Global block

bissplus@gmail.com

Global Menu

തകര്‍പ്പൻ പുതുവൽസര ഓഫറുമായി ആമസോൺ

ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി തകര്‍പ്പൻ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ. മെഗാ സാലറി ഡേയ്സ് എന്ന പേരിലാണ് പ്രത്യേക വിൽപ്പന പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങൾ,ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് എല്ലാം ആമസോൺ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനം വരെയാണ് ഓഫര്‍ ലഭിയ്ക്കുക.

സ്പോർട്സ് വെയറുകൾ, ഓട്ടോമൊബൈൽ ആക്സസസറീസ്, തുടങ്ങിയവയ്ക്കുമുണ്ട് ഓഫർ. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് ഉത്സവകാല ഓഫറുകൾ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിയ്ക്കും.10 ശതമാനം കിഴിവാണ് ലഭിയ്ക്കുക. ഇഎംഐയിൽ സാധനങ്ങൾ വാങ്ങുന്നവര്‍ക്കും ഓഫര്‍ ബാധകമാകും.

ജനുവരി ഒന്നു മുതൽ മൂന്നു വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ഉത്സവകാല വിൽപ്പന. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് എല്ലാം ഓഫർ ലഭ്യമാണ്. സാംസങ്, എൽജി, വേൾപൂൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഓഫര്‍ ലഭിക്കും. ഗോദറേജ് ഉത്പന്നങ്ങൾക്കും ഓഫർ ബാധകമാണ്. സോണി, ജെബി തുടങ്ങിയവയുടെ ഹെഡ്സെറ്റ്കൾക്കും ഉണ്ട് തകർപ്പൻ ഓഫർ. എയർകണ്ടീഷണറുകൾക്ക് 55 ശതമാനം വരെ ഓഫർ ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത് ടിവി സെറ്റുകൾക്ക് 30 ശതമാനം വിലക്കുറവിൽ ലഭിക്കും

Post your comments