Global block

bissplus@gmail.com

Global Menu

അനന്തപുരിയുടെ മഹാരുചി മഹാചിപ്‌സ്‌

കോഴിക്കോടൻ  ഹല്‍വ, രാമശ്ശേരി ഇഡ്ഡലി, ആഗ്ര പേട, കോവില്‍പ്പെട്ടി കടല മിഠായി, ശ്രീവില്ലുപുത്തൂര്‍ പാല്‍ഗോവ, മൈസൂര്‍ പാക്ക്‌, തിരുപ്പതി ലഡ്ഡു വ്യത്യസ്‌ത നാടുകളുടെ രുചിപ്പെരുമകളായി ലോകപ്രശസ്‌തിയാര്‍ജ്ജിച്ച വിഭവങ്ങളേറെയാണ്‌. ഇതില്‍ കേരളത്തിന്റെ ഒന്നുകൂടി വ്യക്തമാക്കിയാല്‍

ശ്രീപത്മനാഭ നഗരിയായ തിരുവനന്തപുരത്തിന്റെ രുചിയുടെ ചരിത്രത്തില്‍ ജാതി,മത,വര്‍ണ്ണ, വര്‍ഗ്ഗഭേദമില്ലാതെ ജനകീയമായ ഒരു രുചിയിടമുണ്ട് ചിപ്‌സ്‌ കുമാര്‍ എന്ന്‌ അനന്തപുരിനിവാസികള്‍ ഇഷ്ടത്തോടെ വിളിക്കുന്ന വി.ശിവകുമാറിന്റെ മഹാചിപ്‌സ്‌. കായ വറുത്തത്‌ അഥവാ ബനാന ചിപ്‌സ്‌ ആണ്‌ മഹാചിപ്‌സിന്റെ എന്നത്തെയും ഹൈലൈറ്റ്‌. മലയാളിയുടെ രസമുകുളങ്ങളില്‍ സാധാ, മസാല, ജിഞ്ചര്‍, പെപ്പര്‍, തുടങ്ങി വിവിധ രുചികളില്‍ ശിവകുമാറിന്റെ ബനാന ചിപ്‌സ്‌ അലിഞ്ഞു ചേര്‍ന്നു. ഒപ്പം പുതിയ പുതിയ മധുരപലഹാരങ്ങളും. എല്ലാം സ്വന്തമായി കണ്ടെത്തിയവ. സ്വന്തം രുചിക്കൂട്ടുകള്‍. ശുദ്ധമായ നെയ്യില്‍ തയ്യാറാക്കിയ മഹാബോളിയാകട്ടെ....അനന്തപുരിയുടെ രുചിപ്പെരുമയുടെ കിരീടത്തില്‍ ഒരു പൊൻ തൂവല്‍ കൂടി ചാര്‍ത്തി. സ്‌പെഷ്യല്‍ ചക്കവരട്ടി, പാവയ്‌ക്ക ചിപ്‌സ്‌, വിവിധയിനം ഹല്‍വകള്‍, പേടകള്‍, പായസം, ലഡ്ഡു തുടങ്ങി മഹാചിപ്‌സിന്റെയും കുമാറിന്റെയും കീര്‍ത്തി കടല്‍കടന്നിട്ട്‌ കാലമെട്ടായി. ദേശത്തും വിദേശത്തുമുളള നിരവധി സെലിബ്രിറ്റികളുടെ, രാഷ്ട്രീയ, സാംസ്‌കാരിക, കായിക രംഗങ്ങളിലെ പ്രമുഖര്‍ കേരളത്തിന്റെ തലസ്ഥാനം സന്ദര്‍ശിക്കാനുറപ്പിച്ചാല്‍ ആദ്യവിളിയെത്തുക മഹാചിപ്‌സിലേക്കാണ്‌... നിങ്ങളുടെ രുചിവസന്തം തേടി ഞങ്ങളെത്തുന്നു എന്ന്‌ മുൻകൂട്ടി അറിയിക്കാൻ. അത്രയ്‌ക്കു്‌ മഹാ രുചിപ്പെരുമ.

വളരെ താഴേക്കിടയില്‍ നിന്ന്‌ തുടങ്ങി സത്യസന്ധതയും സമര്‍പ്പണവും കഠിനാധ്വാനവും കൈമുതലാക്കി വളര്‍ച്ചയുടെ പടവുകള്‍ കയറിയ വ്യക്തിയാണ്‌ മഹാചിപ്‌സ്‌ ശിവകുമാര്‍. അദ്ദേഹം താണ്ടിയ ജീവിത-ബിസിനസ്‌ വഴികളിലേക്ക്‌ എത്തിനോക്കുകയാണ്‌ ബിസിനസ്‌ പ്ലസ്‌ ഈ ലക്കം......

ജീവിതം തേടി കേരള ത്തിലേക്ക്‌

തമിഴ്‌നാട്‌ നാഗര്‍കോവില്‍ (മണ്ഡേമാര്‍ക്കറ്റില്‍) സ്വദേശിയാണ്‌ വി.ശിവകുമാര്‍. വേലപ്പൻ-തങ്കമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലാമൻ. സ്വദേശത്ത്‌ ജീവിതം വഴിമുട്ടിയപ്പോള്‍ 1979ലാണ്‌ കുമാറിന്റെ കുടുംബം തിരുവനന്തപുരതെത്തെക്ക്‌ കുടിയേറുന്നത്‌‌. ശിവകുമാറിന്റെ ഒൻപതാം വയസ്സിലാണ്‌ കുടുംബം ജീവിതോപാധി തേടി തിരുവനന്തപുരത്തെത്തിയത്‌. പിതാവ്‌ വേലപ്പന്‌ കിളളിപ്പാലത്ത്‌ സൈക്കിള്‍ ഷോപ്പായിരുന്നു. താമസിച്ചിരുന്നത്‌ അട്ടക്കുളങ്ങരയിലും. അല്‌പം കേള്‍വിക്കുറവുണ്ടായിരുന്ന പിതാവിനെ സഹായിക്കാനായി നാലാം ക്ലാസില്‍ പഠിത്തം അവസാനിപ്പിച്ച്‌ കുമാറും സൈക്കിള്‍ഷോപ്പില്‍ ജോലി ചെയ്യാൻ തുടങ്ങി. കുറച്ചുകാലം ലോട്ടറി കച്ചവടം ചെയ്‌തു. പിന്നീട്‌ ചാലയിലെ ഒരു പലഹാരക്കടയില്‍ ജോലിക്കു നിന്നു. തുടക്കത്തില്‍ പ്രതിദിനം 5.50 രൂപയായിരുന്നു ശമ്പളം. ജോലിയില്‍ മിടുക്കനായപ്പോള്‍ 30 രൂപയായി. പിന്നീട്‌ അതേ ബിസിനസ്‌ ചെയ്‌തിരുന്ന മൂത്തസഹോദരൻ  നടരാജനൊപ്പം സഹായിയായി കൂടി. കച്ചവടത്തിന്റെ തന്ത്രങ്ങളും ബാലപാഠങ്ങളും ഈ രണ്ട്  തൊഴിലിടങ്ങളില്‍ നിന്നാണ്‌ കുമാര്‍ സ്വായത്തമാക്കിയത്‌.

സഹോദരൻ  തന്ന 1000 രൂപ മൂലധനം
1989ല്‍, തന്റെ 19-ാം വയസ്സില്‍ ജ്യേഷ്‌ഠനൊപ്പമുളള ജോലി അവസാനിപ്പിച്ചപ്പോൾ അദ്ദേഹം നല്‍കിയ 1000 രൂപയുമായാണ്‌ ശിവകുമാര്‍ സ്വന്തം സംരംഭത്തിന്‌ തുടക്കംകുറി ച്ചത്‌.ഒരു സ്റ്റൗ, 5 ലിറ്റര്‍ മണ്ണെണ്ണ, 100 നേന്ത്രക്കായ, 5 ലിറ്റര്‍ വെളിച്ചെണ്ണ, ഈ സംവിധാനങ്ങളെല്ലാം കയറ്റി വാടകയ്‌ക്കെടുത്ത ഉന്തുവണ്ടിയില്‍ നേരെ കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന്‌ മുന്നിലെ തെരുവോരത്ത്‌ കൊണ്ടിട്ടു. അവിടെ നിന്നാണ്‌ മഹാചിപ്‌സ്‌ എന്ന മലയാളിയുടെ നാവില്‍ വെളളമൂറിക്കുന്ന കറുമുറു മേളത്തിന്റെ, രുചിപ്പെരുമയുടെ തുടക്കം.

12 വര്‍ഷം പത്മനാഭന്റെ മുന്നില്‍ വച്ചുതന്നെയാണ്‌ കുമാര്‍ തന്റെ രുചിക്കൂട്ട്‌ ഈ നാടിന്റെ രുചപ്പെരുമയിലേക്ക്‌ വറുത്തുകോരിയിട്ടത്‌. 2001ല്‍ പഴവങ്ങാടിയില്‍ രാമചന്ദ്രയ്‌ക്ക്‌ സമീപം ഒരു കട വാടയ്‌ക്കെടുത്തു. 20കൊല്ലം വരെ അവിടെയായിരുന്നു. 2006ലാണ്‌ മഹാചിപ്‌സ്‌ എന്ന ബ്രാൻഡ്‌നെയിം സ്വീകരിച്ചത്‌. 2006ല്‍ പത്മവിലാസം റോഡില്‍ രണ്ടാമതൊരു ഷോപ്പുകൂടി ആരംഭി ച്ചു. നിലവില്‍ നാലു ഷോ പ്പുകളുണ്ട് . കിഴക്കേക്കോട്ട പത്മവിലാസം റോഡില്‍ മഹാചിപ്‌സ്‌, പഴവങ്ങാടി രാമചന്ദ്രയ്‌ക്ക്‌ സമീപം മഹാബോളി, ദേവൻസ്‌ ജ്യൂസ്‌ ഷോപ്പ്‌, വെളളയമ്പലത്തെ മഹാചിപ്‌സ്‌ഷോപ്പ്‌.

ചിപ്‌സ്‌ കുമാര്‍
ശിവകുമാര്‍ കച്ചവടം തുടങ്ങുമ്പോള്‍ ഒരു കിലോ ചിപ്‌സിന്‌ 32 രൂപ. ഇന്ന്‌ 350 രൂപ. അന്ന്‌ ചിപ്‌സ്‌ ഉണ്ടാക്കുന്നവര്‍ കുറവാണ്‌. കൂടുതലും തട്ടുകടകളാണ്‌. അവിടെ വട തുടങ്ങിയ പലഹാരങ്ങളാണ്‌ അധികവും വിറ്റിരുന്നത്‌. ചിപ്‌സ്‌ ഉന്തുവണ്ടിയില്‍ തിരുവനന്തപുരത്ത്‌ തുടങ്ങുന്നത്‌ കുമാറാണ്‌. അങ്ങനെ അനന്തപുരിവാസികള്‍ നല്‍കിയ പേരാണ്‌ ചിപ്‌സ്‌ കുമാര്‍. പിന്നീടാണ്‌ മഹാചിപ്‌സ്‌ എന്ന ബ്രാൻഡായി വളര്‍ന്നത്‌.

രുചിവൈവിധ്യവുമായി മഹാചിപ്‌സ്‌
ആദ്യകാലത്ത്‌ കായ വറുത്തത്‌ മാത്രമായിരുന്നു. പിന്നീട്‌ വൈവിധ്യത്തിലേക്ക്‌ നീങ്ങി. വിവിധതരം ചിപ്‌സുകള്‍ സ്വയം പാചകപരീക്ഷണം നടത്തി കണ്ടെത്തി. മസാല ചിപ്‌സ്‌, സ്വീറ്റ്‌ ചിപ്‌സ്‌, ജിഞ്ചര്‍ ചിപ്‌സ്‌ തുടങ്ങി കായ ചിപ്‌സ്‌ മാത്രം ഏഴിനം നേന്ത്രക്കായയ്‌ക്കു പുറമെ ചേമ്പു മുതല്‍ ശീമചക്ക വരെ ചിപ്‌സാക്കി. ചിപ്‌സിന്‌ പിന്നാലെ ശുദ്ധമായ നെയ്യിലുളള മധുരപലഹാരങ്ങളും മറ്റും ഉണ്ടാക്കി തുടങ്ങി. 2016ലാണ്‌ മഹാബോളി വരുന്നത്‌. മഹാചിപ്‌സിന്റെ നെയ്‌ബോളി യുണീക്‌ ആണ്‌. അതിന്‌ പകരം വയ്‌ക്കാൻ മറ്റൊന്നില്ല. ഡ്രൈഫ്രൂട്ട്‌സ്‌ മിക്‌സ്‌ചര്‍ തുടങ്ങി ഏഴിനം മിക്‌സചര്‍, പൊട്ടറ്റോ ഫിംഗര്‍ ചിപ്‌സ്‌, മഹാചിപ്‌സ്‌ സെ്‌പഷ്യല്‍ ലഡ്ഡു, പാവക്ക ചിപ്‌സ്‌, ചക്കവരട്ടി, എട്ടോളം വെറൈറ്റി പായസങ്ങള്‍ തുടങ്ങി സ്‌നാക്‌സില്‍ മഹാചിപ്‌സിന്റെ തനത്‌ രുചിയോട്‌ കിടപിടിക്കാൻ  ഒരു മള്‍ട്ടിനാഷണല്‍ ബ്രാൻഡിനും കഴിഞ്ഞിട്ടില്ല.

കുമാര്‍ കിച്ചനിലാണ്‌
എംഡിയുടെ സീറ്റില്‍ കുമാറിനെ ഇതുവരെ ആരും കണ്ടിട്ടില്ല. അദ്ദേഹം എപ്പോഴും അടുക്കളയിലായിരിക്കും. അതെ മഹാചിപ്‌സിലെ മഹാരുചികള്‍ വിളയുന്ന പണിപ്പുരയില്‍. അവിടെ ഓരോ ഉത്‌പന്നത്തിന്റെയും രുചിയും ചേരുവകളും പരിശോധി ച്ചു ജീവനക്കാര്‍ക്ക്‌ വേണ്ട  നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അദ്ദേഹം എപ്പോഴുമുണ്ടാകും.

ശുദ്ധമായ വെളിച്ചെണ്ണയിലാണ്‌ ചിപ്‌സ്‌ വറുത്തെടുക്കുന്നത്‌. കരമന കണ്ണൻ ഓയില്‍ മില്ലില്‍ നിന്നാണ്‌ ആട്ടിയ വെളിച്ചെണ്ണ എടുക്കുന്നത്‌.എണ്ണയുടെ ചൂട്‌ പാകമായിരിക്കണം തുടങ്ങി മഹാരുചിയുടെ പിന്നില്‍ കുമാര്‍ എന്ന അമരക്കാരന്റെ കൃത്യതയും സമര്‍പ്പണവുമുണ്ട്‌. മധുരപലഹാരങ്ങളും പായസങ്ങളുമെല്ലാം ശുദ്ധമായ നെയ്യിലാണ്‌ തയ്യാറാക്കുന്നത്‌. ചിപ്‌സിനുളള കായപുലര്‍ച്ചെ തന്നെ ചാലയില്‍ പോയി തിരഞ്ഞെടുക്കുന്നു. മികച്ച വാഴക്കുല നോക്കി തിരഞ്ഞെടുക്കുന്നത്‌ ഇന്നും കുമാര്‍ നേരിട്ടാണ്‌. അതുപോലെ ഓരോ കാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണും കാതുമെത്തുന്നു. രുചിയിലും ഗുണമേന്മയിലും യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും കുമാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ഇഷ്ടഭക്ഷണം വിശ്വസിച്ചു വാങ്ങിക്കഴിക്കാവുന്ന ഇടമായി അന്തപുരിക്കാര്‍ മഹാചിപ്‌സിനെ ഹൃദയത്തിലേറ്റി.

മഹാ എന്ന പേര്‌
പത്മനാഭസ്വാമിയും കരിക്കകത്തമ്മയും തമിഴ്‌നാട്‌ പൊളളാച്ചിയിലുളളമാഷാണിയമ്മനുമാണ്‌ ചിപ്‌സ്‌ കുമാറിന്‌ ആത്മബലമേകിയ മഹാശക്തികള്‍. കരിക്കകത്തമ്മയുടെയും മാഷാണിയമ്മന്റെയും പേരില്‍ നിന്നാണ്‌ മഹാ ചിപ്‌സ്‌ എന്ന പേര്‌ ഉത്ഭവിച്ചത്‌. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്‌ താൻ  ഇന്ന്‌ കാണുന്ന നിലയിലെത്തിയതെന്ന്‌ അദ്ദേഹം പറയുന്നു.1987 മുതല്‍ കരിക്കകത്തു പോകുന്നു്ണ്ട്. ആദ്യകാലത്ത്‌ സൈക്കിളിലാണ്‌ പോയിരുന്നത്‌. എല്ലാ മാസവും മാഷാണിയമ്മൻ ക്ഷേത്രത്തില്‍ പോകും. ആഴ്‌ചയില്‍ രണ്ടു തവണ കരിക്കകത്തും മനസ്സ്‌ ആഗ്രഹിക്കുമ്പോഴെല്ലാം പത്മനാഭസ്വാമി ക്ഷേത്രത്തിലും പോകും.

പത്മനാഭന്റെ മണ്ണുവിട്ട്‌ ബിസിനസില്ല
പത്മനാഭനഗരിയെക്കുറിച്ച്‌ പറയുമ്പോള്‍ ശിവകുമാറിന്‌ നൂറുനാവാണ്‌. പത്മനാഭദാസനാണ്‌ താനെന്നും ഭഗവാനില്ലെങ്കില്‍ താനില്ലെന്നും കുമാര്‍ പറയുന്നു. തോന്നുമ്പോഴെല്ലാം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകും. ഈ മണ്ണിലെത്തിയതുകൊണ്ടാണ്‌ താൻ  രക്ഷപ്പെ ട്ടതെന്നും പത്മനാഭന്റെ മണ്ണില്‍ ജീവിതമാര്‍ഗ്ഗം തേടിയെത്തിയവരാരും നശിച്ചുപോയിട്ടില്ലെന്നും അദ്ദേഹം സോദാഹരണം ആവര്‍ത്തിക്കുന്നു.
ലോകപ്രശസ്‌തമായിട്ടും പത്മനാഭന്റെമണ്ണ്‌ വിട്ട്‌ ബിസിനസ്‌ വ്യാപി പ്പിക്കാൻ കുമാര്‍ തയ്യാറല്ല. പലരും സമീപിച്ചെ ങ്കിലും വലിയ നോ ആയിരുന്നു മറുപടി. ഓണ്‍ലൈൻ  ബിസിനസിനായും പലരും സമീപി ച്ചു. എന്നാല്‍ തനിക്ക്‌ ഈ മണ്ണില്‍ നേരിട്ടുനടത്തുന്ന കച്ചവടം മതി എന്നാണ്‌ കുമാറിന്റെ ഉറച്ച തീരുമാനം. ഇടയ്‌ക്ക്‌ ദുബായില്‍ കരാമയില്‍ ഒരാള്‍ മഹാചിപ്‌സിന്റെ ഔട്ട്‌ലെറ്റ്‌ എന്നുപറഞ്ഞ ‌ ഇവിടെ നിന്ന്‌ സമ്മതം വാങ്ങി ഒരു വ്യക്തി അല്‍ മഹാചിപ്‌സ്‌ എന്ന സ്ഥാപനം തുടങ്ങി. ആദ്യമൊക്കെ നമ്മുടെ ഉത്‌പന്നങ്ങളാണ്‌ വാങ്ങിയത്‌. അങ്ങനെ ഒരു കരാറിലാണ്‌ മഹാചിപ്‌സ്‌ എന്ന ബ്രാൻഡ്‌ നെയിം ഉപയോഗിക്കാൻ  അനുവാദം നല്‍കിയതും. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കക്ഷി കളംമാറി. ഇപ്പോള്‍ മഹാചിപ്‌സ്‌ന്റെ ഉത്‌പന്നങ്ങളല്ല അവിടെ വില്‍ക്കുന്നത്‌.

പുതുതലമുറയ്‌ക്കുളള സന്ദേശം
താഴേ നിന്ന്‌ വളര്‍ന്നുവരണം.പടിപടിയായി ഉയര്‍ന്നുവന്നാലേ അത്‌ എന്നും നിലനില്‍ക്കൂ. പെട്ടെന്ന്‌ വളരണമെന്നു കരുതി ചെയ്‌തുകൂട്ടുന്നത്‌ ഫലപ്രാപ്‌്‌തിയിലെത്തണമെന്നില്ല. പിന്നെ എത്ര കാശുവന്നാലും അത്‌ ഈശ്വരൻ നല്‍കിയതാണെന്ന ബോധ്യത്തോടെ എളിമായയി ജീവിക്കണം. അഹങ്കരിക്കരുത്‌.
ഈശ്വരൻ  നമ്മുടെ മനസ്സിലുണ്ട്. അത്‌ തിരിച്ചറിഞ്ഞുവേണം ജീവിക്കാൻ. പിന്നെ സത്യസന്ധമായി വേണം ഏതു ബിസിനസും ചെയ്യാൻ. അങ്ങനെ നേടുന്നതേ നിലനില്‍ക്കൂ.

സന്തതസഹചാരിയായി ബാബു

ബിസിനസ്‌ മാനേജ്‌ ചെയ്യുന്നതില്‍ ശിവകുമാറിന്‌ സര്‍വ്വപിന്തുണയുമായി ഭാര്യാസഹോദരനായ ബാബു 15 വര്‍ഷമായി ഒപ്പമു്‌. ബാബു വിവാഹിതനാണ്‌. ഭാര്യ പ്രിയ. മക്കള്‍ കൃഷ്‌ണിത, കൃഷ്‌വേദ്‌.

ജീവനക്കാരുടെ പിന്തുണ
10-12 ജീവനക്കാരുമായാണ്‌ ശിവകുമാര്‍ ബിസിനസ്‌ വികസിപ്പിച്ചത്‌. നിലവില്‍ നാലു ഷോപ്പുകളിലായി അറുപതോളം ജീവനക്കാരുണ്ട്‌.20 വര്‍ഷമായി ഒ പ്പം നില്‍ക്കുന്നവരാണ്‌ കണ്ണൻ, സുമ്പയാൻ ,ഉണ്ണി,ശേഖര്‍.

സെലിബ്രിറ്റി
യേശുദാസ്‌ തുടങ്ങി മലയാളികളും വിദേശികളുമായ സിനിമാതാരങ്ങളും കലാകാരന്മാരും രാഷ്ട്രീയക്കാരുമെല്ലാം അനന്തപുരിയിലെത്തിയാല്‍ മഹാചിപ്‌സില്‍ വരാതെ പോകാറില്ല. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ മകള്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ നേരത്തെ  വിളിച്ച്‌ ബുക്ക്‌ ചെയ്‌തിട്ടാണ്‌ മഹാചിപ്‌സിലെത്തിയത്‌.ഷാജി കൈലാസ്‌ ദിവസവും പഴവങ്ങാടി ഗണപതിയെ തൊഴുതി്‌ട്ട്‌ പോകുമ്പോള്‍ മഹാബോളിയും വാങ്ങിയാണ്‌ മടങ്ങുന്നത്‌. മുൻ ഗവര്‍ണര്‍ .ക്രിക്കറ്റ്‌ താരങ്ങള്‍,സിനിമാതാരങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങി മഹാരുചി തേടിയെത്തുന്നവരേറെ.

കുടുംബം

1999ലായിരുന്നു ശിവകുമാറിന്റെ വിവാഹം. ഭാര്യ ശങ്കരമ്മാള്‍(സരസ്വതി)തെങ്കാശി സ്വദേശിനിയാണ്‌. മക്കള്‍ ദേവൻ, സൂര്യ, ചന്ദ്രു. ദേവൻ ഡിഗ്രിക്ക്‌ പഠിക്കുന്നു. ദേവൻ എംജി കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥി, സൂര്യ കഴക്കൂട്ടം എംജിഎമ്മില്‍ പ്ലസ്‌ വണ്‍, ചന്ദ്രു ആര്യ സെൻട്രലില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.

കൊറോണ പ്രതിസന്ധി
എല്ലാരംഗത്തെയുമെന്ന പോലെ ഈ മേഖലയെയും കോവിഡ്‌ വളരെ മോശമായി ബാധിച്ചു. മൂന്നു മാസത്തോളം അടച്ചിട്ടു. നിലവില്‍ പതുക്കെ തിരിച്ചുപിടിക്കുകയാണ്‌. ടൂറിസ്റ്റുകളില്ലാത്തതിനാല്‍ ബിസിനസ്‌ വളരെ കുറവാണ്‌.

പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട്‌ വളര്‍ന്നുവന്നയാളാണ്‌ ശിവകുമാര്‍. അതുകൊണ്ടുതന്നെ തന്റെ വരുമാനത്തിന്റെ ഒരു ഭാഗം സഹജീവികള്‍ക്കായി നീക്കിവയ്‌ക്കുന്നു. എന്നാല്‍ അതെക്കുറിച്ചോന്നും വിശദമാക്കാൻ  അദ്ദേഹം തയ്യാറല്ല. ഈശ്വരനാണ്‌ തനിക്ക്‌ എല്ലാം തന്നതെ അതില്‍ ഒരു പങ്ക്‌ മാനവസേവയ്‌ക്ക്‌ ഉപയോഗിക്കുന്നു. അത്‌ പുറത്തുപറഞ്ഞുളള പ്രശസ്‌തി വേണ്ട  എന്നതാണ്‌ അദ്ദേഹത്തിന്റെ പക്ഷം. മൂന്നുപതിറ്റാിലേറെയായി കുമാര്‍ ഈ രംഗത്തെത്തിയിട്ട്‌. പല പുതിയ പ്രോജക്ടുകളും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട് .

പക്ഷേ എന്തു തുടങ്ങിയാലും അത്‌ ആഹാരവുമായി ബന്ധപ്പെട്ടായിരിക്കുമെന്നു മാത്രം. അനന്തപുരിയുടെ രുചിപ്പെരുമയായി മാറിയിരിക്കുകയാണ്‌ മഹാചിപ്‌സും ശിവകുമാറും.

Post your comments