Global block

bissplus@gmail.com

Global Menu

കോവിഡ് മൂന്നാം ഉത്തേജക പാക്കേജിൽ എന്തെല്ലാം ?

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. പുതിയതായി ജോലി നല്‍കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക.

സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

 

കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ കൊവിഡ് ഉത്േജക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉദ്ധരിക്കാന്‍ രണ്ട് പദ്ധതികള്‍ ആണുള്ളത്. ഇതുകൊണ്ട് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് പരിശോധിക്കേണ്ടത്.

റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കുള്ള നികുതിയളവാണ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്ന്. നഗര ഭവന പദ്ധതിയ്ക്ക് 18,000 കോടി രൂപ അധിക വിഹതം അനുവദിച്ചതാണ് രണ്ടാമത്തേത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് എങ്ങനെ സ്വാധീനിക്കും എന്ന് പരിശോധിക്കാം...

ആദായ നികുതിയില്‍ ഇളവ് എന്നത് എന്നും ആകര്‍ഷകമായ ഒരു തീരുമാനമാണ്. ആദ്യമായി വീട് വീങ്ങുന്നവര്‍ക്ക് ഉള്ള ആദായ നികുതി ഇളവ് വലിയ തോതില്‍ മേഖലയുടെ തിരിച്ചുവരവിന് വഴിവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പണക്കാരെ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ നികുതിയിളവ് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേക. രണ്ട് കോടി രൂപ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. 2021 ജൂണ്‍ 30 നുള്ളില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ആദായനികുതി ഇളവ് എന്ന ആകര്‍ഷണത്തില്‍ വലിയ ധനികര്‍ വീണാല്‍ ഇതുവഴി പല നേട്ടങ്ങളും ഉണ്ട്. പണമിടപാടുകള്‍ കൃത്യമാവുകയും രജിസ്‌ട്രേഷന്‍ വഴിയുള്ള നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

നഗര ഭവന നിര്‍മാണ പദ്ധതിയ്ക്ക് അധിക വിഹിതമായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 12 ലക്ഷം വീടുകളുടെ നിര്‍മാണം തുടങ്ങാമെന്നും 18 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കാമെന്നും ആണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിര്‍ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്.    അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31വരെയായകും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക

Post your comments