Global block

bissplus@gmail.com

Global Menu

ഇനി പിഎന്‍ബി എടിഎമ്മുകളിലും പണം പിന്‍വലിക്കാന്‍ ഒടിപി വേണം; നാളെ മുതല്‍ പ്രാബല്യത്തില്‍

എസ് ബി ഐ യുടെ ചുവടുപിടിച്ച് പഞ്ചാബ് നാഷണൽ ബാങ്കും. നാളെ മുതൽ പണം പിൻവലിക്കാൻ ഓ ടി പി നിർബന്ധം. 

എസ്ബിഐയ്ക്ക് പിന്നാലെ മറ്റൊരു പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.നിലവില്‍ ഉപഭോക്താക്കള്‍ക്ക് രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പിഎന്‍ബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പണം പിന്‍വലിക്കലിനായി സുരക്ഷയുടെ മറ്റൊരു തലം കൂടി പരീക്ഷിക്കുകയാണെന്ന് ബാങ്ക് അറിയിച്ചു. പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും.

പണം ലഭിക്കുന്നതിന് ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കുകയുള്ളൂ.എന്നാല്‍, മറ്റു എടിഎമ്മുകളില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉപയോഗിച്ച് രാത്രി സമയങ്ങളില്‍ 10000 ന് മുകളില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഒടിപി ലഭിക്കില്ല.

Post your comments