Global block

bissplus@gmail.com

Global Menu

അടിപതറി സ്വർണ്ണം ; അടുത്ത കാലത്തെ ഏറ്റവും വലിയ ഇടിവ്

കേരളത്തിൽ സ്വർണ വില ഒറ്റയടിയ്ക്ക് കുറഞ്ഞു. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37680 രൂപയാണ്. ഗ്രാമിന് 4710 രൂപയാണ് നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

കഴിഞ്ഞ രണ്ടര മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നത്. പവന് 38,880 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇതാണ് ഒറ്റയടിക്ക് താഴ്ന്നിട്ടുള്ളത്. വിലക്കുറവ് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയിലും പ്രതിഫലിച്ചിട്ടുള്ളതായി പ്രമുഖ സ്വര്‍ണ വ്യാപാരികളായ മലബാര്‍ ഗോള്‍ഡ് കൊച്ചി സെയ്ല്‍സ് ടീം പറയുന്നു.
ആഗോള വിപണിയിൽ കഴിഞ്ഞ സെഷനിൽ സ്വർണ വില 5 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണ വില 0.5 ശതമാനം ഉയർന്ന് 1,871.81 ഡോളറിലെത്തി. യുഎസ് മരുന്ന് നിർമ്മാതാക്കളായ ഫൈസർ ഇങ്ക് അതിന്റെ പരീക്ഷണാത്മക കൊവിഡ്-19 വാക്സിൻ 90% ത്തിലധികം ഫലപ്രദമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് സ്വർണ വിലയിലെ മാറ്റം.

സ്വർണ വിലയിലെ ഇടിവ് ഇന്ത്യയിലെ ആഭരണ ആവശ്യകത വർധിപ്പിച്ചേക്കാം. ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിൽപ്പന പ്രതീക്ഷയിലാണ് ഈ ആഴ്ച ജ്വല്ലറികൾ.

 

Post your comments