Global block

bissplus@gmail.com

Global Menu

എയര്‍ടെല്ലിനെ തളയ്ക്കാൻ പതിനെട്ടാമത്തെ അടവുമെടുത്ത് ജിയോ

എയര്‍ടെല്ലുമായുള്ള മത്സരം മുറുകിയതോടെ പുതിയ അടവുമായി രംഗത്തുവന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കണം; ഇതിനായി പുതിയ വില കുറഞ്ഞ ഡാറ്റ പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. 11 രൂപയ്ക്ക് 1 ജിബി 4ജി ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ജിയോയുടെ പുതിയ തീരുമാനം. അടിസ്ഥാന പ്ലാനിന്റെ കാലാവധി തീരുംവരെ 1 ജിബി ഡാറ്റ ആനുകൂല്യം നേടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

നേരത്തെ, 800 എംബി ഡാറ്റ ആയിരുന്നു 11 രൂപയ്ക്ക് ജിയോ നല്‍കിയിരുന്നത്. 11 രൂപയ്ക്ക് പുറമെ 21 രൂപ, 51 രൂപ, 101 രൂപ ഡാറ്റ പ്ലാനുകളും ജിയോ സമര്‍പ്പിക്കുന്നുണ്ട്. 21 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. 51 രൂപയുടെ പ്ലാനില്‍ 6 ജിബിയും 101 രൂപയുടെ പ്ലാനില്‍ 12 ജിബിയും അധിക ഡാറ്റ കമ്പനി ഉറപ്പുവരുത്തുന്നു. ഈ പ്ലാനുകള്‍ക്ക് കാലാവധിയില്ലെന്നതാണ് മറ്റൊരു സവിശേഷത. അതായത് ഡാറ്റ തീരുംവരെ ഉപയോക്താവിന് ആനുകൂല്യങ്ങള്‍ ലഭിക്കും.

നേരത്തെ, ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്ന പ്രീപെയ്ഡ് പ്ലാനുകളില്‍ ചിലത് കമ്പനി പിന്‍വലിച്ചിരുന്നു. 99 രൂപ, 297 രൂപ, 153 രൂപ, 594 രൂപ പ്ലാനുകള്‍ നിര്‍ത്തലാക്കിയവയില്‍പ്പെടും. യഥാക്രമം 3 ജിബി, 14 ജിബി, 28 ജിബി, 56 ജിബി ഡാറ്റ ആനുകൂല്യങ്ങളാണ് മേല്‍പ്പറഞ്ഞ പ്ലാനുകളില്‍ ജിയോ നല്‍കിയിരുന്നത്. എന്തായാലും ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ പ്ലാനുകള്‍ ഇപ്പോഴും ലഭ്യമാണ്.

3 ജിബി ഡാറ്റ ആനുകൂല്യം 75 രൂപയുടെ പ്ലാനിലുണ്ട്. 125 രൂപയുടെ പ്ലാനില്‍ 14 ജിബി ഡാറ്റ ലഭിക്കും. 155 രൂപയുടെ പ്ലാനില്‍ 28 ജിബിയും 185 രൂപയുടെ പ്ലാനില്‍ 56 ജിബിയും ഡാറ്റ ആനുകൂല്യമാണ് കമ്പനി ഉറപ്പുവരുത്തുന്നത്. ഈ പ്ലാനുകളുടെയെല്ലാം കാലാവധി 28 ദിവസമാണ്. പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്ന 444 രൂപയുടെ പ്ലാനും ജിയോയ്ക്കുണ്ട്. മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്ന പ്ലാനുകളെ അപേക്ഷിച്ച് തങ്ങളുടെ 444 പ്ലാന്‍ ഏറെ ആദായപ്രദമാണെന്ന് ജിയോതന്നെ പറയുന്നു.

Post your comments