Global block

bissplus@gmail.com

Global Menu

ബസിന്റെ റൂട്ടും സമയവും അറിയാ‍ൻ പുത്തൻ ആപ്പ് ഒരുക്കി കെഎസ്ആർടിസി

ബസിന്റെ റൂട്ടും സമയവും സ്ഥലവും അറിയാ‍ൻ ഇനി ഡിപ്പോയിലേക്ക് ഫോൺ വിളിച്ച് ചോദിക്കേണ്ടതില്ല. കെഎസ്ആർടിസി ബസ് സർവീസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഈ ആപ്പ് ഉപയോഗിച്ച് യാത്രക്കാർ അറിയാനാകും.

ഒക്ടോബറിൽ ആണ് ‘എന്റെ കെഎസ്ആര്‍ടിസി' (Ente KSRTC) എന്ന പേരിലുള്ള ആപ്പ് കെഎസ്ആർടിസി പുറത്തിറക്കിയത്. മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ആപ്പ് പുറത്തിറക്കിയത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ജനുവരിയിൽ പുതിയ ആപ് പുറത്തിറക്കും. ബസിന്റെ റൂട്ട്, സ്റ്റോപ്പ്, സമയം തുടങ്ങിയ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുന്ന ആപ്പ് ആണ് കെഎസ്ആർടിസി പുറത്തിറക്കുക. പ്രാദേശിക റൂട്ടുകളടക്കം വ്യക്തമാക്കുന്ന ആപ്പ് ആണ് വികസിപ്പിച്ചെടുക്കുന്നത്. ആപ്പ് പുറത്തിറക്കുന്നതിനൊപ്പം ബസ് സർവീസിൽ ജിപിഎസും ഘടിപ്പിക്കും. ഇതുവഴി ബസ് എവിടെ എത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാ‍ർക്ക് അറിയാനാകും.

ലോഗിന്‍ ചെയ്തും അല്ലാതെയും ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. ഇതുകൂടാതെ പിഎന്‍ആര്‍ എന്‍ക്വയറി, ടിക്കറ്റ് കാന്‍സലേഷന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. എന്റെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ ആപ്പിനൊപ്പം കെഎസ്ആര്‍ടിസി ജനത സര്‍വീസ്, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് എന്നിവയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

എല്ലാവിധ ആധുനിക പേയ്‌മെന്റ് സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമായുള്ള ‘അഭി ബസ്’ എന്ന കമ്പനിയാണ് കെഎസ്ആര്‍ടിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആപ്പിന്റെ ഉപയോഗം സൗകര്യപ്രദവും ലളിതമാവുമാണ്.ഇതേ സംവിധാനത്തിന്റെ തന്നെയാണ് ആപ്പും തയാറാക്കിയിരിക്കുന്നത്.

Post your comments