Global block

bissplus@gmail.com

Global Menu

ഹാക്കർമാർ ബിഗ്‌ബാസ്കറ്റിലും

പലചരക്ക് ഇ- കൊമേഴ്സ് സ്ഥാപനമായ ബിഗ്ബാസ്കറ്റിൽ സുരക്ഷാ വീഴ്ച. രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇതോടെ ചോർന്നിട്ടുള്ളതെന്നാണ് സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈബിളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ബെംഗളൂരുവിലെ സൈബർ കമ്പനി സൈബർ ക്രൈം സെല്ലിനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ബിഗ് ബാസ്കറ്റിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന സൈബർ വിദഗ്ധരുടെ വാദം പരിശോധിച്ച് വരികയാണ്. ഹാക്കർ ബിഗ്ബാസ്കറ്റിലെ രണ്ട് കോടി വരുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ 30 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് പറയുന്നത്.

ദിവസേനയുള്ള ഡാർക്ക് വെബ് മോണിട്ടറിംഗിന്റെ ഭാഗമായാണ് സൈറ്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സൈബർ ക്രൈം മാർക്കറ്റിൽ ബിഗ് ബാസ്കറ്റിന്റെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും 4000 യുഎസ് ഡോളറിന് വിവരങ്ങൾ വിറ്റുവെന്നും സൈബിൾ പറയുന്നു. മെമ്പർ- മെമ്പർ എന്ന പേരിലുള്ള 15 ജിബി വരുന്ന എസ്ക്യൂഎൽ ഫയലിൽ 20 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നാണ് സൈബിൾ ബ്ലോഗിൽ കുറിച്ചത്.

ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ ഐഡികൾ, പാസ് വേർഡ്, ഹാഷുകൾ, കോണ്ടാക്ട് നമ്പറുകൾ, വിലാസം, ജനനത്തീയതി, സ്ഥലം, ലോഗിൻ ചെയ്യുന്നവരുടെ ഐപി അഡ്രസ് എന്നീ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. ഓരോ തവണയും ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഒടിപിയാണ് ചോർന്നിട്ടുള്ള പാസ് വേർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൈബിൾ ചൂണ്ടിക്കാണിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബിഗ് ബാസ്കറ്റിലെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കുന്നത്. തുടർന്ന് സൈബർ സുരക്ഷാ വിദഗ്ധരുമായി കൂടിയാലോചിച്ച് ഇതിന്റെ ആധികാരികതയും വ്യാപ്തിയും വിലയിരുത്തുകയും ബെംഗളൂരുവിലെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കേസെടുക്കുന്നതിനുള്ള ആവശ്യവുമായി ബിഗ്ബാസ്കറ്റ് പ്രസ്താവനയിൽ പറയുന്നു.

 

Post your comments