Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ ഇടപാടുകളിലെ പിഴവ്​; ഈ ബാങ്കിന്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ

ഡിജിറ്റൽ ഇടപാടുകളുടെ വിപുലീകരണത്തിന്​ ഒരുങ്ങുന്ന എച്ച്​.ഡി.എഫ്​.സിക്ക്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ. പുതിയ ഡിജിറ്റൽ വിപുലീകരണം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ്​ ഉത്തരവ്​. കഴിഞ്ഞ മാസത്തെ ഡാറ്റ സെൻററിലുണ്ടായ പിഴവിനെ തുടർന്നാണ്​ നടപടി. ഡിസംബർ രണ്ടിനാണ്​ ആർ.ബി.ഐ ഇതുസംബന്ധിച്ച ഉത്തരവ്​ കൈമാറിയത്​. ഇൻറർനെറ്റ്​ ബാങ്കിങ്​, മൊബൈൽ ബാങ്കിങ്​, പേയ്​മെൻറ്​ യൂട്ടിലിറ്റി എന്നിവയിൽ കഴിഞ്ഞ രണ്ട്​ വർഷങ്ങളായി ചില പ്രശ്​നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ നിയന്ത്രണം. നവംബർ 21ന്​ വൈദ്യൂതി നിലച്ചത്​ മൂലം എച്ച്​.ഡി.എഫ്​.സിയുടെ പ്രൈമറി ഡാറ്റ സെൻററിൽ പ്രശ്​നമുണ്ടായിരുന്നു. ഇതും നടപടിക്ക്​ കാരണമായതായാണ്​ സൂചന. എച്ച്​.ഡി.എഫ്​.സി തന്നെയാണ്​ നടപടി വിവരം അറിയിച്ചത്​.

Post your comments