Global block

bissplus@gmail.com

Global Menu

വൻ കുതുപ്പുമായി സർവകാല റെക്കോർഡിൽ ഓഹരി വിപണി

പ്രതാപം തിരിച്ചുപിടിച്ച് ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ യഥാര്‍ഥ ചിത്രംവ്യക്തമായതോടെയാണ് ഓഹരി വിപണി കുതിച്ചത്.  സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തില്‍ 42,465ലും നിഫ്റ്റി 159 പോയന്റ് ഉയര്‍ന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികള്‍  നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. 

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജെ.കെ സിമെന്റ് ഉള്‍പ്പടെ 253 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്. 

Post your comments