വിശ്വസിക്കാൻ പറ്റാതായോ?

ഒട്ടുമിക്ക കാര്യങ്ങളിലും ഗൂഗിളിനെ വിശ്വസിക്കുന്നവരാണ് ഈ നൂറ്റാണ്ടിലെ ശരാശരി മനുഷ്യര്‍. ഫേസ്ബുക്കിന്റെ വിശ്വാസ്യത കുറച്ച് കാലം മുമ്പ് തന്നെ പലര്‍ക്കും നഷ്ടപ്പെടുയും ചെയ്തിരുന്നു. എന്നാലും ലോകത്തിലെ വമ്പന്‍മാരായ രണ്ട് ഐടി ഭീമന്‍മാര്‍ ചേര്‍ന്ന് ഇത്രയും വലിയൊരു 'ചതി' ചെയ്യുമെന്ന് ലോകം ഒരിക്കലും കരുതിയിരിക്കില്ല. ഫേസ്ബുക്കും ഗൂഗിളും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്ന്. ഒറ്റനോട്ടത്തില്‍ എതിരാളികള്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് അമേരിക്കയിലെ ആന്റി ട്രസ്റ്റ് അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...

പരസ്പരം മത്സരിക്കുന്ന രണ്ട് എതിരാളികള്‍ എന്ന രീതിയില്‍ ആണ് ഗൂഗിളിനേയും ഫേസ്ബുക്കിനേയും ലോകം കാണുന്നത്. സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ ഫേസ്ബുക്കും സെര്‍ച്ച് എന്‍ജിനുകളുടെ കാര്യത്തില്‍ ഗൂഗിളും ഏറെ മുന്നില്‍ ആണ്. ഫേസ്ബുക്ക് പോലെ ആളുകളെ നിറയ്ക്കുന്ന ഒരു സോഷ്യല്‍ മീഡിയ എന്നത് ഗൂഗിളിന് ഇതുവരെ സാധ്യമായിട്ടും ഇല്ല. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ ഒരു രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങളുടെ പൊതു എതിരാളികളേയും സാധാരണക്കാരായ ഉപയോക്താക്കളേയും എല്ലാം ബാധിക്കുന്ന ഒന്നായിരുന്നു ഈ ധാരണ എന്നാണ് അമേരിക്കയിലെ ആന്റ് ട്രസ്റ്റ് അന്വേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ഈ രഹസ്യ ധാരണയിലൂടെ രണ്ട് കമ്പനികളും പ്രതിവര്‍ഷം എണ്ണായിരം കോടി ഡോളര്‍ വരെ തട്ടിയെടുത്തിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2018 മുതലാണത്രെ ഈ രഹസ്യ ധാരണയില്‍ ഗൂഗിളും ഫേസ്ബുക്കും ഏര്‍പ്പെട്ടത്. എന്തായാലും ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്ത് വരും എന്നാണ് കരുതുന്നത്.ഉപയോക്താക്കളുടെ ഡാറ്റ തന്നെയാണ് ഇരുകൂട്ടരും ദുരുപയോഗം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളും ഫേസ്ബുക്കും, അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ സേവനങ്ങള്‍ ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കും. അപ്പോള്‍ എത്രപേരുടെ ഡാറ്റകള്‍ ഇവരുടെ കൈവശം എത്തിയിരിക്കും എന്നതും ഊഹിക്കാവുന്നതാണ്.

ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും സേവനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമാണ്. രണ്ട് കൂട്ടരും തങ്ങളുടെ സേവനങ്ങള്‍ സൗജന്യമാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നും ഉണ്ട്. പരസ്യത്തിലൂടെയാണ് തങ്ങള്‍ നടത്തിപ്പിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എന്നും രണ്ട് കൂട്ടരും പറയുന്നുണ്ട്.

ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും സേവനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമാണ്. രണ്ട് കൂട്ടരും തങ്ങളുടെ സേവനങ്ങള്‍ സൗജന്യമാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നും ഉണ്ട്. പരസ്യത്തിലൂടെയാണ് തങ്ങള്‍ നടത്തിപ്പിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എന്നും രണ്ട് കൂട്ടരും പറയുന്നുണ്ട്. എന്നാല്‍ ഗൂഗിളിന്റെ ഓഫര്‍ സ്വീകരിച്ച് ഫേസ്ബുക്ക് ഒതുങ്ങുകയായിരുന്നു എന്നാണ് 10 സ്റ്റേറ്റ് അറ്റോര്‍ണിമാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിളും ഫേസ്ബുക്കും അല്ലാതെ, ഇരുപതിലേറെ കമ്പനികളുണ്ടായിരുന്നു ആ സഖ്യത്തില്‍ എങ്കിലും, ഫേസ്ബുക്കിനായിരുന്നു ഏറ്റവും മികച്ച പ്രതിഫലം കിട്ടിയിരുന്നത് എന്ന് ആരോപണമുണ്ട്.

Post your comments