Global block

bissplus@gmail.com

Global Menu

ഇന്ത്യൻ സൂചികകൾ മികച്ച നേട്ടത്തിൽ

ഇന്ത്യൻ സൂചികകൾ ജനുവരി 4 ന് മികച്ച നേട്ടം കൈവരിച്ചു. നിഫ്റ്റി 14,100ന് മുകളിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 09:16ന് സെൻസെക്സ് 236.65 പോയിൻറ് അഥവാ 0.49 ശതമാനം ഉയർന്ന് 48,105.63 ൽ എത്തി. നിഫ്റ്റി 74.40 പോയിൻറ് അഥവാ 0.53 ശതമാനം ഉയർന്ന് 14,092.90 ൽ എത്തി. ഏകദേശം 1374 ഓഹരികൾ മുന്നേറി, 223 ഓഹരികൾ ഇടിഞ്ഞു, 50 ഓഹരികൾക്ക് മാറ്റമില്ല.

റിലയൻസ് ഓഹരികൾ രാവിലെ സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തി. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണീലിവ‍ർ, ടിസിഎസ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. കമ്പനിയിലെ ഓഹരി സർക്കാർ വിൽക്കാൻ ‌പോകുന്നുവെന്ന വാർത്തയെത്തുടർന്ന് ജനുവരി 4 ന് ബെൽ ഓഹരി വില 7 ശതമാനം ഉയർന്നു.

പെട്രോളിയം, തുകൽ, സമുദ്ര ഉൽ‌പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇടിവിനെ തുടർന്ന് രാജ്യത്തിന്റെ കയറ്റുമതി 0.8 ശതമാനം കുറഞ്ഞ് 26.89 ബില്യൺ ഡോളറിലെത്തി. വാണിജ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമാണിത്. ഡിസംബർ 25 ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 290 മില്യൺ ഡോളർ കുറഞ്ഞ് 580.841 ബില്യൺ ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു

Post your comments