Global block

bissplus@gmail.com

Global Menu

പേടിഎമ്മിലെ ഓഹരി ചൈനീസ് കമ്പനി വിറ്റേക്കും, ഇന്ത്യ-ചൈന സംഘർഷം കാരണമെന്ന് സൂചന

ചൈനീസ് ഫിന്‍ടെക് ഭീമനായ ആന്റ് ഗ്രൂപ്പ് ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിലെ ഓഹരികള്‍ വില്‍ക്കാനുളള നീക്കത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുളള ചൈനയുടെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റ് ഗ്രൂപ്പിന് പേടിഎമ്മിലുളള 30 ശതമാനം ഓഹരികള്‍ വില്‍പന നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് സൂചന.

എത്ര രൂപയുടെ ഓഹരി കൈമാറ്റമാണ് ആലോചിക്കുന്നത് എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മാത്രമല്ല ആന്റ് ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി ഓഹരി വില്‍പനയ്ക്കുളള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 16 ബില്യണ്‍ ഡോളര്‍ മൂല്യമുളള പേടിഎമ്മില്‍ ആന്റ് ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം 4.8 ബില്യണ്‍ ഡോളറാണ് എന്നാണ് അറിയുന്നത്.

അതേസമയം പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വില്‍ക്കാന്‍ ആലോചിക്കുന്നു എന്നുളള വാര്‍ത്തകള്‍ ഇരുകമ്പനികളും തളളി. തങ്ങളുടെ ഓഹരിപങ്കാളികളായ ഒരു കമ്പനിയുമായും അത്തരത്തില്‍ ഓഹരി വില്‍പന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഓഹരി വില്‍ക്കുവാനുളള ഒരു പദ്ധതിയും ഇല്ലെന്നും പേടിഎം വക്താവ് പ്രതികരിച്ചു.

Post your comments