Global block

bissplus@gmail.com

Global Menu

ചരിത്രനേട്ടങ്ങളുടെ സാരഥിയായി ബാലഗോപാൽ

ദേവി ഫാർമ എന്നപേരിനൊപ്പം ബാലഗോപാൽ എന്നുകൂടി ചേർത്തുവച്ചാലേ പൂർണ്ണമാകുകയുളളു. സുഖസൗകര്യങ്ങൾക്കിടയിൽ പിറന്നുവളർന്നിട്ടും ജീവിതത്തിൽ കനൽവഴികൾ താണ്ടേണ്ടി വന്ന ഒരാൾ. കഠിനാധ്വാനം കൊുമാത്രം സ്വന്തമായി ഒരു ബിസിനസ്‌ സാമ്രാജ്യം പടുത്തുയർത്തിയ, ആ രംഗത്ത്‌ തന്റേതായ മേഖലയിൽ പതിറ്റാുകളായി രാജപദം കയ്യാളുന്ന ഒരാൾ. ആ സിംഹാസനത്തിലേക്ക്‌ എത്തിനോക്കാൻ  പോലും ആർക്കും ധൈര്യമില്ല. കാരണം കഠിനാധ്വാനവും സമയനിഷ്‌ഠയും ജീവിതചര്യയാക്കിയ, ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ച ഒരാളോട്‌ പൊരുതുക എന്ന ചിന്ത പോലും അവിവേകമാണ്‌. ദേവി ഫാർമയുടെ ടാഗ്‌ ലൈൻ  ഡിസ്‌ട്രിബ്യൂഷൻ സിംപ്ലിഫൈഡ് എന്നാണ്‌. അതെ ഇന്ന്‌

ഫാർമ വിതരണരംഗത്തെ  തന്നെ ലഘൂകരിച്ച വിതരണസംവിധാനത്തിന്റെ അവകാശി ബാലഗോപാൽ എന്ന കഠിനാധ്വാനിയായ മനുഷ്യന്റെ സമർപ്പണബുദ്ധിയും ദീർഘദർശനവുമാണ്‌. ചെറിയ തോതിൽ തുടങ്ങിയബിസിനസ്‌ ഇന്ന്‌ മൂന്നു കമ്പനികളിലായി 200 കോടിക്ക്‌ മുകളിൽ വാർഷിക വിറ്റുവരവുളള ബിസിനസ്‌ സാമ്രാജ്യമായി വളർന്നിരിക്കുന്നു. അമരക്കാരനാകട്ടെ തന്റെ ഭൂമികയിലെ അജയ്യനായ പോരാളിയും.

ബിസിനസിലേക്ക്‌-മൂലധനം അച്ഛൻ  തന്ന 10,000 രൂപ

കനൽവഴിതാണ്ടി  വിജയവഴിയിലേക്ക്‌....

ഉദ്യോഗസ്ഥ കുടുംബത്തിലെ ആദ്യ ബിസിനസുകാരൻ 

പിഡബ്ല്യുഡിയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.ജി.ശിവശങ്കരൻ നായരുടെയും എജീസ്‌ ഓഫീസ്‌ ഉദ്യോഗസ്ഥയായിരുന്ന എൽ പത്മകുമാരി അമ്മയുടെയും മകനായി 1962 സെപ്‌തംബർ ഒന്നാം തീയതി ജനനം. അനന്തപുരിയിലെ പ്രശസ്‌തമായ ലളിതവിലാസ കുടുംബാംഗമാണ്‌ അച്ഛൻ കെ.ജി.ശിവശങ്കൻ നായർ. മുത്തച്ഛൻ കെ എസ്‌ ഗോവിന്ദപ്പിളള ഹൈക്കോടതി ജഡ്‌ജിയായിരുന്നു. അമ്മുമ്മയുടെ അച്ഛനും ഹൈക്കോടതി ജഡ്‌ജിയായിരുന്നു.

തിരുവനന്തപുരം മോഡൽ സ്‌കൂളിലും ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലു(പഴയ സ്‌പോർട്‌സ്‌ സ്‌കൂൾ)മായി വിദ്യാഭ്യാസം. തിരുവന്തപുരത്തുനിന്ന്‌ സ്‌പോർട്‌സ്‌ സ്‌കൂളിൽ അഡ്‌മിഷൻലഭി ച്ച ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ബാലഗോപാൽ. 1978ൽ എംജി കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നു. ഷാജി കൈലാസ്‌ (സംവിധായകൻ) സഹപാഠിയായിരുന്നു. ബാലഗോപാൽ ഫസ്റ്റ്‌്‌ഗ്രൂപ്പിലും ഷാജി സെക്കൻഡ്‌ ഗ്രൂപ്പിലും. അക്കാലത്ത്‌ മോഹൻലാൽ അവിടെ ബിരുദവിദ്യാർത്ഥിയാണ്‌. കലാലയജീവിതം അടിച്ചുപൊളിച്ച ബാലഗോപാൽ ക്ലാസിൽ കയറിയ ദിവസങ്ങൾ കുറവാണ്‌. എന്നിട്ടും ഫിസിക്‌സിന്‌ ഫുൾമാർക്ക്‌. മലയാളത്തിന്‌ റെക്കോർഡ്‌മാർക്കും. ബാക്കിയെല്ലാ വിഷയത്തിലും ചുവപ്പുവര വീണു.

ബാലഗോപാലിന്‌ മൂന്ന്‌ സഹോദരങ്ങളാണ്‌. അവരെല്ലാം പഠി ച്ച്‌ എൻജിനീയർമാരായി. ബാലഗോപാലിനെയും എൻജിനീയറായി കാണാനായിരുന്നു അച്ഛൻ ആഗ്രഹി ച്ചത്‌. പക്ഷേ അവിടെ അദ്ദേഹത്തിനുതെറ്റി. ബാലഗോപാൽ അദ്ദേഹം തെളിച്ച പാതയിലൂടെ പോയില്ല. 17-ാം വയസ്സുമുതൽ ഏതാണ്ട് ‌ 21 വയസ്സുവരെ കുത്തഴിഞ്ഞ  ജീവിതമായിരുന്നു. അക്കാലയളവിൽ പല മോശം കൂട്ടുകെട്ടിലും അകെപ്പെട്ടു. ബാലഗോപാൽ സ്ഥിരവരുമാനമുളള ഒരു പ്യൂൺ എങ്കിലും ആയിക്കാണണമെന്നത്‌ അദ്ദേഹത്തിന്റെ അമ്മ യ്‌ക്ക്‌ വലിയ ആഗ്രഹമായിരുന്നു. അതിനായി ആ അമ്മ  പലശ്രമങ്ങളും നടത്തി. പക്ഷേ, എല്ലാം വിഫലമായി. അമ്മ യുടെ സഹപ്രവർ ത്കയുടെ ഭർ ത്താവാണ്‌ ഫാർമ രംഗത്തെക്കുളള ബാലഗോപാലിന്റെ പ്രവേശനത്തിന്‌ ആശയപരമായി വഴിയൊരുക്കിയത്‌. അദ്ദേഹം ഒരു മെഡിക്കൽ റെപ്പ്‌ ആയിരുന്നു. അദ്ദേഹം മുന്നോട്ടുവച്ച ആശയപ്രകാരണമാണ്‌ ഫാർമ ബിസിനസിന്റെ സാധ്യതകളെ പറ്റി ബാലഗോപാൽ ചിന്തിക്കുന്നതും പിന്നീട്‌ ദേവി ഫാർമ എന്ന ബിസിനസ്‌ സാമ്രാജ്യ ത്തിന്‌ സമാരംഭം കുറിക്കുന്നതും. അച്ഛൻ കൊടുത്ത 10,000 രൂപയുമായാണ്‌ ഈ ബിസിനസിലേക്ക്‌ ഇറങ്ങുന്നത്‌. അതായരുന്നു ആദ്യമൂലധനം. ശംഖുമുഖം ദേവി ക്ഷേത്രത്തിന്റെ പേരിലാണ്‌ ദേവി ഫാർമ എന്ന്‌ പേരിട്ടത്‌. അച്ഛനാണ്‌ ഈ പേര്‌ മുന്നോട്ടുവച്ചതും.

ആദ്യം മൈക്രോലാബ്‌സ്‌

മൈക്രോലാബ്‌സ്‌ എന്ന ഫാർമ കമ്പനിയുടെ ഉത്‌പന്നം സബ്‌ ഡിസ്‌ട്രിബ്യൂഷൻ  എടുത്തുകൊണ്ടാണ്‌ ഫാർമ വിതരണരംഗത്തേക്ക്‌ ബാലഗോപാൽ കടന്നുവന്നത്‌. ബ്രൗൺ ആൻഡ്‌ ബെർഗ്‌ എന്ന മൈക്രോലാബ്‌സിന്റെ ഡിവിഷനുമുണ്ട്‌. 3.5% കമ്മീഷനാണ്‌ അന്ന്‌ കമ്പനി നൽകിയിരുന്നത്‌. രാവിലെ മുതൽ വൈകുന്നേരം വരെ ഫീൽഡിൽ പോയി ഓർഡർ എടുത്തു. സൈക്കിളിലോ സ്‌കൂട്ടറിലോ ഒക്കെ പോയാണ്‌ ഓർഡറെടുക്കുന്നത്‌. പകൽ മുഴുവൻ ഫീൽഡ്‌ വർക്ക്‌ ചെയ്‌തതിനു ശേഷം തിരുവനന്തപുരത്തുനിന്ന്‌ രാത്രി 9 മണിയോടെ ബസിൽ കൊച്ചിയിലെ =ത്തും. പി.ടി ഉഷ റോഡിലാണ്‌ പഴയ ട്രാൻസ്‌പോർട്ട്‌ ബസ്‌ സ്‌റ്റാൻഡ്‌. അവിടെ നിന്നും നടന്ന്‌ ഫ്‌ളവർ ജംങ്‌ഷൻ എന്ന സ്ഥലത്തെ ത്തും. അവിടെ ചില പൂക്കടകൾ രാത്രിയിലും തുറന്നിരിക്കും. ബാലഗോപാൽ മരുന്നെടുക്കന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ എന്ന സ്ഥാപനത്തിൽ നിന്ന്‌ അഞ്ചുപെട്ടി സാധനം ബില്ലടിച്ച്‌ ഫ്‌ളവർജംങ്‌ഷനിലെ ഒരു പൂക്കടക്കാരനെ ഏൽ പ്പിച്ചിരിക്കും. അവിടെ നിന്നും ബാലഗോപാൽ തലയിലും കൈയിലുമായി ഈ പെട്ടികൾ ചുമന്ന്‌ ബസ്‌ സ്റ്റാൻഡിലെത്തി തിരുവനന്തപുരേത്തേക്കുള്ള  ബസ്‌ പിടിക്കും. രാവിലെ 7 മണിയോടെ തിരുവനന്തപു
രത്തെത്തും. വഞ്ചിയൂർ സ്‌കൂളിന്‌ സമീപം ഒരു ഒറ്റമുറിയാണ്‌ അന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌. പെട്ടികളുമായി വീട്ടിൽ പോകാതെ നേരെ ഓഫീസിലെത്തും. ഇങ്ങനെ ആദ്യകാലങ്ങളിൽ എല്ലാ ജോലിയും സ്വയം ചെയ്‌തു. പിന്നീട്‌ സഹായിയായി വന്നയാളാണ്‌ ഇപ്പോൾ ദേവി ഫാർമയുടെ ജനറൽ മാനേജരായ ഗോപൻ. ബിസിനസ്‌ തുടങ്ങി ആറുമാസമായപ്പോൾ മുതൽ ഗോപൻ ബാലഗോപാലിനോടൊപ്പമുണ്ട്‌. അതുപോലെ തുടക്കം മുതൽ സഹായിയായി വന്ന ജയനും 36 വർഷമായി ഒപ്പമുണ്ട്.

ഒരു പ്രമുഖനോടുളള വാശി

ബിസിനസ്‌ തുടങ്ങി രണ്ടുവർഷം ബാലഗോപാൽ നന്നായി കഷ്ടപ്പെട്ടു. ആ സമയത്ത്‌ സ്റ്റാച്ച്യൂവിൽ ഒരു മെഡിക്കൽ ഷോപ്പുണ്ടായിരുന്നു. ഒരു മഴക്കാല വൈകുന്നേരം, അഞ്ചുമണിയോടെ ബാലഗോപാൽ ഓർഡറെടുക്കാൻ  ഈ മെഡിക്കൽ ഷോപ്പിലെത്തിയപ്പോൾ ഉടമ ബുക്കെടുത്ത്‌ ബാലഗോപാലിനു നേരെ വലിച്ചെറിഞ്ഞു . അദ്ദേഹം അത്‌ നിലത്തുനിന്ന്‌ എടുക്കുന്നത്‌ അതുവഴി ഓഫീസിൽ നിന്ന്‌ വീട്ടിലേക്ക്‌ പോകുകയായിരുന്ന അമ്മ  കാണാനിടയായി. ഇത്‌ ആ യുവാവിനെ ഏറെ വേദനിപ്പിച്ചു. വേദന വാശിയായി വളർന്നു. ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു മരുന്നു വിതരണ വ്യാപാരിയാകാൻ അന്ന്‌ ആ തിളയ്‌ക്കുന്ന യുവത്വം തീരുമാനിച്ചു. ആ വാശിയാണ്‌ ബാലഗോപാലിനെ വളർത്തിയതിൽ ഒരു പ്രധാന ഘടകം. അദ്ദേഹം ബിസിനസ്‌ തുടങ്ങുമ്പോൾ ആറോ ഏഴോ പ്രമുഖ ഡിസ്‌ട്രിബ്യൂട്ടർമാർ തിരുവനന്തപുര ത്തുണ്ട്. അവരെയൊക്കെ പിന്നിലാക്കി വളർന്നു. ഫാർമ ഡിസ്‌ട്രിബ്യൂഷൻ രംഗത്ത്‌ പ്രവേശിക്കുക വളരെ ബുദ്ധിമുട്ടുളള കാലമാണെന്നോർക്കണം. അക്കാലത്ത്‌ ഫാർമ സംഘടനയിലെ പ്രമുഖർക്ക്‌ മാത്രമേ വിതരണാവകാശം കിട്ടുകയുളളു. അല്ലെങ്കിൽ നിലവിലുളള ഏതെങ്കിലും ഒരു ഫാർമ ഡിസ്‌ട്രിബ്യൂഷൻ കമ്പനി ഏറ്റെടുക്കണം. എന്നാൽ ഇത്‌ രണ്ടുമല്ലാതെ, ഉപജീവനത്തിനായി ഫാർമ വിതരണരംഗത്തെത്തിയ വ്യക്തിയാാണ്‌ ബാലഗോപാൽ. ഒരുപക്ഷേ, അതൊരു നിയോഗമോ ദൈവനിശ്ചയമോ ആയിരിക്കാം.

വഴിത്തിരിവായ കൊടൈക്കനാൽ യാത്ര

ബിസിനസ്‌ തുടങ്ങി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു ഓണാവധിക്ക്‌ കൊടൈക്കനാലിൽ പോയി. മടക്കയാത്രയിൽ ബത്‌ലഗുണ്ട് ‌ എന്ന സ്ഥലത്തുവെച്ച്‌ ബസ്‌ ബ്രേക്ക്‌ഡൗണായി. പിന്നെ പല ബസുകൾ കയറിയിറങ്ങി മധുരയിലെത്തിയപ്പോൾ  അർദ്ധരാത്രി 12 മണി. അന്ന്‌ മധുര വളരെ മോശം സ്ഥലമായിരുന്നു. പുലർച്ചയേ യാത്ര തുടരാനാവൂ. വേറൊന്നും ചെയ്യാനില്ലാത്തതുകൊ്ണ്ട്‌ സിഗരറ്റും പുകച്ച്‌ അവിടെയുളള ഒരു തെരുവിലൂടെ നടന്നു. പലരും ആ തെരുവിലൂടെ അസമയത്ത്‌ നടക്കരുത്‌ എന്ന്‌ ഉപദേശിച്ചു. യാദൃച്ഛികമായി തെരുവിന്റെ ഇരുവശത്തുമുളള കടകളിൽ വില്‌പനയക്ക്‌ വച്ചിരിക്കുന്ന ഒരു ഉത്‌പന്നത്തിലേക്ക്‌ നോട്ടംപതിച്ചു. വിദേശനിർമ്മിത കോണ്ടം  ആണെന്ന്‌ മനസ്സിലായി. അവിടെ അത്‌ വിൽക്കുന്നതിന്‌ അക്കാലഘട്ടത്തിലും വലിയ മറയൊന്നുമില്ല. പായ്‌ക്കിംഗ്‌ ഒക്കെ രസകരമാണ്‌. എംആർപി പോലുമില്ല. പായ്‌ക്കിംഗ്‌ കണ്ടാൽ വിദേശനിർമ്മിത മിഠായി പോലിരിക്കും. ബാലഗോപാലിലെ ബിസിനസുകാരൻ  അതിലെ വിപണനസാധ്യതയെ കുറിച്ചാണ്‌ ചിന്തിച്ചത്‌. അന്ന്‌ ഗർഭനിരോധനമാർഗ്ഗമായി തിരുവനന്തപുരത്ത്‌ വിൽക്കുന്ന ഏക ഉത്‌പന്നം നിരോധ്‌ മാത്രമാണ്‌. മധുരയിലെ കടയിൽ നിന്ന്‌ ലഭി ച്ച ഉത്‌പന്നം ഇംപോർട്ടഡ്‌ പ്രോഡക്ടാണ്‌. ആ പായ്‌ക്കറ്റിൽ നിന്ന്‌ ഹെൻട്രിക്‌ ഹിന്ദുസ്ഥാൻ ന്യൂഡൽഹി എന്ന മേൽവിലാസം ലഭിച്ചു. തിരുവനന്തപുര ത്തു വന്ന ശേഷം പായ്‌ക്കറ്റിൽ നിന്ന്‌ ലഭിച്ച ഫോൺനമ്പറിൽ വിളി ച്ചു. ഒരു പായ്‌ക്കറ്റിന്‌ 80 രൂപയേ വിലയുളളുവെന്ന മറുപടിയാണ്‌ ലഭി ച്ചത്‌. തുടർന്ന്‌ അത്‌ വാങ്ങുകയും 420 മുതൽ 500 രൂപ വരെ ഈടാക്കി വിൽക്കുകയും ചെയ്‌തു. വിപണനസാധ്യത ഉറപ്പായപ്പോൾ പലരിൽ നിന്ന്‌ 24 ശതമാനം പലിശയ്‌ക്ക്‌ പണം കടംവാങ്ങി ഒരു മുറി നിറയെ ഈ ഉത്‌പന്നം വാങ്ങിവെ ച്ചു. മരുന്നിനെക്കാളും ഇതാണ്‌ വിറ്റുപോയത്‌. ഈ ഉത്‌പന്നം മെഡിക്കൽ സ്റ്റോറുകാർക്ക്‌ പോലും അദ്‌ഭുതമായിരുന്നു. പിന്നീട്‌ ഹെൻട്രിക്‌ ഹിന്ദുസ്ഥാനിൽ നിന്ന്‌ ഒലിവ്‌ ഓയിൽ ടിന്നൊന്നിന്‌ 40 രൂപയ്‌ക്ക്‌ വാങ്ങി 180 രൂപയ്‌ക്ക്‌ വിറ്റു. സ്‌പെയിനിൽ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഒലിവ്‌ ഓയിലാണിത്‌. ഇംപോർട്ടഡ്‌ സാധനങ്ങൾക്ക്‌ അന്ന്‌ എംആർപിയില്ല. അത്തര ത്തിൽ ബിസിനസ്‌ ചെയ്‌തപ്പോൾ  എന്റെ കയ്യിൽ കുറച്ചുകാശുവന്നു. അങ്ങനെ ചെറിയ കമ്പനികളുടെ ഡിസട്രിബ്യൂഷൻ  എടുത്തു. പിന്നീട്‌ ഇഎസ്‌ഐയുടെ മൊത്തംസ്റ്റോറുകളിലും സപ്ലൈ ചെയ്യാൻ തുടങ്ങി. മൈക്രോലാബ്‌സിന്‌ ശേഷം ആസ്‌ട്ര ഐഡിയൽ എന്ന കമ്പനിയുടെ ഉത്‌പന്നങ്ങളുടെ ഡിസ്‌ട്രിബ്യൂഷനാണ്‌ എടുത്തത്‌. അന്നത്തെ ആസ്‌ട്ര ഐഡിയലാണ്‌ ഇന്നത്തെ ആസ്‌ട്ര സെനീക്ക. വാക്‌സിനുകളൊക്കെ ഉത്‌പാദി പ്പിക്കുന്ന കമ്പനിയാണിത്‌. ആസ്‌ട്രയ്‌ക്ക്‌ ശേഷം മെർക്ക്‌, സൺ ഫാർമ, 95 ൽ റാൻബാക്‌സി പിന്നീട്‌ വലിയ വലിയ കമ്പനികൾ ഡിസ്‌ട്രിബ്യൂഷനായി എന്നെ സമീപിച്ചുതുടങ്ങി. വിതരണം ആരെ ഏൽ പ്പിക്കണം എന്ന്‌ ചിന്തിക്കുമ്പോൾ മിക്ക മുൻനിര കമ്പനികളും ദേവി ഫാർമയ്‌ക്ക്‌ മുൻഗണന നൽകി.

ട്രിപ്പിൾ ഫൈവും മലബാർ കഫേയും

1984ൽ ബിസിനസ്‌ തുടങ്ങിയ കാലം മുതൽ ട്രിപ്പിൾ ഫൈവ്‌ സിഗരറ്റ്‌ ബാലഗോപാലിന്റെ ദൗർബല്യമാണ്‌. തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്ത്‌ പുളിമൂട്ടിൽ മലബാർ കഫേയുടെ സമീപത്ത്‌ ഒരാൾ ട്രിപ്പിൾ ഫൈവ്‌ വിൽക്കുമായിരുന്നു.അക്കാലത്ത്‌ ബസിൽ പോകാതെ ആ കാശ്‌ ഉപയോഗിച്ച്‌ അയാളുടെ കയ്യിൽ നിന്ന്‌ ട്രിപ്പിൾ ഫൈവ്‌ വാങ്ങും. അന്ന്‌ 20 സിഗരറ്റുളള മഞ്ഞ പായ്‌ക്കറ്റൊന്നിന്‌ 9 രൂപയാണ്‌ വില. പൊറോട്ടയും ചില്ലിചിക്കനും ഒരു വീക്ക്‌നെസാണ്‌. അതിന്റെ കേന്ദ്രമാണ്‌ വഹാബിന്റെ മലബാർ കഫേ. ഫീൽഡ്‌ വർക്കൊക്കെ കഴിഞ്ഞ ‌ രാത്രി 11 മണിയാകുമ്പോഴാണ്‌ ബാലഗോപാൽ വഹാബിന്റെ കടയിലെത്തുക. അവിടെ കൃഷ്‌ണൻകുട്ടി എന്നൊരു സ്‌റ്റാഫു്ണ്ട്. അയാളുടെ സ്‌പെഷ്യൽ കസ്റ്റമറാണ്‌ ബാലഗോപാൽ. എത്ര വൈകിയെത്തിയാലും പൊറോട്ടയും ചില്ലിചിക്കനും പ്രത്യേകം മാറ്റിവെച്ച ചിക്കൻ  ഗ്രേവിയും വിളമ്പും. പകരം കൃഷ്‌ണൻ കട്ടിക്ക്‌ ബാലഗോപാലിന്റെ വക 50 പൈസ ടിപ്‌. ഇക്കാര്യം കടയുടമയ്‌ക്കും അറിയാം. ഇവിടെ നിന്ന്‌ കഴിച്ചിറങ്ങി സിഗരറ്റ്‌ വില്‌പനക്കാരന്റെ കൈയ്യിൽ നിന്ന്‌്‌ അരപായ്‌ക്കറ്റ്‌ സിഗരറ്റ്‌ വാങ്ങി മൂന്നെണ്ണം അവിടെ നിന്നുതന്നെ വലിക്കും. പിന്നെ വഞ്ചിയൂരിലെ ഓഫീസിലേക്ക്‌. അവിടെ തന്നെയാണ്‌ താമസം. പിന്നെ രാവിലെ ആറു മണിക്ക്‌ എഴുന്നേറ്റ്‌ ജോലി ആരംഭിക്കും. അന്ന്‌ ഒരു വൺമാൻ  ഷോ ആയിരുന്നു ബാലഗോപാലിന്റെ ജീവിതം.

ഇഷ്ടഭക്ഷണത്തിനും ട്രി പ്പിൾ ഫൈവിനുമായി ഉന്തുവണ്ടി സ്വയം തളളിയതും ചരിത്രം. ബാലഗോപാൽ ബിസിനസ്‌ തുടങ്ങിയ കാലത്ത്‌ കൊറിയർ സർവ്വീസില്ലായിരുന്നു. അന്ന്‌ പാഴ്‌സൽ സർവ്വീസായിരുന്നു. പാഴ്‌സൽ ഓഫീസിൽ നിന്ന്‌ സാധനങ്ങൾ ഉന്തുവണ്ടിയിൽ കയറ്റിയാണ്‌ തന്റെ ഓഫീസിലെത്തിക്കുന്നത്‌. ഉന്തുവണ്ടി യുടെ മുന്നിലും പിന്നിലും ആളുവേണം. പിന്നിൽ നിന്ന്‌ ബാലഗോപാലാണ്‌ ഉന്തുവണ്ടി തളളിയിരുന്നത്‌. അങ്ങനെ ലാഭിക്കുന്ന പണവും മേൽപ്പറഞ്ഞ വ്യക്തിപരമായ ഇഷ്ടങ്ങൾക്കുവേണ്ടിയാണ്‌ ചെലവഴിച്ചിരുന്നത്‌. ബിസിനസിലെ പണം അത്തരം ചെലവുകൾക്കായി ബാലഗോപാൽ ഉപയോഗിച്ചിരുന്നില്ല.

മാർഗ്ഗദർശി

അക്കാലത്ത്‌ ബാലഗോപാലിന്‌ തുണയായത്‌ തൈയ്‌ക്കാട്‌ ഇഎസ്‌ഐയുടെ ആസ്ഥാനത്ത്‌ ഡയറക്ടറായിരുന്ന ഡോ.ശിവരാമകൃഷ്‌ണപിളളയാണ്‌. കൊല്ലം സ്വദേശിയായ അദ്ദേഹമാണ്‌ ഈ രംഗത്ത്‌ ബാലഗോപാലിന്‌ ആദ്യമായി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്‌. ആരോടാണ്‌ കടപ്പാടെന്ന്‌ ചോദിച്ചാൽ സംശയലേശമെന്യേ ബാലഗോപാൽ പറയുന്ന ആദ്യത്തെ പേര്‌ ഡോ.ശിവരാമകൃഷ്‌ണപിളളയുടേതാണ്‌. ഈ രംഗത്ത്‌ തനിക്ക്‌ നേർവഴി ഉപദേശിച്ചുതന്നതും ഗുണദോഷങ്ങൾ മനസ്സിലാക്കി തന്നതും ബന്ധു കൂടിയായ ഡോ.ശിവരാമകൃഷ്‌ണപിളളയാണെന്ന്‌ ബാലഗോപാൽ പറയുന്നു. ഡോ.ശിവരാമകൃഷ്‌ണപിളളയുമായുളള ബന്ധം അദ്ദേഹം ഇന്നും കാത്തുസൂക്ഷിക്കുന്നു.

വിവാഹമോതിരം വിറ്റ്‌ ബിസിനസ്‌

1991ൽ ബാലഗോപാലിന്‌ അപ്രതീക്ഷിതമായി വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഭാര്യയുടെ സ്വർണ്ണമെല്ലാം വിറ്റാണ്‌ മെർക്ക്‌ എന്ന ലോകപ്രശസ്‌ത കമ്പനിയുടെ ഡിസ്‌ട്രിബ്യൂഷൻ എടുക്കുന്നതിനായി ഇറങ്ങിത്തിരിച്ചത്‌. 90,000 രൂപയുടെ ഡിഡി കൊടുക്കണം. ഭാര്യയുടെ ആഭരണം വിറ്റിട്ടും ഈ തുക കിട്ടിയില്ല. ഒടുവിൽ വിവാഹമോതിരം ഉൾപ്പെടെ വിറ്റാണ്‌ തുക കണ്ടെത്തിയത്‌.

തുടക്കം സൈക്കിളിൽ

ആദ്യം ഡിസ്‌ട്രിബ്യൂഷന്‌ ഉപയോഗി ച്ചത്‌ തന്റെ അപ്പൂപ്പന്റെ റോബിൻഹുഡ്‌ സൈക്കിളാണ്‌. പിന്നീട്‌ വിജയ്‌ സൂപ്പർ സ്‌കൂട്ടറെടുത്തു. ഡിസ്‌ട്രിബ്യൂഷന്‌ വേണ്ടി  പ്രത്യേകം ആദ്യമായി സ്വന്തമാക്കിയ വാഹനം ഒരു മാരുതി ഓമ്‌നി വാനാണ്‌. 1989ൽ 90,000 രൂപയ്‌ക്കാണ്‌ ആ വാൻ വാങ്ങിയത്‌. നാലഞ്ച്‌ വർഷം കഴിഞ്ഞ 1,20,000 രൂപയ്‌ക്ക്‌ വിറ്റു. വാങ്ങിയ വിലയേക്കാൾ കൂടുതൽ വിലയ്‌ക്ക്‌ വിൽക്കുന്ന ലോകത്തിലെ തന്നെ ഏക വാഹനവും അതായിരിക്കും. മാരുതിയ്‌ക്കാണ്‌ അന്ന്‌ ഡിമാൻഡ്‌. മാരുതി വാനിൽ മരുന്ന്‌ സപ്ലൈ  ചെയ്യാമെന്ന്‌ തെളിയിച്ചതും ബാലഗോപാലാണ്‌. നമ്പർ കെ എൽ 01-59 ആയിരുന്നു. തന്റെ അച്ഛന്റെ ബഗ്‌ ഫിയറ്റ്‌ കാറിന്റെ നമ്പർ 59 ആയിരുന്നുവെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ്‌ 59 എന്ന നമ്പർ തിരഞ്ഞെടുത്തതെന്നും ബാലഗോപാൽ പറയുന്നു. കെഎൽ 01 രജിസ്‌ട്രേഷൻ  ആരംഭിക്കുന്നത്‌ 1989 ആഗസ്റ്റിലാണ്‌. അന്നേ ദിവസം ബുക്ക്‌ ചെയ്‌ത്‌ 500 രൂപ അടച്ചാണ്‌ ഇഷ്ടനമ്പർ സ്വന്തമാക്കിയത്‌.

ഡിസ്‌ട്രിബ്യൂഷൻ  സിംപ്ലിഫൈഡ് 

ഡിസ്‌ട്രിബ്യൂഷൻ  രംഗത്ത്‌ മാർക്കറ്റ്‌ ലീഡറായപ്പോൾ ഒരു ടാഗ്‌ ലൈൻ  വേണമെന്ന്‌ ബാലഗോപാലിന്‌ തോന്നി. പലതും ആലോചിച്ചിട്ടും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെയാണ്‌ കവടിയാറിൽ സ്ഥാപി ച്ചിരുന്ന ഒരു ബോർഡ്‌ ശ്രദ്ധയിൽപ്പെടുന്നത്‌. അതിലെ സിംപ്ലിഫൈഡ്  എന്ന വാക്ക്‌ സ്‌ട്രൈക്ക്‌ ചെയ്‌തു. ആ വാക്കിൽ നിന്നാണ്‌ ഡിസ്‌ട്രിബ്യൂഷൻ  സിം1ിഫൈഡ്‌  ഉണ്ടാകുന്നത്‌. 2005 മുതലാണ്‌ ദേവി ഗ്രൂപ്പിന്റെ ബില്ലിലും രേഖകളിലും ഡിസ്‌ട്രിബ്യൂഷൻ സിംപ്ലിഫൈഡ് എന്ന ടാഗ്‌ ലൈൻ ഉപയോഗിക്കാൻ തുടങ്ങിയത്‌.

ദൈവദൂതനെപ്പോലെ ജെയിംസ്‌ കാപ്പനും സൗത്ത്‌ ഇന്ത്യൻ ബാങ്കും

1984ൽ സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഋഷിമംഗലം ശാഖയിലാണ്‌ ആദ്യമായി ദേവി ഫാർമയുടെ അക്കൗണ്ട്  തുടങ്ങുന്നത്‌. അന്ന്‌ ബാലഗോപാലിന്റെ ബന്ധുവിന്റെ ഭർത്താവാണ്‌ അവിടുത്തെ മാനേജർ. ഒരാവശ്യം വന്നപ്പോൾ ബാങ്കിൽ ചെന്ന്‌ 5000 രൂപ ലോൺ ചോദിച്ചു. വായ്‌പാ അപേക്ഷ വാങ്ങി 6 മാസം ആ മാനേജർ കയ്യിൽവെച്ചിരുന്നു. വേറെ ഒന്നു രണ്ട് ബന്ധുക്കൾ ഈ സമയത്ത്‌ ഇതിലും വലിയ തുകകൾ വായ്‌പയായി നൽകണമെന്ന്‌ അപേക്ഷിച്ചിരുന്നു. അവർക്കെല്ലാം വളരെ വേഗം വായ്‌പ അനുവദിച്ചു. ബാലഗോപാലിനെ മാത്രം അവഗണിച്ചു. അതിൽ മനംമടുത്ത്‌ ഒരു വർഷം കഴിഞ്ഞ ‌അവിടെ നിന്ന്‌ അക്കൗണ്ട്  ഇന്ത്യൻ  ബാങ്കിലേക്ക്‌ മാറ്റി. എംജി റോഡിൽ ദേവസ്വംബോർഡ്‌ കെട്ടിടത്തിന്റെ നേരെ എതിരെയുളള പ്രധാന ശാഖയിലാണ്‌ അക്കൗണ്ട് തുടങ്ങിയത്‌. 1990 വരെ അവിടെയായിരുന്നു അക്കൗണ്ട് ‌. ആ
ബാങ്കും അദ്ദേഹത്തെ ഒരുപാട്‌ ബുദ്ധിമുട്ടിച്ചു.

ഇതിൽ നിന്നൊക്കെ വ്യത്യസ്‌തമായി ഈ സംരംഭകന്‌ സഹായഹസ്‌തം നീട്ടിയത്‌ സൗത്ത്‌ ഇന്ത്യൻ ബാങ്കാണ്‌. ചാലയിലെ ശാഖയിലാണ്‌ 30 വർഷമായി ദേവീ ഗ്രൂപ്പിന്റെ ബിസിനസ്‌ അക്കൗുകളെല്ലാം.മികച്ച സർവ്വീസാണ്‌ കാരണം. കൊളാറ്ററൽ സെക്യൂരിറ്റിവച്ച്‌ ഇന്ത്യൻ ബാങ്ക്‌ 5 ലക്ഷം രൂപ അനുവദിച്ച സ്ഥാനത്ത്‌ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ 25 ലക്ഷം രൂപ നൽകി. അത്തരത്തിലുളള പിന്തുണ ആ ബാങ്കിൽ നിന്നു ലഭിച്ചു. ജെയിംസ്‌ കാപ്പൻ എന്ന തൊടുപുഴക്കാരനായിരുന്നു ബാലഗോപാൽ അക്കൗണ്ട്  ഓപ്പൺ ചെയ്യുന്ന സമയത്ത്‌ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ചാല ശാഖയുടെ മാനേജർ. കഴിഞ്ഞ  ആഴ്‌ചയും താൻ അദ്ദേഹത്തോട‌ ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം വളരെ വികാരഭരിതനായിട്ടാണ്‌ സംസാരിച്ചതെന്നും ബാലഗോപാൽ പറയുന്നു. സുഹൃത്തായ ഡീജോ കാപ്പനാണ്‌ അദ്ദേഹത്തെ ബന്ധപ്പെടാൻ  നമ്പർ നൽകിയത്‌. ജെയിംസ്‌ കാപ്പന്‌ 40 വയസ്സുളളപ്പോൾ തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ 70 -ാം വയസ്സിലും തുടരുന്നു. ഏതെങ്കിലും വിധത്തിൽ തന്നെ സഹായിച്ചവരെ ബാലഗോപാൽ നന്ദിയോടെ സ്‌മരിക്കാറുണ്ട്. തന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ബാങ്കാണ്‌ സൗത്ത്‌ ഇന്ത്യൻ ബാങ്കെന്ന്‌ അദ്ദേഹം ആവർത്തിക്കുന്നു.

എക്‌സപെയറി മെഡിസിൻ 

എക്‌സ്‌പെയറി മെഡിസിൻ വിഭാഗം വളരെ ശ്രദ്ധിച്ചിട്ട്‌ കൈകാര്യം ചെയ്യേണ്ടതുണ്ട്. എക്‌സ്‌പെയറി സെക്ഷൻ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം പത്ത്‌ ജീവനക്കാരുണ്ട്. അത്‌ വരുമാനമുളള വിഭാഗമല്ല. പക്ഷേ നഷ്ടം വരാതിരിക്കാൻ അങ്ങനെ ചെയ്‌തേ പറ്റൂ. 

ഡാറ്റ അനലിറ്റ്‌ക്‌സിനും മുമ്പേ ബാലഗോപാൽ

ഡാറ്റ അനലറ്റിക്‌സ്‌ എന്ന പദം ലോകത്തിന്‌ സുപരിചിതമായിട്ട്‌ വളരെ കുറച്ചു വർഷങ്ങളേ ആയിട്ടുളളു. എന്നാൽ അതിനും എത്രയോ മുമ്പ തന്റെ ബിസിനസിൽ അത്‌ അപ്ലൈ ചെയ്‌ത ആളാണ്‌ ബാലഗോപാൽ. കമ്പ്യുട്ടറൊക്കെ  വരുന്നതിന്‌ മുമ്പ് ‌ ദിവസവും മൂന്ന്‌‌ മണിക്കൂറോളം ഇരുന്ന്‌ അഞ്ഞൂറോളം ബില്ലുകൾ പരിശോധിച്ച്‌ അതിൽ തന്റെ ഉത്‌പന്നം എടുക്കാത്ത മെഡിക്കൽ ഷോപ്പുകളുടെ പട്ടിക തയ്യാറാക്കി അതെക്കുറി ച്ച്‌ കൃത്യമായ അവലോകനം നടത്തിയിരുന്ന ആളാണ്‌ ബാലഗോപാൽ. ആയിരത്തോളം  ഫോൺ നമ്പരുകൾ ഹൃദിസ്ഥമാണ്‌. അത്‌ കമ്പ്യുട്ടറില്ലാക്കാലത്തെ  സൂക്ഷ്‌മമായ ബിസിനസ്‌ അവലോകനത്തിലൂടെ സിദ്ധിച്ച കഴിവാണെന്ന്‌ അദ്ദേഹം പറയുന്നു.

ഓൺലൈൻ  റീട്ടെയ്‌ൽ ഷോപ്പ്‌

പുതിയ സാഹചര്യത്തിൽ ഒരു ഓൺലൈൻ റീട്ടെയ്‌ൽ ഷോപ്പിനെ കുറിച്ചുളള ആലോചനയിലാണ്‌ ബാലഗോപാൽ. ആരും ചിന്തിക്കാത്ത രീതിയിൽ പുതുമയുളള ഒരു റീ്‌ട്ടെയ്‌ൽ ഷോപ്പ്‌. അതെക്കുറിച്ചുളള ഗൗരവകരമായ ചർച്ചകൾ നടക്കുന്നു. മിക്കവാറും 2021ഓടെ യാഥാർത്ഥ്യമായേക്കും. 24 മണിക്കൂർ ഡോർ ഡെലിവറിയുളള ഒരു സ്ഥാപനമാണ്‌ ഈ ദീർഘദർശിയുടെ ലക്ഷ്യം.

കാരുണ്യപ്രവർത്തനങ്ങൾ

അർഹതയുളളവർക്ക്‌ തന്നെക്കൊണ്ട് ‌ പറ്റുന്ന സഹായം തുടക്കകാലം മുതലേ ചെയ്‌തുവരുന്നുണ്ട്  ഈ ബിസിനസുകാരൻ. പക്ഷേ, ഒരു കൈ കൊണ്ട്  ചെയ്യുന്നത്‌ മറുകൈ അറിയരുതെന്നാണ്‌ പോളിസി. അതുകൊണ്ടുതന്നെ അത്തരം പ്രവർത്തനങ്ങളുടെ വിശദാംശം പുറത്തുവിടാൻ  താല്‌്‌പര്യമില്ല.

ഒളിമ്പിക്‌ അസോസിയേഷനിലേക്ക്‌ എത്തുന്നത്‌

സുഹൃത്തും കേരള ഒളിമ്പിക്‌ അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റുമായ സുനിൽകുമാർ വഴിയാണ്‌ ബാലഗോപാൽ ഒളിമ്പിക്‌ അസോസിയേഷനിൽ എത്തുന്നത്‌. കേരള ഖോഖോ (kho-kho) അസോസിയേഷൻ  സംസ്ഥാനപ്രസിഡന്റും തിരുവനന്തപുരം ജില്ല ഒളിമ്പിക്‌ അസോസിയേഷൻ ചെയർമാനുമായി സേവനമനുഷ്‌ഠിക്കുന്നു. 1975 മുതൽ 78 വരെ ഫുട്‌ബോളറായിരുന്നു. ജിവി രാജ സ്‌പോർടസ്‌്‌ സ്‌കൂളിലാ
ണ്‌ പഠിച്ചത്‌.

വിദേശയാത്രകൾ

ദുബായ്‌, ശ്രീലങ്ക, സിംഗ പ്പൂർ, വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടു്‌. ഇഷ്ടപ്പെട്ട സ്ഥലം സിംഗപ്പൂരാണ്‌. എപ്പോഴക്കെ സമയം കിട്ടിയാലും പോകാറുണ്ട്‌. മറ്റൊരു സ്ഥലത്തുപോയാലും കിട്ടാത്ത ഫീലാണ്‌ അവിടെ കിട്ടുന്നതെന്ന്‌ ബാലഗോപാൽ പറയുന്നു. ഫാർ ഈസ്റ്റ്‌ രാജ്യങ്ങളിലേക്കുളള യാത്രകളാണ്‌ ബാലഗോപാലിന്‌ ഇഷ്ടം.

കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ മ്യുറൽ

അനന്തപുരിയിൽ തിരുവിതാംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായ കവടിയാറിൽ പാരമ്പര്യപ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നാലുകെട്ടാണ്‌ ബാലഗോപാലിന്റേത്‌. പുരാതനമായ, നൂറിൽപരം വർഷത്തെ  പഴക്കമുളള, ഒരു നാലുകെട്ട്‌ വാങ്ങി അതിന്റെ തനിമയും പ്രൗഢിയും ചോർന്നുപോകാതെ പുതുക്കിനിർമ്മിച്ചതാണ്‌ ഈ പുതിയ നാലുകെട്ട്‌. ആരും നോക്കിനിന്നു പോകുന്ന ഈ പ്രൗഢഗംഭീരഭവനത്തിന്റെ മുഖ്യആകർഷണം ഒരു മ്യൂറൽ ആണ്‌. കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ മ്യുറലാണിത്‌. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പപ്പനും സംഘവും ചേർന്ന്‌ 8 മാസതൊള്ളമെടുത്താണ്  845 ചതുരശ്ര അടിയിൽ ആ മ്യൂറൽ പെയിന്റിംഗ്‌ ചെയ്‌തത്‌.

മാനുഫാക്‌ചറിംഗിൽ താല്‌പര്യമില്ല

എല്ലാക്കാര്യവും സ്വന്തമായി ചെയ്യണം എന്ന്‌ നിർബന്ധമുളള ആളാണ്‌ ഞാൻ. ആ നിലയ്‌ക്ക്‌ മാനുഫാക്‌ചറിംഗിലേക്ക്‌ കടന്നാൽ ഇപ്പോഴുള്ളതെല്ലാം വിട്ട്‌ അതിന്റെ പിന്നാലെ പോകേണ്ടിവരും. അതു കൊണ്ടു  തന്നെ അതിനെക്കുറിച്ചോന്നും ചിന്തിച്ചില്ല. ഡിസ്‌ട്രിബ്യൂഷനിലാണ്‌ ഹരം.അതിലല്ലാതെ മറ്റൊരു മേഖലയിലും മുതൽമുടക്കിയിട്ടുമില്ല.

ദിനചര്യ?

രാവിലെ 5 മണിയോടെയാണ്‌ ബാലഗോപാലിന്റെ ഒരു ദിവസം ആരംഭിക്കുന്നത്‌. പിന്നെ വ്യായാമം. 20 വർഷമായി ഡ്രെഡ്‌മില്ലിലാണ്‌ നടത്തം. അത്‌ മുടക്കാറില്ല. 7.45ഓടെ അമ്പലത്തിൽ പോകും. 8 മണിക്ക്‌ ഓഫീസിലെത്തും. ബ്രേക്ക്‌ ഫാസ്റ്റ്‌ ഓഫീസിലെത്തിക്കും. ഞായറാഴ്‌ചയും വർക്കിംഗ്‌ ആണ്‌. ജോലിക്ക്‌ ആദ്യ പരിഗണന നൽകിയതുകൊണ്ടാണ്‌ ബിസിനസ്‌ വളർന്നതെന്നും വർക്കാണ്‌ തന്റെ പാഷനെന്നും ബാലഗോപാൽ പറയുന്നു. രാത്രി 8 മണിവരെ ഓഫീസിലുാകും. പിന്നീട്‌ വിട്ടിലെത്തി 9 മണിയോടെ അത്താഴമൊക്കെ കഴിഞ്ഞ ‌ഉറക്കമാകും.

അചഞ്ചലനായ ഈശ്വരഭക്തൻ

ബാലഗോപാലിന്റെ ഭക്തി ബിസിനസ്‌ സർക്കിളിൽ പ്രശസ്‌തമാണ്‌. 36 വർഷമായി എല്ലാദിവസവും രാവിലെ പഴവങ്ങാടി ഗണപതികോവിലിൽ പോകും. 1989 മുതൽ എല്ലാമാസവും ഗുരുവായൂരിലും പോയി തൊഴും. 1989 ആഗസ്റ്റ്‌ 17ന്‌ പഴഞ്ചിറ സ്വാമിയോടൊപ്പമാണ്‌ ആദ്യമായി ഗുരുവായൂരിൽ പോകുന്നത്‌. അതുകഴിഞ്ഞ ‌ വന്നായിരുന്നു പെണ്ണുകാണൽ. ആ വർഷം തന്നെ വിവാഹവും നടന്നു. പിന്നീട്‌ എല്ലാമാസവും ഗുരുവായൂരിൽ പോയിത്തുടങ്ങി. തിരുപ്പതിയിൽ എല്ലാ കർക്കടകമാസത്തിലും വ്രതമെടുത്ത്‌ പോകും. 1990 മുതൽ തുടങ്ങിയ പതിവാണ്‌. ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ എല്ലാ വെളളിയാഴ്‌ചയും പോകും. അച്ഛനുളള കാലം മുതൽ തുടങ്ങിയ പതിവാണത്‌. വിവാഹവും ശംഖുമുഖം ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു. ശബരിമലയിലും എല്ലാവർഷവും പോകാറുണ്ട്.

കുടുംബം

ഭാര്യ മഞ്‌ജുള ബാലഗോപാൽ ശ്രീ എന്റർപ്രൈസസിന്റെ എംഡിയാണ്‌, മകൾ ദേവിപ്രിയ, മകൻ മുരളീകൃഷ്‌ണ- മാർ ഇവാനിയോസ്‌ കോളജിൽ ബികോം വിദ്യാർത്ഥിയാണ്‌. മകൻ സിഎ കൂടി ചെയ്യണം എന്ന്‌ ആഗ്രഹമുണ്ട് ‌. പിന്നെ അതൊക്കെ അവരുടെ ഇഷ്ടം. മകൻ ഈ ബിസിനസിൽ വരുമോ എന്ന്‌ ചോദിച്ചാൽ ഒരു ഗ്യാരന്റിയുമില്ല. അവന്‌ താലപര്യമുണ്ടെങ്കിൽ വരാം.

-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മൂന്നരപ്പതിറ്റാിലേറെയായി ബാലഗോപാൽ ഫാർമ ഡിസ്‌ട്രിബ്യൂഷൻ  ബിസിനസിലേക്കെത്തിയിട്ട്‌. 1984ൽ തുടങ്ങിയ ബിസിനസ്‌ യാത്ര 2020ൽ ഡിജിറ്റൽ യുഗത്തിലെത്തി നിൽക്കുന്നു. സങ്കേതങ്ങളിലെ മാറ്റം മാത്രമല്ല വിപണിയുടെ ഓരോ സ്‌പന്ദനവും തൊട്ടറിഞ്ഞാണ്‌ ബാലഗോപാൽ നേട്ടങ്ങൾ കൈക്കുളളിലാക്കിയത്‌. ദേവി ഫാർമയിൽ തുടങ്ങി ശ്രീ എന്റർപ്രൈസസ്‌ ശ്രീ അസോസിയേറ്റ്‌ തുടങ്ങി മൂന്നു കമ്പനികളിലായി 175 സ്റ്റാഫുകളാണുളളത്‌. ഞായറാഴ്‌ചയും പ്രവർത്തിക്കും. ഹർത്താലോ മറ്റ്‌ തടസ്സങ്ങളോ ബാലഗോപാലിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. തനിക്കൊപ്പം ജീവനക്കാരെയും ഉയർത്തിക്കൊണ്ടുവരുന്ന ഈ തൊഴിലുടമ ഒരു അപൂർവ്വ മാതൃകയാണ്‌. വിജയത്തിലേക്ക്‌ കുറുക്കുവഴികളില്ലെന്ന്‌ അദ്ദേഹം പറയുമ്പോൾ അത്‌ കുറുക്കുവഴികൾ തേടുന്നവരുടെ കണ്ണുതുറപ്പിക്കുന്നു. സമർപ്പണം + കഠിനാധ്വാനം+ കൃത്യനിഷ്‌ഠ = ദേവി ഫാർമ. ബാലഗോപാൽ ഈ സൂത്രവാക്യം ആർക്കും അപ്ലൈ  ചെയ്യാം.....വിജയത്തിലേക്കുളള ചവിട്ടുപടികൾ കയറാം.

ഫാർമ ഡിസ്‌ട്രിബ്യൂഷനെ ഓൺലൈൻ കടന്നുകയറ്റം ബാധിക്കില്ല

ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഡിസ്‌ട്രിബ്യൂഷൻ വിഭാഗത്തെ ഓൺലൈൻ വ്യാപാരം അത്രകങ്ങണ്ട്  ബാധിക്കില്ല. കാരണം ഗൃഹോപകരണസാധനങ്ങളായാലും മറ്റ്‌ എന്തായാലും ഓൺലൈനിൽ വാങ്ങുന്നത്‌ കസ്‌റ്റമറിനെ സംബന്ധിച്ച്‌ ലാഭമാണ്‌. എവിടെയിരുന്നും ഓർഡർ ചെയ്യാം എവിടെയും എത്തിച്ചുതരും. പക്ഷേ മെഡിക്കൽ രംഗത്ത്‌ അത്‌ ആരും അത്ര കണ്ടങ്ങ്‌ പ്രോത്സാഹിപ്പിക്കാറില്ല. ഉദാഹരണത്തിന്‌ ഡോക്ടർമാർ എപ്പോഴും ഒരേ മെഡിസിൻ അല്ല പ്രിസ്‌ക്രൈബ്‌ ചെയ്യുക. അപ്പോൾ ഡോക്ടറെ കാണാതെ സ്ഥിരം ഒരേ മരുന്ന്‌ ഓൺലൈനിൽ വാങ്ങിക്കഴിക്കുന്നത്‌ ശരിയാണോ? പിന്നെ ഈ ഓൺലൈൻ  ഫാർമസികൾ വഴിയുളള മെഡിസിന്റെ എക്‌സ്‌പെയറി ഡേറ്റിലും മറ്റും എന്ത്‌ വിശ്വാസ്യതയാണുളളത്‌. വിശ്വസനീയമായ കമ്പനികൾ ഇല്ലെന്നല്ല. ഓൺലൈൻ വഴിയുളള മരുന്നുകൾ കൂടുതലും കേരളത്തിൽ വരുന്നത്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്‌. എന്ത്‌ വിശ്വാസത്തിന്റെ ബലത്തിലാണ്‌ ഇങ്ങനെ ഓൺലൈനിൽ എത്തുന്ന മരുന്നുകൾ വാങ്ങി ഉപയോഗിക്കുക. അതേ സമയം നമ്മുടെ തൊട്ടടുത്തുളള മെഡിക്കൽ ഷോപ്പിനെ നമുക്ക്‌ വിശ്വസിക്കാം. പിന്നെ ജീവിതശൈലീരോഗങ്ങൾക്കുളളമരുന്നുകൾ ഒരു പരിധിവരെ ഓൺലൈനിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാം.

ലോകത്ത്‌ ഏറ്റവും കൂടുതൽ ഓൺലൈൻ വ്യാപാരം നടക്കുന്ന അമേരിക്കയിൽ പോലും മെഡിസിൻ വില്‌പന 20 ശതമാനത്തിൽ താഴെമാത്രമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ മെഡിസിൻ വില്‌പന നടക്കുന്ന രാജ്യമാണ്‌ അമേരിക്ക. ലോകത്തെ മൊത്തം മെഡിസിൻ വില്‌പനയുടെ 40% വരെ അമേരിക്കയിലാണ്‌. ബാക്കി 60% ആണ്‌ മറ്റെല്ലാ രാജ്യങ്ങളിലുമായി നടക്കുന്നത്‌. ഇങ്ങനെയുളള അമേരിക്കയിൽ തന്നെ അവരുടെ മൊത്തം മരുന്നുവില്‌പനയുടെ 20 ശതമാനം മാത്രമാണ്‌ ഓൺലൈനിൽ നടക്കുന്നത്‌. ഇപ്പോൾ ഓൺലൈൻ മെഡിസിൻ വ്യാപാരരംഗത്ത്‌ ആമസോൺ, റിലയൻസ്‌ എന്നിവയുണ്ട്. ഇനിയും ചിലർ വരാം. അപ്പോൾ  ശക്തമായ മത്സരമുാകും. മത്സരം കടുക്കുമ്പോൾ വിലകുറച്ച്‌ വിൽക്കും. ഉറക്കഗുളിക ഓൺലൈനിൽ കിട്ടുമോ? നിങ്ങൾക്ക്‌ ഓൺലൈൻ വഴി പല കമ്പനികളിൽ നിന്നും ഉറക്കഗുളിക വാങ്ങി വിലകുറച്ചുവിൽക്കാം. അതിലെ അപകടം മനസ്സിലാക്കണം. അതുപോലെ തിരുമലയിലെ ഒരു മെഡിക്കൽ ഷോപ്പിൽ പോയി നിങ്ങൾ കുറിപ്പടി കൊടുത്താൽ അതേത്‌ ഡോക്ടറുടേത്‌ എന്ന്‌ ഒറ്റ നോട്ടത്തിൽ മെഡിക്കൽ ഷോപ്പുകാരന്‌ മനസ്സിലാകും. കളള കുറിപ്പടിയാണെങ്കിലും അതും മനസ്സിലാകും. മുംബൈയിലിരിക്കുന്ന റിലയൻസുകാരന്‌ എങ്ങനെ മനസ്സിലാകും ഇത്‌ ഡോക്ടറെഴുതിയതാണോ അല്ലയോ എന്ന്‌? നഗരങ്ങളിലാണ്‌ ഓൺലൈൻ വ്യാപാരംകൂടുതൽ. കോവിഡ്‌ കാല ത്ത്‌ നമ്മൾ മാളുകളിലേക്ക്‌ പോകുന്ന ശീലം മാറ്റി തൊട്ടടുത്ത കടയിൽ നിന്ന്‌ വാങ്ങാൻ ശീലിച്ചില്ലേ? വരും കാലത്തും ആൾക്കാർ തൊട്ടടുത്ത കട തന്നെയാണ്‌ പ്രിഫർ ചെയ്യുക. കോവിഡ്‌ നമ്മുടെ പല ശീലങ്ങളും തിരുത്തിയിട്ടുണ്ട്‌.

ബിസിനസിലേക്ക്‌ വന്നപ്പോൾ അച്ഛന്റെ മനോഭാവം?

ബിസിനസിൽ വിജയിച്ചെങ്കിലും ബാലഗോപാലിനോടുളള അച്ഛന്റെ മനോഭാവത്തിൽ വലിയ മാറ്റമൊന്നും വന്നില്ല. മകന്റെ വളർച്ചയിൽ അച്ഛൻ  അഭിമാനം കൊണ്ടെങ്കിലും ആറ്റിറ്റിയൂഡിൽ വലിയ വ്യത്യാസമൊന്നും കാട്ടിയില്ല. മറ്റ്‌ മക്കളൊക്കെ മികച്ച വിദ്യാഭ്യാസം നേടിവന്നപ്പോൾ ഒരു മകൻ മാത്രം ആ വഴിക്ക്‌ നീങ്ങാത്തതിൽ അദ്ദേഹത്തിന്‌ വിഷമമുണ്ടായിരുന്നു.

കേരളവും സംരംഭകരും

വിദേശത്ത്‌ ബിസിനസ്‌ ചെയ്‌ത്‌ കാശുാക്കുന്നത്‌ വലിയ കാര്യമല്ലെന്ന്‌ ബാലഗോപാൽ പറയുന്നു. അവിടെ ഇവിടുത്തെപ്പോലെ  നികുതി നൂലാമാലകളില്ല. എന്നാൽ, കേരളത്തിൽ ബിസിനസ്‌ ചെയ്യാൻ പ്രയാസമാണ്‌. കേരളത്തിൽ ബിസിനസ്‌ ചെയ്യുന്നവൻ  തമിഴ്‌നാട്ടിലോ ആന്ധ്രയിലോ ഡൽഹിയിലോ എവിടെയായാലും വിജയിക്കും. വലിയ ഒരു ബിസിനസ്‌ ഹൗസിന്‌ ഉയർന്നുവരാൻ ഇനി വളരെ പാടാണ്‌. ഉളളവർക്ക്‌ വളരാം എന്നതല്ലാതെ പുതിയ ഒരാൾക്ക്‌ വളർന്നുവരാൻ പാടാണ്‌. കോവിഡനന്തരം പ്രത്യേകിച്ചും.

വിജയരഹസ്യം?

24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണ്‌ ബാലഗോപാൽ. രാവിലെ എട്ട്‌ മണിക്ക്‌ ഓഫീസിൽ കയറിയാൽ രാത്രി വൈകിയുംജോലി സമയം നീളും. ആദ്യമൊക്കെ സ്വന്തമായാണ്‌ ബില്ലെഴുതുന്നത്‌. ദേവീ ഫാർമയിൽ കമ്പ്യുട്ടറൈസ്‌ഡ്‌ ബില്ലിംഗ്‌ ആരംഭിക്കുന്നത്‌ 1989ലാണ്‌. ഫാർമ രംഗത്ത്‌ ആദ്യമായി കമ്പ്യുട്ടർ ബില്ലിംഗ്‌ സജ്ജീകരണം നടപ്പാക്കുന്നതും ദേവി ഫാർമയാണ്‌. കഠിനാധ്വാനവും ദൈവത്തിന്റെ അനുഗ്രഹവും തമ്മിലുളള ബ്ലെൻഡിംഗാണ്‌ സക്‌സസ്‌ എന്ന്‌ ബാലഗോപാൽ പറയുന്നു. ബാലഗോപാലിന്റെ കൃത്യനിഷ്‌ഠ പ്രശസ്‌തമാണ്‌. ഒരു ചടങ്ങിനും അദ്ദേഹം വൈകിയെത്താറില്ല. അത്‌ തന്റെ അച്ഛനിൽ നിന്ന്‌ കിട്ടിയ ഗുണമാണെന്ന്‌ അദ്ദേഹം പറയുന്നു. ഈശ്വരാനുഗ്രഹവും കഠിനാധ്വാനവും കൂടെ ചേർന്നാലേ എവിടെയും വിജയം സ്വായത്തമാകൂ. ഈശ്വരാധീനം എന്ന്‌ പറയുന്നത്‌ ഭാഗ്യമാണ്‌. രാവിലെ മുതൽ 24 മണിക്കൂറും ദൈവത്തെ  മാത്രം വിളി ച്ചുകൊണ്ടിരുന്നാൽ വിജയമുാകില്ല. അതു പോലെ 24 മണിക്കൂറും പണിയെടു ത്തിട്ടും ഈശ്വരാധീനമില്ലെങ്കിൽ വിജയിക്കില്ല. രണ്ടും ഉണ്ടെങ്കിലേ വിജയമുാകൂ.

പുതുതലമുറയ്‌ക്കുളള സന്ദേശം?

കഠിനാധ്വാനമാണ്‌ വിജയത്തിലേക്കുളള വഴി. 1984 മുതൽ 1994വരെ താൻ  എന്തു ജോലിയും ചെയ്യുമായിരുന്നെന്നും ഇപ്പൊൾ  പിന്നിലേക്ക്‌ നോക്കിയാൽ അദ്‌ഭുതമാണെന്നും ബാലഗോപാൽ പറയുന്നു. കൃത്യനിഷ്‌ഠ+കഠിനാധ്വാനം അതാണ്‌ ബാലഗോപാലിന്‌ വരും തലമുറയ്‌‌ക്ക്‌ മുന്നിൽ വയ്‌ക്കാനുളള വിജയസൂക്തം.

ജിഎസ്‌ടി

ജിഎസ്‌ടിയിൽ ഇന്ത്യയിൽ ആദ്യത്തെ  ബില്ലടിച്ചത്‌ ദേവി ഫാർമയാണ്‌. 2017 ജൂലായ്‌ 1ന്‌ രാവിലെ 5.30ന്‌. പ്രീപ്രിന്റഡ്‌ ഫോർമാറ്റിൽ. വാറ്റ്‌ ഉണ്ടായിരുന്നപ്പോൾ എംആർപി ബില്ലിംഗ്‌ ആയിരുന്നു. 2017 ജൂൺ വരെ അങ്ങനെയായിരുന്നു. 2017 ജൂലൈയിലാണ്‌ ജിഎസ്‌ടി വരുന്നത്‌. അത്‌ ഞങ്ങളെപ്പോലുളളവർക്ക്‌ തിരിച്ചടിയാണ്‌. അതായത്‌ ഞങ്ങൾ കമ്പനികളിൽ നിന്ന്‌ നേരിട്ട്‌ മാത്രമാണ്‌ മെഡിസിൻ എടുക്കുന്നത്‌. കമ്പനികളുടെ authorized  ഡിസ്‌ട്രിബ്യൂട്ടറാണ്‌. അതുകൊണ്ടുതന്നെ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ നേരിട്ട്‌ എടുക്കുന്ന പതിവില്ല. കമ്പനിയിൽ ഓർഡർ നൽകി മാത്രമേ എടുക്കാറുളളു.

പിന്നെ ജിഎസ്‌ടിയിലെ മറ്റൊരു പ്രശ്‌നമെന്ന്‌ പറയുന്നത്‌ സംവിധാനത്തിലെ പിഴവാണ്‌. പ്രതിദിനം പുതിയ പുതിയ വിജ്‌്ഞാപനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. അത്‌ എല്ലാവർക്കും ബുദ്ധിമുട്ടാണ്‌. നിരവധി നൂലാമാലകളുണ്ട്‌. പഴയതുപോലെ പെട്ടെന്ന്‌ ആർക്കും ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാൻ പറ്റിയ സാഹചര്യമല്ല ഇന്നുളളത്‌.

ഈ കാലവും കടന്നുപോകും

കോവിഡിനെ തുടർന്ന്‌ ആറുമാസം സെയിൽസിൽ ഇടിവുണ്ടായി. അത്‌ പതുക്കെ പതുക്കെ കവർചെയ്‌തുവരുന്നു. പതുക്കെപതുക്കെ ആ വില്‌പനയിടിവിനെ അതിജീവിക്കും എന്നാണ്‌ വിശ്വാസം. ആതുരാലയരംഗത്ത്‌ വലിയ ഒരു ഇടിവ്‌ ഉണ്ടായി. 50 ശതമാനത്തോളം ഇടിവ്‌ സംഭവിച്ചു. ആ ഇടിവ്‌ ഫാർമ മേഖലയെയും ബാധിച്ചു. കോവിഡ്‌ അനന്തരം ഫാർമ മേഖലയ്‌ക്ക്‌ വലിയ ഉണർവ്‌ ഉണ്ടാകും. എന്നാൽ റിലയൻസ്‌ പോലുളള ഓൺലൈൻ കുത്തകകൾ ഈ രംഗത്തെക്ക്‌ വരുന്നതിനാൽ നമ്മുടെ സെയിൽസിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. പക്ഷേ അതും ഞങ്ങൾ തരണംചെയ്യും.

ആഹാരം, മരുന്ന്‌ ഈ മേഖലകളിലാണ്‌ കോവിഡ്‌ കാലത്ത്‌ ബിസിനസ്‌ നടന്നത്‌. ആ മേഖലകളിലേക്കാണ്‌ കൂടുതൽ ആൾക്കാർ കോവിഡ്‌ അനന്തരം കടന്നുവരാൻ സാധ്യതയുളളത്‌. കോവിഡ്‌ കാലത്ത്‌ ഞാൻ പഠി്‌ച്ചോരു  പാഠം പറയാം. നേരത്തെ  ഞാനും ഭാര്യയും മകനും കൂടി ടാജിൽ പോയി ഭക്ഷണം കഴിക്കും. മൂന്നുപേരും മൂന്നുവിഭവങ്ങളാണ്‌ പറയുക. ബില്ല്‌ ആറായിരത്തോളമാകും. ഭക്ഷണവും പാഴാവും. അതേസമയം കോവിഡ്‌ കാലത്ത്‌ വീട്ടിലിരുന്ന്‌ ഭക്ഷണം ഓർഡർ ചെയ്യും. മൂന്നുപേരും ആലോചി ച്ച്‌ അവസാനം ഒരേ ഡിഷ്‌ പറയും. മൂന്നുപേരും ഒരുമിച്ച്‌ ആലോചിച്ച്‌ ആവശ്യമായ വിഭവങ്ങൾ മാത്രം ഭക്ഷണവും പണവും പാഴാകില്ല. ബില്ല്‌ ആയിരത്തിനുളളിൽ നിൽക്കും.

വിജയത്തിന്റെ........വന്നവഴി മറക്കാത്ത ഈ സ്ഥിരോത്സാഹി പറഞ്ഞ വാക്കുകൾ ഏതൊരു ബിസിനസുകാരനും വ്യക്തിക്കും പ്രയോജനപ്രദമാണ്‌: `when the going gets tough, the tough gets going. ` കഠിനാധ്വാനവും ഈശ്വരവിശ്വാസവും ഒരു മനുഷ്യനെ എങ്ങനെ വിജയപഥത്തിൽ എത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ദേവി ഫാർമ ബാലഗോപാൽ.
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ബാലഗോപാൽ എന്ന വാഹനപ്രേമി

പ്രണയം, ഭ്രമം, ഇഷ്ടം, ഹരം എല്ലാം വാഹനങ്ങളോട്‌ മാത്രം. ബാലഗോപാലിന്‌ വാഹനങ്ങളോട്‌ ഇഷ്ടം തോന്നി ത്തുടങ്ങിയത്‌ നന്നേ ചെറുപ്പത്തിൽ. അന്നും ഇന്നും വല്ലാത്ത ഇഷ്ടം മെഴ്‌സിഡസ്‌ ബെൻസിനോട്‌.

വ്യക്തിപരമായി ആവശ്യങ്ങൾക്കായി ആദ്യം എടുത്ത കാർ മാരുതി ഓമ്‌നി വാനായിരുന്നു. പിന്നീട്‌ എൻ.ഇ 118 എന്ന പ്രീമിയർ. അതു കഴിഞ്ഞ‌ കോണ്ടസ, ജീപ്പ്‌. വാഹനങ്ങളോട്‌ ഒരു ഭ്രമമാണ്‌. 1997ൽ മെഴ്‌സിഡസ്‌ ബെൻസ്‌ സ്വന്തമാക്കുമ്പോൾ എന്റെ കൈയിൽ അഞ്ചുപൈസയില്ല. അന്ന്‌ 28.5 ലക്ഷം രൂപയാണ്‌ ബെൻസിന്റെ വില. ബെൻസിന്റെ നമ്പർ2525 ആയിരുന്നു.

ബെൻസിനോടുളള ഹരം എനിക്ക്‌ വളരെ ചെറുപ്പ ത്തിലേ തുടങ്ങിയതാണ്‌. 1970-72 കാലഘട്ടത്തിൽ എന്റെ അച്ഛന്റെ സഹോദരിമാരെയെല്ലാം വിവാഹം കഴിച്ചിരുന്നത്‌ കശുവണ്ടി  എക്‌സ്‌പോർട്ടർമാരാണ്‌. അവർക്ക്‌ അപ്പോൾ  ബെൻസുണ്ട്. വീട്ടിൽ ആ ബെൻസിലെത്തുമ്പോൾ ഞാൻ അതിൽ തൊട്ടും തലോടിയും നിൽക്കും. അപ്പോൾ ഡ്രൈവർമാർ ഈർക്കിൽ കൊണ്ട്  അടിച്ച്‌ എന്റെ കാല്‌ പൊട്ടി ച്ചു. ഇതുകണ്ട്  അച്ഛൻ സഹോദരിമാരോട്‌ ഇനി മേലാൽ വീട്ടിൽ വന്നുപോകരുതെന്ന്‌ വിലക്കി. ഞാനന്ന്‌ നാലാം ക്ലാസിലോ അഞ്ചിലോ പഠിക്കുകയാണ്‌.

പിന്നീട്‌ 2004ൽ ബെൻസ്‌ എടുത്തു. കെ എൽ 01 എ കെ 1. എന്റെ ജനനത്തീയതി ഒന്ന്‌ ആണ്‌. അതുകൊണ്ടാ ണ്‌ ഒന്ന്‌ എന്ന നമ്പർ എടുക്കുന്നത്‌. കാറുകളോട്‌ വല്ലാത്ത ഭ്രമമാണ്‌. വർഷത്തിൽ ഒന്നും രണ്ടും വാഹനങ്ങൾ സ്വന്തമാക്കണം. മൂന്ന്‌ വർഷം കഴിയുമ്പോൾ  വിൽക്കും. മിക്കവാറും 10,000 കി.മി ഒക്കെയേ ഓടിയിട്ടുണ്ടാവൂ. അതുകൊണ്ട്  എന്റെ വാഹനം വാങ്ങാനും ഡിമാൻഡേറെയാണ്‌. മാർക്കറ്റിൽ സെക്കൻഡ്‌ ഹാൻഡ്‌ വാഹനങ്ങൾക്ക്‌ 50,000 രൂപയാണെങ്കിൽ എന്റെ വണ്ടിക്ക്‌ 55 ലക്ഷം കിട്ടും. ഫാൻസി നമ്പ രും ഓടിയ കി.മി കുറവാണെന്നതുമാണ്‌ കാരണം. 2004ൽ ബെൻസ്‌ എടുത്ത ശേഷം ഒഡി, പോർഷെ, ടൊയോട്ട, വെൽഫെയർ തുടങ്ങിയ ആഗ്രഹിച്ച എല്ലാ വാഹനങ്ങളും സ്വന്തമാക്കി. ബെൻസിന്റെ ജിഎൽഎസ്‌, സി ക്ലാസ്‌ ഇവയെല്ലാം കേരളത്തിൽ ആദ്യമായി സ്വന്തമാക്കുന്നത്‌ ഞാനാണ്‌. റോൾസ്‌ റോയ്‌സ്‌ മദ്രാസിൽ നിന്ന്‌ കമ്പനിക്കാർ തിരുവനന്തപുരത്തെത്തിച്ച്‌ ഒരാഴ്‌ച ഉപയോഗിക്കാൻ തന്നു. ഒരു 7-8 വർഷം മുമ്പായിരുന്നു. അന്ന്‌ വില 5 കോടിയായിരുന്നു. എനിക്ക്‌ എടുക്കണമെന്നൊക്കെ ഉായിരുന്നു. പിന്നെ വേണ്ടെന്നു വച്ചു. ഇപ്പോൾ എനിക്ക്‌ കാറുകളോടുളള ഭ്രമം കുറഞ്ഞു കുറഞ്ഞു  വരികയാണ്‌.

ഇന്ന്‌ പോർഷെ, ബെൻസ്‌, ടൊയോട്ട, വെൽഫെയർ തുടങ്ങിയ എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്റെ കാർപോർച്ചിൽ ഉണ്ട്‌. ഇതുവരെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ  വേണ്ടി മാത്രം 1.25 കോടി രൂപ സർക്കാരിന്‌ നൽകിയ വ്യക്തിയാണ്‌. ജീവിതയാത്രയിൽ യാത്രയ്‌ക്ക്‌ ഉപയോഗിക്കുന്ന വാഹനം രാജകീയം ആവണം എന്ന മോഹം ഈശ്വരകൃപയാൽ സാധിച്ചു. ഇപ്പോൾ വാഹനപ്രേമം കുറഞ്ഞു കുറഞ്ഞു  വരുന്നു എന്ന്‌ അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന്‌ മനസ്സിലാക്കാൻ  കഴിഞ്ഞു.

Post your comments