Global block

bissplus@gmail.com

Global Menu

3ഡി ടച്ച് ഇല്ല, ആപ്പിളിന്‍റെ ഐപാഡ് എയര്‍ 3 മാര്‍ച്ചിലെത്തും

ന്യു ഡൽഹി: ആപ്പിളിന്‍റെ ഐപാഡ് എയര്‍ 3ഡി അടുത്ത വര്‍ഷം വിപണിയിലെത്തും. എന്നാല്‍ നേരത്തെ കേട്ടതുപോലെ 3ഡി ടച്ച് സവിഷേശതയോട് കൂടിയാവില്ല എയര്‍ 3ഡി എത്തുക. കമ്പനിക്കുള്ളിലെ ചില നിര്‍മാണ പ്രശ്നങ്ങള്‍ കാരണമാണ് 3ഡി ടച്ച് തത്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ഐപാഡ് എയര്‍ 3 പുറത്തിറക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. കൂടാതെ രണ്ടാം തലമുറ ആപ്പിള്‍ വാച്ചുകള്‍ക്കൊപ്പം നാലിഞ്ച് ഐ ഫോണും രംഗത്തിറക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. ആപ്പിള്‍ പ്രെഡിക്ഷനുകള്‍ക്ക് വിദഗ്ദ്ധനായ കെജിഐ സെക്യൂരിറ്റീസ് അനലിസ്റ്റ് നിങ് ചി കുവോ പറയുന്നു.

അടുത്ത വര്‍ഷം ഏപ്രില്‍ മുതലാകും രണ്ടാം തലമുറ വാച്ചുകള്‍ വില്‍പ്പനയ്ക്കായെത്തുക. പുതിയ ക്യാമറ, സ്ലീപ് ട്രാക്കിങ്, ഹെല്‍ത്ത് സെന്‍സര്‍ ടെക്നോളജീസ് എന്നിവയില്‍ ഏതെങ്കിലും  ഒരു സാങ്കേതിക വിദ്യയോടെയാവും വാച്ച് ഉപഭോക്താക്കളിലെത്തുന്നത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ആപ്പിള്‍ തങ്ങളുടെ ഒന്നാം തലമുറ വാച്ചുകളുമായി രംഗപ്രവേശനം ചെയ്തത്. ഇതിന് തൊട്ടുപിറകെ തന്നെ ഭാവിയിലേക്കുള്ള വാച്ചുകള്‍ക്കായുള്ള ടെക്നോളജികള്‍ ആപ്പിള്‍ വികസിപ്പിച്ചു തുടങ്ങിയിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. 

Post your comments