Global block

bissplus@gmail.com

Global Menu

ഷോപ്പിംഗ് ഇനി വാട്സാപ്ൽ കൂടി

യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്‌സാപ്പ് ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിങ്ങ് ബട്ടണും വാട്സ് ആപ് അവതരിപ്പിച്ചു. ബിസിനസ് പേരിന് അടുത്തായുള്ള സ്റ്റോർഫ്രണ്ട് ഐക്കണുകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്താനാവുക.

ബിസിനസ് അക്കൗണ്ട് ആയി റജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് വാട്സാപ്പിലൂടെ ഇനി ഉപഭോക്താവിന് ഉൽപന്ന വിവരങ്ങൾ  എളുപ്പത്തിൽ കൈമാറാനാകും.  ബിസിനസ് പ്രൊഫൈൽ അക്കൗണ്ടിൽനിന്നുള്ള ചാറ്റ് ബോക്സിൽ പേരിനു സമീപം മുകളിൽ വലതു വശത്തു കാണുന്ന സ്റ്റോർ ഫ്രണ്ട് ഐക്കൺ സിലക്ട് ചെയ്താൽ മതി. പുതിയ സംവിധാനം ബിസിനസുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും. 

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.വാട്സ് ആപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളം പേര്‍ ഓരോ മാസവും ബിസിനസ് കാറ്റ്‌ലോഗുകള്‍ കാണുന്നുമുണ്ട്.ഇന്ത്യയിൽ മാത്രം 3 ദശലക്ഷത്തിലധികം പേരാണ് ഇത് ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

 

Post your comments