Global block

bissplus@gmail.com

Global Menu

ജിയോ മാർട്ടും വാട്‌സാപ്പും കൈകോർക്കുന്നു

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്‌സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.  

അതിവേഗവളര്‍ച്ചയുള്ള ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയില്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളിയാകും. 2025ഓടെ 1.3 ലക്ഷം കോടി ഡോളര്‍മൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍മേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. ഇതിനകം രാജ്യത്തെ ഏറ്റവും വലിയ ഓഫ്‌ലൈന്‍ റീട്ടെയിലറായി റിലയന്‍സ് മാറിക്കഴിഞ്ഞു.

വാട്‌സാപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം ആദ്യഘട്ടത്തില്‍ 200 നഗരങ്ങളില്‍ ജിയോമാര്‍ട്ട് പ്രവര്‍ത്തനംതുടങ്ങി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെതന്നെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമില്‍ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതിനുപിന്നാലെയായിരുന്നു ഇത്. 

Post your comments