Global block

bissplus@gmail.com

Global Menu

പിഒഎസ് ടെര്‍മിനൽ ഇനി സ്മാര്‍ട്ട്ഫോണിലും

റൂപെയും ആര്‍ബിഎല്‍ ബാങ്കുമായി ചേര്‍ന്ന് ഇന്ത്യയിലെ വ്യാപാരികള്‍ക്കായി പുതിയ പേയ്മെന്റ് മാര്‍ഗമായ 'റൂപെ പിഒഎസ്' അവതരിപ്പിച്ചു.  റൂപെ കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്പര്‍ശന രഹിതമായി ഇടപാടുകള്‍ നടത്താം. എന്‍പിസിഐ മുഖേനയാണ് പദ്ധതി. റൂപ്പെ പിഒഎസ് വ്യാപാരികളുടെ സ്മാര്‍ട്ട്ഫോണുകള്‍ പിഒഎസ് ടെര്‍മിനലുകളായി മാറ്റാൻ സഹായിക്കും. വ്യാപാരികള്‍ക്ക് 5,000 രൂപവരെയുള്ള പേയ്മെന്റുകള്‍ വളരെ എളുപ്പത്തില്‍ എന്‍എഫ്സി സാധ്യമായ മൊബൈല്‍ ഫോണുകളിലൂടെ നടത്താം.

വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പേ നിയര്‍ബൈ ആപ്പ് അപ്ഡേറ്റ് ചെയ്ത് പേയ്മെൻറ് സ്വീകരിക്കുന്ന ടെര്‍മിനലുകളാക്കി മാറ്റാം. റൂപെ പിഒഎസിലൂടെ ഉള്‍പ്രദേശത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ക്ക് പോലും സ്മാര്‍ട്ട്ഫോണിലൂടെ കോൺടാക്ട്‍ലെസ് ഇടപാടുകള്‍ നടത്താം.

വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പേനിയര്‍ബൈ ആപ്പ് അപ്ഡേറ്റ് ചെയ്ത് പേയ്മെന്റ് സ്വീകരിക്കുന്ന ടെര്‍മിനലുകളാക്കി മാറ്റാം. റൂപെ പിഒഎസിലൂടെ ഉള്‍പ്രദേശത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ക്ക് പോലും സ്മാര്‍ട്ട്ഫോണിലൂടെ ഇടപാടുകള്‍ നടത്താം. അധിക മൂലധനമൊന്നും ഇല്ലാതെയാണ് റൂപെ പിഒഎസ് വ്യാപാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നത്. 

പൈലറ്റായി റൂപെ പിഒഎസിലൂടെ റൂപെ എന്‍സിഎംസിയുടെ ഓഫ്ലൈന്‍ ഇടപാടുകളും സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. അതോടെ ഓണ്‍ലൈനിലും ഓഫ്ലൈനിലും കാര്‍ഡ് പേയ്മെന്റ് സാധ്യമാകും. 200 രൂപയില്‍ താഴെയുള്ള പേയ്മെന്റുകള്‍ക്ക് പ്രത്യേക അനുമതിയൊന്നും വേണ്ട.

Post your comments