Global block

bissplus@gmail.com

Global Menu

ഇന്ത്യയിലെത്തി ടെസ്‌ല

ലോക കോടീശ്വരന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ ടെസ് ല ബെംഗളുരുവില്‍ പ്രവര്‍ത്തനം തുടങ്ങി.  ടെസ് ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ടെസ് ലയുടെ സബ്‌സിഡിയറി കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ്   ഓഫീസ് ആരംഭിച്ചത് . എന്നാൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്തായിരിക്കും എന്ന് വ്യക്തമല്ല. 
 

ബെംഗളൂരുവിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) ലാവെല്ലെ റോഡിലുള്ള വിലാസത്തിലാണ് കമ്പനി രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. ജനുവരി എട്ടിനാണ് രജിസ്ട്രേഷൻ നടത്തിയത്. 2021 ൽ ടെസ്‌ല കാറുകൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കർണാടക നയിക്കുമെന്നും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ ഗവേഷണ-വികസന യൂണിറ്റുമായി പ്രവർത്തനം ആരംഭിക്കുമെന്നും. എലോൺ മസ്കിനെ ഇന്ത്യയിലേക്കും കർണാടകയിലേക്കും സ്വാഗതം ചെയ്യുന്നതായും കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു. കമ്പനി ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, അവർ ഇവിടെ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് കർണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ ചൊവ്വാഴ്ച പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥാപനവുമായി നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സ്ഥാപനത്തിന് എല്ലാത്തരം പിന്തുണയും നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വൈഭവ് തനേജ, വെങ്കിട്ടരംഗം ശ്രീരാം, ഡേവിഡ് ജോന്‍ ഫീന്‍സ്റ്റീന്‍ എന്നിവരെ കമ്പനിയുടെ ഡയറക്ടര്‍മാരായി നിയമിക്കുകയുംചെയ്തിട്ടുണ്ട്. 
ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരപട്ടികയില്‍ ഈയിടെയാണ് ഇലോണ്‍ മസ്‌ക് ഒന്നാമനായത്. ടെസ് ലയുടെ ഓഹരിവിലയില്‍ ഒരുവര്‍ഷത്തിനിടെ വന്‍കു...

 

Post your comments