Global block

bissplus@gmail.com

Global Menu

ബാന്ദ്രയിൽ സീഫുഡ് രുചിയൊരുക്കി ശിൽപ്പാ ഷെട്ടി

മുംബൈിലെ ബാന്ദ്ര വെസ്റ്റിലാണ് ബാസ്റ്റിയൻ റെസ്റ്റോറൻറ്.  ഒന്നിലധികം ബിസിനസുകൾ ശിൽപ്പഷെട്ടി നോക്കി നടത്തുന്നുണ്ട്. ഭര്‍ത്താവ് ഒരു ബിസിനസ്കാരനാണ് എന്നതും ബിസിനസ് ലാഭകരമായി കൊണ്ടുനടക്കാൻ താരത്തിന് സഹായകരമായിട്ടുണ്ട്. സ്പാ ചെയിൻ, മുംബൈ ഊബര്‍ ക്ലാസിക് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ ശിൽപ്പയുടെ ഉടമസ്ഥതയിൽ ആണ്. യൂറോപ്യൻ ശൈലിയിലെ ക്ലബ് റോയൽറ്റി ഇതൊക്കെ ശിൽപ്പാ ഷെട്ടിയുടെ പ്രശസ്ത ബിസിനസുകളാണ്. ഇവ കൂടാതെ റെസ്റ്ററൻറ് രംഗത്തുമുണ്ട് താരത്തിന് നിക്ഷേപം.

സീ ഫുഡാണ് ബാസ്റ്റിയൻെറ ഹൈലൈറ്റ്.വൈവിധ്യമാര്‍ന്നു മെനു, മികച്ച സര്‍വീസ്, സീ ഫുഡ് രുചിപ്പെരുമ എന്നിവയെല്ലാം ബാസ്റ്റിയൻ ഭക്ഷണ പ്രേമികളുടെ ഇഷ്ട ഇടമാക്കി മാറ്റിയിട്ടുണ്ട്. വലിയ കടൽ ‍ഞണ്ട് വെറൈറ്റികൾ ആണ് പ്രധാന ആകര്‍ഷണം. കോക്ക്ടെയിൽ ഉൾപ്പെടെ ലഭ്യമാണ്.

ശിൽപ്പാ ഷെട്ടി 50 ശതമാനം തുകയാണ് ഈ ബിസിനസിൽ മുതൽ മുടക്കിയിരിക്കുന്നത്. ബാസ്റ്റിയൻ ഹോസ്പിറ്റാലിറ്റി സര്‍വീസസിലാണ് ശിൽപ്പാ ഷെട്ടിയ്ക്ക് നിക്ഷേപം. കമ്പനിയ്ക്ക് മറ്റ് ഇടങ്ങളിലും പ്രീമിയം റെസ്റ്റോറൻറുകൾ ഉണ്ട്. വൺ സ്ട്രീറ്റ് ഓവര്‍ എന്ന ബ്രാൻഡിലെ റെസ്റ്റോറൻറുകൾ ഉദാഹരണം.

ലക്ഷ്വറി ഹൈ എൻഡ് റെസ്റ്റോറൻറ് ആണ് ബാസ്റ്റിയൻ. ലക്ഷ്വറി ഹൈ എൻഡ് റെസ്റ്റോറൻറ് ആണ് ബാസ്റ്റിയൻ. റെസ്റ്റോറൻറിൻെറ ഇൻറീരിയറിനുമുണ്ട് ഒട്ടേറെ പ്രത്യേകതകൾ. പുതിയതായി ലക്ഷ്വറിയ്ക്ക് പ്രാധാന്യം നൽകി ഇൻറിരിയറിലും ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വുഡൻ ഫര്‍ണിച്ചറുകളും രാജകീയ ഷാൻഡ്‍ലിയറുകളും ഒക്കെ റെസ്റ്റോറൻറിന് പെര്‍ഫെക്ട് ലക്ഷ്വറി ലുക്ക് നൽകുന്നു.

സീഫുഡ് റസ്റ്റോറൻറ് ആയതിനാൽ പ്രത്യേക തീമിലും കളിറിലുമാണ് റെസ്റ്റോറൻറ് സജ്ജീകരിച്ചിരിയ്ക്കുന്നത്. 8,000 സ്ക്വയര്‍ഫീറ്റിലാണ് ആധുനിക ശൈലിയിൽ റെസ്റ്റോറൻറ് തീര്‍ത്തിരിയ്ക്കുന്നത്. 100 കണക്കിന് രുചിവൈവിധ്യങ്ങളും ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിയ്ക്കുന്നു

Post your comments