Global block

bissplus@gmail.com

Global Menu

സ്‌പിന്നിംഗ്‌ മില്‍ മേഖലയുടെ രക്ഷകന്‍ - ഇ.പി.ജയരാജൻ

സംസ്ഥാനത്ത്‌ അന്യംനിന്നുപോകുന്ന അവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന സ്‌പിന്നിംഗ്‌ മില്‍ മേഖലയെ ത്വരിതവും സമയോചിതവുമായ പുനരുദ്ധാരണ നടപടികളിലൂടെ വളര്‍ച്ചയുടെ പാതയിലെത്തിച്ചതിന്റെ ക്രെഡിറ്റ്‌ വ്യവസായമന്ത്രി ഇ.പി.ജയരാജന്‌ സ്വന്തം. ഈ പരമ്പരാഗതമേഖലയുടെ സ്വന്തം നാട്ടില്‍ നിന്നുളള ജനപ്രതിനിധിയെന്ന നിലയിലും സംസ്ഥാനത്തെ വ്യവസായമന്ത്രിയെന്ന നിലയിലും അദ്ദേഹം മികവുറ്റ പ്രവര്‍ത്തനമാണ്‌ സ്‌പിന്നിംഗ്‌ മില്‍ മേഖലയെ കരകയറ്റുന്നതിനായി കാഴ്‌ചവെച്ചത്‌. 17 സ്‌പിന്നിംഗ്‌ മില്ലുകളാണ്‌ കേരളത്തിലുളളത്‌. വൈവിധ്യവത്‌ക്കരണത്തിലൂടെയും ആധുനികവത്‌ക്കരണത്തിലൂടെയും ഇവയെല്ലാം തിരിച്ചുവരവിന്റെ പാതയിലാണ്‌. സ്‌പിന്നിംഗ്‌ മില്‍ മേഖലയ്‌ക്കായുളള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും നിലവിലെ പുരോഗതിയും ചുവടെ:

�ആറ്‌ സ്‌പിന്നിങ്‌ മില്ലുകള്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചു. കേരള സ്‌റ്റേറ്റ്‌ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ (കെ.എസ്‌.ടി.സി.) കീഴിലുള്ള രണ്ട്‌ മില്ലുകളും നാല്‌ സഹകരണ സ്‌പിന്നിങ്‌ മില്ലുകളും 2020 നവംബര്‍ മാസം പ്രവര്‍ത്തന ലാഭം കൈവരിച്ചു.മലബാര്‍ സ്‌പിന്നിങ്‌ ആന്റ്‌ വീവിങ്‌ മില്‍ 8.5 ലക്ഷം രൂപയുടെയും ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ്‌്‌ 2.1ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭമാണ്‌ കൈവരിച്ചത്‌.ആലപ്പുഴ സ്‌പിന്നിങ്‌ മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തന ലാഭം നവംബറില്‍ സ്വന്തമാക്കി.മാല്‍കോടെക്‌സ്‌, പ്രിയദര്‍ശിനി മില്ലുകളും പ്രവര്‍ത്തനലാഭം നേടി.

� മലപ്പുറം സഹകരണ സ്‌പിന്നിങ്‌ മില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ പ്രവര്‍ത്ത നലാഭം നേടി. നവംബറില്‍ ലാഭവും സ്വന്തമാക്കി.

� കേരള സ്റ്റേറ്റ്‌ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പടറേഷന്‍ ലിമിറ്റഡിനു കീഴിലുള്ള കോമളപുരം സ്‌പിന്നിങ്‌ ആന്റ്‌ വീവിങ്‌ മില്‍, ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍, പിണറായി ഹൈടെക്‌ വീവിങ്ങ്‌ മില്‍ എന്നിവിടങ്ങളില്‍ ഉത്‌പാദനം ആരംഭിച്ചു.

� കണ്ണൂര്‍ സഹകരണ സ്‌പിന്നിങ്‌ മില്ലിനും, ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലിനും ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷന്‍.

� മലബാര്‍ സ്‌പിന്നിംഗ്‌ ആന്റ്‌ വീവിംഗ്‌ മില്‍സ്‌, മാല്‍കോടെക്‌സ്‌, കണ്ണൂര്‍ സഹകരണ സ്‌പിന്നിങ്‌്‌ മില്‍, ട്രിവാന്‍ഡ്രം സ്‌പിന്നിംഗ്‌ മില്‍ എന്നിവര്‍ നൂല്‍ കയറ്റുമതി ആരംഭിച്ചു.

� മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലുകള്‍ എന്‍സിഡിസി സഹകരണത്തോടെ നവീകരിച്ചു. കൊല്ലം മില്ലുകളില്‍ ആധുനികവത്‌ക്കരണം അവസാന ഘട്ടത്തില്‍.

� ആലപ്പുഴയിലെ കോമളപുരം സ്‌പിന്നിങ്‌ മില്ലിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.നോണ്‍ വോവണ്‍ ഫാബ്രിക്‌ യൂണിറ്റിന്റെ്‌ ശിലാസ്ഥാപനവും നടത്തി.

� ആലപ്പുഴ സഹകരണമില്ലിന്റെ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായി.

� കെ എസ്‌ ടി സി അംഗണവാടി ടീച്ചര്‍മാര്‍ക്ക്‌ ഓവര്‌ക്കോട്ട്‌ തയ്യാറാക്കി കൊടുക്കുന്നു. ശിശു വികസന വകുപ്പില്‍ നിന്ന്‌ 5 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു.
� സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കുള്ള നൂല്‍ സ്‌പിന്നിങ്ങ്‌മില്ലുകള്‍ നല്‌കി.21 ലക്ഷം കിലോ ഉത്‌പ്പാദനം

� വൈവിധ്യവത്‌്‌ക്കരണത്തിന്റെ ഭാഗമായി ഓരോ സ്‌പിന്നിങ്‌മില്ലിലും ഗാര്‍മെന്റ്‌ യൂണിറ്റുകള്‍ എന്ന ആശയം നടപ്പാക്കുകയാണ്‌. വസ്‌ത്ര നിര്‍മ്മാറണരംഗത്തേക്ക്‌ കടക്കുകയും സ്വന്തമായി വിപണി കണ്ടെത്തുകയുമാണ്‌ പദ്ധതി. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരം നല്‌കുക കൂടിയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഓരോ മില്ലിലും 100 പേര്‍ക്ക്‌ ഇത്തരത്തില്‍ തൊഴില്‍ നല്‍കാനാകുമെന്നാണ്‌ പ്രതീക്ഷ.

� കണ്ണൂര്‍ നാടുകാണിയില്‍ ടെക്‌സ്റ്റയില്‍ ഡൈയിംഗ്‌ ആന്റ്‌ പ്രിന്റിംഗ്‌ യൂണിറ്റിന്റെ ശിലാസ്ഥാപനം നടത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ പ്രിന്റിംഗ്‌ മെഷീന്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും.

� കൊവിഡ്‌ പശ്ചാത്തലത്തില്‍ മാസ്‌ക്‌ , സുരക്ഷാ മാസ്‌ക്‌ നിര്‍മ്മാണങ്ങളില്‍ കെ എസ്‌ ടി സി പങ്കാളികളായി. കുറഞ്ഞ വിലയ്‌ക്ക്‌ മാസ്‌ക്‌ വിപണിയില്‍ എത്തിച്ചു.ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുവായ നോണ്‍ വോവന്‍ ഫാബ്രികിന്റെ നിര്‍മ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനവും നടത്തി.
 

Post your comments