Global block

bissplus@gmail.com

Global Menu

ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള ഗ്ലോബല്‍ വിപ്ലവത്തില്‍ പങ്കുചേര്‍ന്ന് ഗോദ്റെജ് ആന്‍ഡ് ബോയ്സ്

ബിസിനസും സുസ്ഥിരതയും കൈകോര്‍ത്ത് പോവുന്നത് അംഗീകരിച്ച് ഗോദ്റെജ് ആന്‍ഡ് ബോയ്സ് എംഎഫ്ജി കമ്പനി ലിമിറ്റഡ്, കാര്യക്ഷമമായ ഊര്‍ജ ഉപയോഗത്തിന്, ഗ്ലോബല്‍ ഇപി100 സംരംഭത്തില്‍ പങ്കാളികളായി തങ്ങളുടെ പതിജ്ഞാബദ്ധത പ്രഖ്യാപിച്ചു. 

അലയന്‍സ് ടു സേവ് എനര്‍ജിയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് ഗ്രൂപ്പാണ് ഇപി100 സംരംഭത്തെ നയിക്കുന്നത്.

2030ല്‍ (എഫ്വൈ 17 ബേസ്ലൈന്‍), ഊര്‍ജ ഉല്‍പാദനക്ഷമത ഇരട്ടിയാക്കുമെന്നും എനര്‍ജി മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) നടപ്പിലാക്കുമെന്നും ഗോദ്റെജ് ആന്‍ഡ് ബോയ്സ് പ്രതിജ്ഞ ചെയ്യുന്നു. ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ കൈക്കൊള്ളുക, കാര്യക്ഷമമല്ലാത്ത പദ്ധതികള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങി ഉല്‍പാദന പ്ലാന്റുകളിലുടനീളമുള്ള വിവിധ കാര്യക്ഷമത നടപടികളിലൂടെ കമ്പനി അതിന്റെ ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന് നിരന്തരമായ ശ്രമങ്ങളും നടത്തുന്നുണ്ട്. 

2030ല്‍ കാര്‍ബണ്‍ തീവ്രത 60% കുറയ്ക്കാനാണ് ഗോദ്റെജ് ആന്‍ഡ് ബോയ്സ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബിസിനസുകളിലുടനീളം കുറഞ്ഞ കാര്‍ബണ്‍ രീതികള്‍ പിന്തുടരുന്നതിന് കമ്പനി വിവിധ നടപടികള്‍ സ്വീകരിക്കും.2030 ല്‍ ഓര്‍ഗനൈസേഷനിലുടനീളം ഊര്‍ജ മാനേജ്മെന്റ് സിസ്റ്റം (എന്‍എംഎസ്) പ്രയോഗത്തില്‍ വരുത്തുക,ഊര്‍ജ സംരക്ഷണ നടപടികളും കാര്യക്ഷമത പരിപാടികളും നടപ്പിലാക്കുക,പുനരുപയോഗ ഊര്‍ജത്തിന്റെ തോത് വര്‍ധിപ്പിക്കുക ഊര്‍ജ കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍ തെരഞ്ഞെടുക്കുക

Post your comments