Global block

bissplus@gmail.com

Global Menu

കേരളത്തിൽ സ്വർണ്ണത്തിനും ദിപാവലി; വില കുതിച്ചുയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. ഒരു പവന് 200 രൂപ വർദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4770 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.

ജ്വല്ലറി വിപണി ക്രമേണ വീണ്ടെടുക്കലിലാണെന്നും ഉപഭോക്തൃ വികാരം പോസിറ്റീവായി മാറുകയാണെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ അനന്ത പത്മനാഭൻ കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം പരമാവധി സ്വർണ വിൽപ്പന പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു.

ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ മൊത്തം സ്വർണ്ണ ഉപഭോക്തൃ ആവശ്യം 35.8 ശതമാനം വർധിച്ച് 86.6 ടണ്ണായി ഉയർന്നുവെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.1 ശതമാനത്തിന്റെ കുറവുണ്ട്.
 

 

Post your comments