Global block

bissplus@gmail.com

Global Menu

തൊഴിലാളി ക്ഷേമം നിർവഹിക്കുന്ന കമ്പനികൾക്ക്‌ ദുബായിൽ അവാർഡ്

ദുബായ്: തൊഴിലാളി ക്ഷേമ തത്പരരായ കമ്പനികൾക്ക് ദുബായ് ഭരണകൂടത്തിന്റെ അംഗീകാരം. സമഗ്രമായ മൂല്യനിര്‍ണത്തിലുടെ പോയിന്റ് അടിസ്ഥാനത്തിൽ കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായത്തിനു തഖ്ദീര്‍ അവാർഡ് എന്നാണ് പേരിട്ടിരിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ നിര്‍മാണ കമ്പനികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. വരും വർഷങ്ങളിൽ ഫ്രീ സോണ്‍ ഫാക്ടറികളെയും അവാർഡ് പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അറിയുന്നു.

ഈ മേഖലയിൽ ദുബായിൽ 283 കമ്പനികളും അഞ്ചു ലക്ഷത്തിലധികം തൊഴിലാളികളുമാണുള്ളത്. നൂറിലധികം തൊഴിലാളികളുള്ള കമ്പനികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 

Post your comments